ലോക്ക് ഡൗൺ കാലത്ത് കാർഷിക സമൃദ്ധിക്ക് വിത്തിടാം
ലോക്ക് ഡൗണിൻ്റെ വെല്ലുവിളികളെ സൃഷ്ടിപരമായി അതിജീവിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന് കാർഷിക വൃത്തിയാണ്. ഓരോ വീട്ടു പുരയിടവും ഹരിതാഭമാക്കാനും അതു വഴി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാനും കഴിയണം . ഈ ദിശയിൽ നാടിനെ ഒരുക്കുന്നതിന് കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം (FRS) ഗൂഗിൾ മീറ്റ് വഴി കർഷകർക്ക് അഞ്ചു ദിവസത്തെ പരിശീലനം നൽകുകയാണ്.
പച്ചക്കറി, വാഴ, കൂൺ, തുടങ്ങിയവയുടെ കൃഷി രീതികൾ, വീട്ടുവളപ്പിലെ കൃഷിയും കാർഷിക വിളകളും, കീട രോഗ നിയന്ത്രണം, എന്നീ വിഷയങ്ങളിലാണ് ക്ലാസ്. രാവിലെ11 മുതൽ 12 വരെ ഒരു മണിക്കൂറാണ് ക്ലാസ്. മെയ് 10-തിങ്കളാഴ്ച രാവിലെ പ്രൊഫസർ & ഹെഡ് ഡോ.ബിന്ദു.എം.ആർ.പച്ചക്കറി കൃഷിയിൽ ക്ലാസ്സെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. രഞ്ജൻ, ഡോ.ബിന്ദു.ബി, ഡോ.ലേഖ, ഡോ. തുഷ തുടങ്ങിയവർ ക്ലാസെടുക്കും.
ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ഐഡികൾ
1) തിങ്കൾ (10-05-2021) 11 am-12.00 നൂൺ പച്ചക്കറി കൃഷി Dr. ബിന്ദു എം. ആർ. പ്രൊഫസർ & ഹെഡ്, FSRS ലിങ്ക്.
https://meet.google.com/qwv-wubk-jaf
2) ചൊവ്വെ (11-05-2021) 11 am- 12.00 noon പുരയിട കൃഷി പരിപാലനം. Dr. രഞ്ചൻ. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS
https://meet.google.com/cpo-ypug-upu
3) ബുധൻ (12-05-2021) 11 am- 12. 00 noon വാഴകൃഷി സംയോജിത വിള പരിപാലനം Dr. ബിന്ദു. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS
https://meet.google.com/iet-aogi-cdh
4) വെള്ളി (14-05-2021) 11 am- 12.00 noon സംയോജിത കീട രോഗ നിയന്ത്രണം - പച്ചക്കറികളിൽ. Dr. ബെറിൻ പത്രോസ്, അസിസ്റ്റന്റ് പ്രൊഫസർ, ഹോർട്ടിക്കൾച്ചർ കോളേജ്, തൃശൂർ
https://meet.google.com/mns-kwse-zye
5) ശനി (15-05-2021)11am- 12.00 noon കൂൺകൃഷി. Dr. സുഷ. എസ്. താര ,അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി
Share your comments