പരമ്പരാഗതമായി കർഷകർ കൃഷിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് സത്യമാണ്
ഇന്ന് കാർഷിക സർവ്വകലാശാലയും റക്കമെൻ്റ് ചെയ്യുന്നത് പച്ച കക്ക പൊടി (Calcium Carbonate ) ആണ്.
കുമ്മായം (കാൽസ്യം ഹൈഡ്രോക് സൈഡ് ) മണ്ണിലിട്ടാൽ മണ്ണിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ധാരാളം ചൂടു വെളിയിലേക്കു വിടുന്ന (Exo thermic Reaction) നടക്കുന്നു ഈ ചൂട് ചെടിയ്ക്കും വേരുകൾക്കും ചെടിയെ പരിപോഷിപ്പിച്ചു വളർത്തേണ്ട മണ്ണിര ഉൾപ്പെടെയുള്ള നൂറുകണക്കിനു ജീവികളുടെ സർവ്വനാശത്തിനും കാരണമാവും
ഇത് ച്ചെടിയുടെ വളർച്ചയെ ബാധിക്കും.
കൂടാതെ കുമ്മായം മണ്ണിൽ എത്തുമ്പോൾ മണ്ണിൻ്റെ pH ന്യൂടലായ 7 ൽ നിൽക്കാതെ 9, വരെ എത്തും. മഴയും മറ്റും ഏൽക്കുന്ന തോടുകൂടി മണ്ണിലെ കാൽസ്യം എല്ലാം ഒഴുകി പോകുന്ന തോടുകൂടി മണ്ണിൻ്റെ pH വീണ്ടും ആസിഡ് ലെവലിലേക്ക് (6ലേക്കോ അതിൽ താഴേക്കോ) താഴുന്നു. pH ഉണ്ടാക്കുന്ന അപ്രതീക്ഷിത വ്യത്യാസം ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും
പച്ചകക്ക (കാൽസ്യം കാർബണേറ്റ്) പൗഡറിന് ഗുണങ്ങൾ നോക്കാം
1 ഒരു രാസപ്രവർത്തനവും മണ്ണിൽ നടക്കുന്നില്ല. അതുമൂലം ചെടിയുടെ വേരുകൾ അഴുക്കുന്നില്ല. ചെടിയുടെ വളർച്ചയ്ക്കു ഗുണകരമായ സൂക്ഷമ ജീവികളും മണ്ണിരകളും മറ്റു ജീവികളും ചത്ത് ഒടുങ്ങുന്നില്ല. പൊടിയായതുകൊണ്ട് ചെടിക്ക് വേഗത്തിൽ വലിച്ചെടുക്കുവാൻ കഴിയും. എപ്പോൾ മണ്ണിൻ്റെ pH - 7 ൽ എത്തി അസിസ് - ആൽക്കലി അനുപാതം ന്യൂട്രലാക്കി നിർത്തുന്നുവോ അപ്പോൾ മണ്ണിൽ ലയിക്കുന്ന പ്രക്രിയ നിൽക്കുന്നുന്നതു കാരണം മണ്ണിൻ്റെ pH നിലവാരം എപ്പോഴും 7 ൽ നിൽക്കും
ഒരിക്കൽ മണ്ണിൽ തൂകി കൊടുത്താൽ വളരെ നാൾ മണ്ണിലെ കാൽസ്യത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും കാർഷിക സർവ്വകലാശാലയിൽ പഠിയ്ക്കുന്നതും കർഷകത്തെ പ്രയോഗിക അറിവും രണ്ടാണ്
മനസ്സിൽ കൃഷി ഉണ്ടങ്കിലേ
മണ്ണിൽ കൃഷിയുണ്ടാകൂ
Share your comments