1. Organic Farming

കൊതുകിനെ പ്രതിരോധിക്കാൻ കുപ്പമഞ്ഞൾ (Annatto, Bixa Orellana) വീട്ടിൽ വളർത്തിയാൽ മതി

ഒരുകാലത്ത് നമ്മുടെ നാട്ടിൽ എല്ലാ വീടുകളും ഉണ്ടായിരുന്ന ഒരു ചെറു വൃക്ഷം ആണു് കുപ്പമഞ്ഞൾ (Annatto). കൊതുകിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച ഒരു ചെടിയാണ് കുപ്പമഞ്ഞൾ. ഇതിന്റെ കുരുവിന്റെയും തൊലിയുടെയും സത്താണ് കൊതുകിനെ പ്രതിരോധിക്കുന്നത്

Arun T
കുപ്പമഞ്ഞൾ  (Annatto)
കുപ്പമഞ്ഞൾ (Annatto)

ഒരുകാലത്ത് നമ്മുടെ നാട്ടിൽ എല്ലാ വീടുകളും ഉണ്ടായിരുന്ന ഒരു ചെറു വൃക്ഷം ആണു് കുപ്പമഞ്ഞൾ (Annatto). കൊതുകിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച ഒരു ചെടിയാണ് കുപ്പമഞ്ഞൾ. ഇതിന്റെ കുരുവിന്റെയും തൊലിയുടെയും സത്താണ് കൊതുകിനെ പ്രതിരോധിക്കുന്നത്. കൊതുകിനെ മാത്രമല്ല പ്രാണികളെയും പ്രതിരോധിക്കാൻ ഇത് മികച്ചതാണ്. കൊതുകിനെ അകറ്റാനും കൊതുകിൻറെ ലാർവകളെ നശിപ്പിക്കാനും ഇതിനെ ഉപയോഗിച്ചു വരുന്നു. വിവിധ ബഹുരാഷ്ട്ര കമ്പനികൾ ഇതിന്റെ സത്തിനെ വേർതിരിച്ചെടുത്തു കൊതുക് നിവാരണികളിൽ ഉപയോഗിക്കാറുണ്ട്.

കൊതുകുകൾ ശരീരത്തിൽ കടിക്കാതിരിക്കാൻ

കൊതുകുകൾ ശരീരത്തിൽ കടിക്കാതിരിക്കാൻ വിവിധ കമ്പനികളുടെ ലേപനങ്ങൾ നമ്മൾ ശരീരത്തു തേക്കാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിലെ കുപ്പമഞ്ഞൾ (Annatto, Bixa Orellana) വച്ച് ഒരു മികച്ച ലേപനം തയ്യാറാക്കാം. നമ്മുടെ വീടുകളിൽ കുപ്പമഞ്ഞൾ കൃഷി ചെയ്യുകയാണെങ്കിൽ ഇതിന്റെ നീര് ഇടിച്ചുപിഴിഞ്ഞെടുത്ത ശേഷം വെളിച്ചെണ്ണയോടൊപ്പം കലർത്തി ശരീരത്തിൽ തേക്കാവുന്നതാണ്. ഉറങ്ങുന്ന സമയത്ത്, അല്ലെങ്കിൽ രാത്രികാലങ്ങളിൽ കൊതുകിനെ കടിയിൽ നിന്ന് രക്ഷപ്പെടാൻ ഇതൊരു മികച്ച തുറപ്പു ചീട്ടാണ്. നൂറ് ഗ്രാം വെളിച്ചെണ്ണയ്ക്ക് ഒരു ടീസ്പൂൺ കുപ്പമഞ്ഞൾ നീര് എന്നതാണ് കണക്ക്.

കൂടാതെ വീടുകളിൽ സാമ്പ്രാണിയും കുന്തിരിക്കവും പുകയ്ക്കുന്നവർക്ക് ഇതിന്റെ അരിയും തൊലിയും വെയിലത്തുണക്കി ഇതിനോടൊപ്പം ഇടുകയാണെങ്കിൽ പ്രാണികളെ തുരത്താൻ ഇതിലും മികച്ച ഒരു സംവിധാനം ഇല്ല.

ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന ബിക്സാസി സസ്യകുടുംബത്തിൽപ്പെടുന്ന ചെറിയ വൃക്ഷമാണ് കുപ്പമഞ്ഞൾ. ഗുജറാത്ത്, കർണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ്സ, മഹാരാഷ് എന്നിവിടങ്ങളിൽ കൃഷിചെയ്യപ്പെടുന്നു. ഇതിന്റെ ജന്മദേശം അമേരിക്കയാണ്. വേര്, തൊലി, വിത്ത് എന്നിവയാണ് ഉപയോഗയോഗ്യമായ ഭാഗങ്ങൾ. പ്രകൃതിദത്ത ചായമുണ്ടാക്കുന്നതിനും കൊതുകു സംഹാരിയായും ഇത് ഉപയോഗിക്കുന്നു. ഉദരരോഗങ്ങൾക്ക് പ്രതിവിധിയായും ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്ത ചായങ്ങളിൽ രണ്ടാം സ്ഥാനം ഇതി സുണ്ട്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ചായം മധുരപലഹാരങ്ങളിലും പാലുപന്നങ്ങളിലും മത്സ്യോത്പന്നങ്ങളിലും സാലഡുകളിലും ഐസ്ക്രീം, ബേക്കറിയൂൽപന്നങ്ങളിലും ഉപയോഗിക്കുന്നു. ഷൂ പോളീഷ്, ഹെയർ ഓയിൽ, ചർമ്മസംരക്ഷണോത്പന്നങ്ങൾ എന്നിവയിലും ഈ ചായം ഉപയോഗിക്കുന്നു. വിത്തും ചായവും കയറ്റുമതി ചെയ്യപ്പെടുന്നത് കാനഡ, യു.എസ്.എ, പശ്ചിമ യൂറോപ്പ്, ജപ്പാൻ, യു.കെ, നെതർലാൻഡ്സ് എന്നിവിടങ്ങളിലേക്കാണ്. പെറു, കെനിയ, ഇക്വഡോർ, ഗാട്ടിമാല, ഐവ റികോസ്റ്റ് എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങൾ.

രൂപവിവരണം

ഈ ചെടിക്ക് 3-4 മീറ്റർ ഉയരമുണ്ട്. ഇതിന്റെ ഇലകൾ വീതിയുള്ളതും വലുതും ഹൃദയാകാരവുമാണ്. കുപ്പമഞ്ഞൾ രണ്ടിനമുണ്ട്. ഒന്നിൽ വെള്ള പൂക്കൾ ഉണ്ടാകുന്നു. ഇതിന്റെ കായ്ക്ക് പച്ച നിറമാണ്. രണ്ടാമത്തെ ഇനത്തിന്റെ പൂവിന് ഇളം ചുവപ്പും കായ്ക്ക് കടുംചുവപ്പും നിറമാണ്. ഇതിൽ രണ്ടാമത്തെ ഇനമാണ് കൃഷിക്ക് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കായ്കൾ ശിഖരാഗ്രത്തിൽ കുലകളായി കാണപ്പെടുന്നു. കായ്കൾ മുള്ള് ഉള്ളവയാണ്. ഡിസംബറിൽ കായ് വിളഞ്ഞു തുടങ്ങും.

വയറുകടി, ഗൊണോറിയ, ഇടവിട്ട പനി, മഞ്ഞപിത്തം മുതലായ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. വിത്തിൽ നിന്നുമെടുക്കുന്ന ചായം ഭക്ഷ്യപദാർത്ഥങ്ങൾക്ക് നിറം ചേർക്കാൻ ഉപയോഗിക്കുന്നു. വിത്തിന്റെ മാംസളമായ ഭാഗം ദഹനക്കുറവ്, പനി, പൊള്ളൽ, ത്വക് രോഗങ്ങൾ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു. വിത്തെടുത്തു കുഷ്ഠത്തിനെതിരെ ഉപയോഗിക്കുന്നു. വേരിന് അണുനാശക സ്വഭാവമുണ്ട്. മുടി നിറം കൊടുക്കാനുള്ള രാസവസ്തു വിത്തിൽനിന്നും വേർതിരിച്ചെടുക്കുന്നു. ഇതിന്റെ ഇലക്കഷായം രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനുമെതിരെ ആദിവാസികൾ ഉപയോഗിക്കുന്നു. വേരിന്റെ തൊലി പനിയ്ക്കെതിരെ ഉപയോഗിക്കുന്നു. ഇലയിൽനിന്നും തൊലിയിൽ നിന്നും വേരിൽനിന്നുമുള്ള സത്ത് മരച്ചീനിയിൽനിന്നും കമ്മട്ടിയിൽ നിന്നുമുള്ള വിഷബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നു.

നടീൽ വസ്തു

വിത്തു മുളപ്പിച്ചും കമ്പ് മുറിച്ച് നട്ടും തൈകൾ ഉണ്ടാക്കാം. വിത്ത് ശേഖരിച്ച് താമസിയാതെ തന്നെ പാകണം. വൈകുന്തോറും കിളിർപ്പ് ശേഷി കുറയുന്നു. വിത്ത് മണലിൽ ചേർത്ത് ഉരച്ചതിനുശേഷം നടുന്നത് കിളിർച്ച് ശേഷി കൂട്ടും. മാർച്ച്-മെയ് മാസങ്ങളിലാണ് സാധാരണയായി വിത്ത് പാകുന്നത്. വിത്ത് തടത്തിൽ പാകണം. 8-10 ദിവസ ത്തിനുള്ളിൽ മുളക്കും. മുളച്ച് തൈകൾ ഒരു മാസത്തിനുള്ളിൽ പോളിത്തീൻ ബാഗിലേക്ക് മാറ്റി നടണം. ജൂൺ-ജൂലായ് മാസങ്ങളിലാണ് തൈകൾ സാധാരണയായി നടുന്നത്.

വിളവെടുപ്പ്

ചെടികൾ നട്ട് മൂന്ന് വർഷത്തിനുശേഷം 15-20 വർഷത്തേക്ക് വിളവ് തരും. 4-5 വർഷത്തിനുള്ളിൽ നല്ല വിളവ് തരികയും 15 വർഷത്തിനു ശേഷം വിളവ് കുറയുകയും ചെയ്യുന്നു. സാധാരണയായി ആഗസ്റ്റ് മാസം അവസാനം മുതൽ ഒക്ടോബർ വരെ ചെടികൾ പൂക്കും. ഏകദേശം 10 ദിവസത്തിനുള്ളിൽ കായ്കൾ പാകമാകും. ജനുവരി മാസത്തോടു കൂടി, കായ്കൾ ഉണങ്ങി പാകമാകും. കായ്കൾ പൊട്ടിതുടങ്ങുമ്പോൾ വിളവെടുക്കണം. കായ്കൾ പറിച്ചെടുത്ത് വിത്തുകൾ വേർതിരിച്ചതിനുശേഷം വെയിലത്ത് ഉണക്കി വൃത്തിയാക്കിയെടുക്കണം. മൂന്ന് വർഷം പ്രായമായ ചെടിയിൽനിന്ന് ഏകദേശം അര കിലോഗ്രാം വിത്ത് കിട്ടും. പത്ത് വർഷംവരെ ഒരു ചെടിയിൽനിന്ന് വർഷംതോറും 1-2 കിഗ്രാം വിത്ത് കിട്ടും. 4-10 വർഷം പ്രായമായ ചെടികളിൽ നിന്നും ഒരു ഹെക്ടർ സ്ഥലത്തിന് 1500-3000 കി.ഗ്രാം വിത്ത് കിട്ടും.

സംസ്കരണം

കായ്കൾ ചാക്കിൽ കെട്ടി 2-3 ദിവസം ഉണക്കണം. അതിനുശേഷം 3-7 ദിവസംവരെ നിരത്തിയിട്ട് സൂര്യപ്രകാശത്തിൽ ഉണക്കണം. ഉണങ്ങിയ കാനകളിൽനിന്നും വിത്തുകൾ കമ്പുകൾകൊണ്ട് തട്ടി വേർതിരി ക്കുന്നു. ഓരോ കായിലും 40-50 വരെ വിത്തുണ്ടാകും. തുടർന്ന് വിത്ത് വീണ്ടും ഉണക്കി വൃത്തിയാക്കി ശേഖരിക്കു

English Summary: To repel mosquito use Annatto at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds