1. Organic Farming

ഒറ്റ പ്രയോഗത്തിൽ ചെടിക്ക് ആവശ്യമായ എല്ലാം നൽകുന്ന ജൈവവളം - WASTE DECOMPOSER

വേസ്റ്റ് ഡീ കമ്പോസർ മുഴുവനും ഉപയോഗിക്കാനായി (30 ഗ്രാം ) 200 ലിറ്റർ വെള്ളവും 2 കിലോഗ്രാം ശർക്കരയും വേണം. മേൽ സൂചിപ്പിച്ചതു പോലെ മിശ്രിതം തയ്യാറാക്കാം. ഭാവി ഉപയോഗത്തിനായി 20 ലിറ്റർ മിശ്രിതം മാറ്റി വയ്ക്കണം.

Arun T
WASTE DECOMPOSER ലായനി
WASTE DECOMPOSER ലായനി

WASTE DECOMPOSER ലായനി തയാറാക്കുന്ന വിധം
Technology: CENTRE FOR ORGANIC FARMING, GHAZIABAD, UP GOVT.OF INDIA

2 രീതിയിൽ മിശ്രിതം തയ്യാറാക്കാം

NCOF Waste Decomposer
നാലിൽ ഒരു ഭാഗം
നാടൻ ശര്‍ക്കര (Jaggery) - 500 ഗ്രാം
50 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക്‌ വീപ്പ അല്ലെങ്കിൽ ബക്കറ്റ്.
ബക്കറ്റിൽ 50ലിറ്റര്‍ കിണർ വെള്ളമോ മഴവെള്ളമോ എടുക്കുക.

അതിൽ നിന്നും കുറച്ച് വെള്ളമെടുത്ത് 500 ഗ്രാം നാടൻ ശർക്കര മുഴുവനായി ലയിപ്പിച്ചു ചേർക്കുക. ശേഷം പൂർണ്ണമായി ലയിച്ചു ചേർന്ന ശർക്കര വെള്ളം ബക്കറ്റിലെ വെള്ളത്തിലേക്ക് ഒഴിക്കുക. ഈ.മിശ്രിതത്തിൽ വേസ്റ്റ് ഡീകമ്പോസർ കലർത്തുക. മരക്കമ്പ് കൊണ്ട് നന്നായി ഇളക്കിച്ചേര്‍ക്കണം. തുടർന്ന് കടലാസോ കാര്‍ഡ്ബോര്‍ഡോ തുണിയോ (വായു കടക്കാൻ വേണ്ടി ) ഉപയോഗിച്ച് വീപ്പ മൂടിവയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മിശ്രിതം നന്നായി ഇളക്കണം. 7 ദിവസം കഴിഞ്ഞാല്‍ മിശ്രിതം ഉപയോഗിക്കാന്‍ തയാറാകും.

(കൂടുതല്‍ ഉപയോഗിക്കാനായി വീണ്ടും ഒരു ബോട്ടിൽ വേസ്റ്റ് ഡീകമ്പോസർ മിശ്രിതം വാങ്ങേണ്ടതില്ല . പകരം ഇപ്പോള്‍ തയ്യാറാക്കിയ ഈ സൂക്ഷ്മാണുലായനിയില്‍ നിന്നു തന്നെ 5 ലിറ്റര്‍ എടുത്ത് വീണ്ടും 500 ഗ്രാം ശർക്കരയും 45 ലിറ്റർ വെള്ളവും ചേർത്ത് അടുത്ത ലായനി തയാറാക്കാം.)

വേസ്റ്റ് ഡീ കമ്പോസർ മുഴുവനും ഉപയോഗിക്കാനായി (30 ഗ്രാം ) 200 ലിറ്റർ വെള്ളവും 2 കിലോഗ്രാം ശർക്കരയും വേണം. മേൽ സൂചിപ്പിച്ചതു പോലെ മിശ്രിതം തയ്യാറാക്കാം. ഭാവി ഉപയോഗത്തിനായി 20 ലിറ്റർ മിശ്രിതം മാറ്റി വയ്ക്കണം. ഇതിൽ 180 ലിറ്റർ വെള്ളവും 2 കിലോഗ്രാം ശർക്കരയും ചേർക്കണം' ഈ രീതിയിൽ ആദ്യം വാങ്ങിയ WDC ഉപയോഗിച്ച് ജീവിത കാലം മുഴുവൻ ലായനി ഉണ്ടാക്കാം). ഈ മിശ്രിതത്തിൻ്റെ സൂക്ഷിപ്പ് കാലാവധി 28 ദിവസമായിരിക്കും

ഉപയോഗ രീതികള്‍ 8 എണ്ണം (Eight type of uses)

1. ബയോബിൻ കമ്പോസ്റ്റിംഗിന് (Biobin Composting)

കോർപ്പറേഷൻ/മുനിസിപ്പാലിറ്റി / പഞ്ചായത്തുകളിൽ നിന്നും ലഭിച്ച ബയോബിൻ കമ്പോസ്റ്റിംഗിന് അടുക്കള/ ഹോട്ടൽ മാലിന്യങ്ങൾ ബിന്നിൽ ഇട്ട ശേഷം WDC സ്പ്രേ ചെയ്താൽ മതി. ദുർഗന്ധവുമില്ല പുഴുവുമില്ല .30-45 ദിവസത്തിനകം പോഷക സംമ്പുഷ്ടമായ ജൈവവളം ലഭ്യമാകും

2. ഗ്രോബാഗിൽ (In Growbag)

ഗ്രോബാഗിൽ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ ജൈവമാലിന്യങ്ങൾ, കരിയിലകൾ എന്നിവ നിക്ഷേപിച്ച് മുകളിൽ സൂചിപ്പിച്ച പ്രകാരം WDC തളിക്കുക. ഗ്രോബാഗ് നിറഞ്ഞ് 30 ദിവസത്തിന് ശേഷം ഇതിൽ നേരിട്ട് ചെടി നടാം

3. പ്ളാസ്റ്റിക്ക് ചാക്കിൽ (In plastic bags)

ഒരു പ്ളാസ്റ്റിക്ക് ചാക്കിൽ (50 കിലോ ചാക്ക്) ജൈവ മാലിന്യങ്ങൾ, കരിയിലകൾ , ജൈവ ചപ്പ് ചവറുകൾ എന്നിവ ഇടുക. ഒരോ പ്രാവശ്യം ഇടുമ്പോഴും WDC തളിക്കുക. ചാക്ക് നിറയുമ്പോൾ കെട്ടി മഴയും വെയിലും ഏൽക്കാതെ 30 ദിവസം സൂക്ഷിക്കുക. ജൈവവളം ഉൽപാദിപ്പിക്കുക

4. വൻ തോതിലുള്ള കമ്പോസ്റ്റ് നിര്‍മ്മാണം : (Large scale compost making)

വെയില്‍ ഒട്ടും പതിക്കാത്തയിടത്തെ നിലം ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും ചെത്തി വൃത്തിയാക്കി മുമ്പേ തയാറായ സൂക്ഷ്മാണുലായനിയാല്‍ നനയ്ക്കുക. കരിയിലകള്‍, കൃഷിയിട അവശിഷ്ടങ്ങള്‍, അടുക്കളമാലിന്യം (പ്ലാസ്റ്റിക്‌, കല്ലുകള്‍, എല്ല്, മുള്ള് , ചെറുനാരങ്ങ, എണ്ണ, എന്നിവ ചേരാത്തത് ) എന്നിവ തനിച്ചോ കൂടിച്ചേര്‍ന്നോ 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ നിരത്തുക. ഈ അടുക്കിന്റെ അടിഭാഗം വരെ മുഴുവനായി നനയത്തക്കവിധം അടുക്കിന്റെ എല്ലായിടത്തും സൂക്ഷ്മാണുലായനിയാല്‍ സാവധാനത്തില്‍ നനയ്ക്കുക.

ഈ അടുക്കിനുമേലെ വീണ്ടും 18 - 20 സെന്റിമീറ്റര്‍ കനത്തില്‍ ജൈവാവവശിഷ്ടങ്ങള്‍ അടുക്കുക. വീണ്ടും സൂക്ഷ്മാണുലായനി ഒഴിച്ച് കൊടുക്കുക. ഈ രണ്ട് അടുക്കുകള്‍ ചേര്‍ന്ന കമ്പോസ്റ്റ് കൂനക്ക് ഏകദേശം 40 സെന്റിമീറ്റര്‍ ഉയരമുണ്ടാവും. ഏഴു ദിവസം കൂടുമ്പോൾ ഈ കൂന നന്നായി ഇളക്കിമറിക്കുക.
60 % ജലാംശം എപ്പോഴും കമ്പോസ്റ്റ് കൂനയില്‍ ഉണ്ടായിരിക്കണം.

ഇല്ലെങ്കില്‍ ആവശ്യത്തിനു സൂക്ഷ്മാണുലായനി മിശ്രിതം മേലെ ഒഴിച്ചുകൊടുക്കണം. മേല്‍പ്പറഞ്ഞപോലെ ഓരോ ക്രിയകളും പടിപടിയായി കൃത്യമായി ചെയ്‌താല്‍ 40 ദിവസംകൊണ്ട് കമ്പോസ്റ്റ് തയ്യാറാവും. പുഴുക്കളോ പ്രാണികളോ ദുഗന്ധമോ ഇല്ലാത്ത ഈ കമ്പോസ്റ്റ് മണ്ണില്‍ നേരിട്ട് ഉപയോഗിക്കാം. മണ്ണിലെ അമ്ലതയും ലവണാംശവും ക്രമപ്പെടുത്തുന്നതിനൊപ്പം ജൈവാംശവും വിവിധ മൂലകങ്ങളുടെ ലഭ്യതയും ഏറും.

5. വിത്ത്‌ പരിചരണം (Seed Treatment)

WDC സൂക്ഷ്മാണു ലായനിയില്‍ 10 മിനിറ്റ് മുക്കിവച്ച വിത്തുകള്‍ 30 മിനിറ്റ് തണലില്‍ തുറന്നുവച്ച ശേഷം പാകാം. വിത്തിന്റെ അംഗുരണശേഷി, മുളക്കരുത്ത് എന്നിവ വര്‍ധിപ്പിക്കുകയും, വിത്തില്‍ക്കൂടി പകരുന്ന വിവിധ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യും തൈകൾ.കരുത്തോടെ വളരും.

6: രോഗ-കീടനാശിനി വളര്‍ച്ചാ-പൂവിടല്‍ സഹായി (Flower growth - Disease management)

തയാറാക്കിയ സൂക്ഷ്മാണു ലായനി ആവശ്യമായ അളവിൽ എടുത്ത് 3 ഇരട്ടി വെള്ളം ചേർത്ത് വെയിലാറിയശേഷം ചെടികളില്‍ സമൂലം സ്പ്രേ ചെയ്യുക. നല്ലൊരു ശതമാനം കുമിള്‍രോഗങ്ങള്‍, കീടങ്ങള്‍ എന്നിവ ഒഴിവായി സസ്യങ്ങള്‍ ആരോഗ്യത്തോടെ വളരുന്നതും പൂവിടുന്നതും ഫലങ്ങള്‍ വിരിയുന്നതും കാണാം.

7. തുള്ളിനന (Drip irrigation)

തുള്ളിനനയില്‍ ജലത്തിന്റെ കൂടെ മേല്‍പ്പറഞ്ഞ സൂക്ഷ്മാണുലായനി ചേര്‍ക്കാം. ഇങ്ങനെ മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ അളവ് നിലനിര്‍ത്തി മണ്ണിന്റെ ആരോഗ്യവും ഉൽപാദനക്ഷമതയും കൂട്ടാം.

8. കൃഷിയിടങ്ങളില്‍ പുതയുടെ മേലെ (In top of Mulches)

കൃഷിയിടങ്ങളില്‍ പുതയുടെ മേലെ ഈ സൂക്ഷ്മാണുലായനി തളിച്ചാല്‍ പുതയിട്ട അവശിഷ്ടങ്ങള്‍ വളരെ വേഗം അഴുകി മണ്ണില്‍ കമ്പോസ്റ്റായി ചേരുന്നു. മണ്ണിന്റെയും വിളകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിളവു കൂട്ടാനും അതോടൊപ്പം മാലിന്യം കമ്പോസ്റ്റായി മാറ്റാനുള്ള സമീപകാല ആവശ്യതയ്ക്ക് വലിയൊരു പരിഹാരമാണ് NCOF Waste Decomposer വിവിധോദ്ദേശ സൂക്ഷ്മാണുമിശ്രിതം.
അവിശ്വസിനീയമായ വിലക്കുറവിൽ ജീവിതത്തിൽ ഒറ്റ പ്രാവശ്യം മാത്രം വാങ്ങി കൊണ്ട് ജീവിത കാലം മുഴുവൻ ഉപയോഗിക്കാം .കേന്ദ്ര സർക്കാരിൻ്റെ ഗവേഷണ സ്ഥാപനം നിരന്തര പരീക്ഷണ ഫലമായി കണ്ടെത്തിയ ഈ അത്ഭുത വളം ഉപയോഗിച്ച് നോക്കാൻ താങ്കളെ ക്ഷണിക്കുന്നു.

( WDC ലായനി തയ്യാറാക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ സൂക്ഷ്മാണു മിശ്രിതം തയ്യാറാക്കി നൽകുന്നതാണ്)

ECOSHOP
(Assisted by Dept of Agriculture)
THEVALLY KOLLAM
Mob/WP. 9447591973

മറ്റ് ജില്ലക്കാർക്ക് കൊറിയർ മുഖാന്തിരം ലഭ്യമാക്കുന്നതാണ്

English Summary: Waste Decomposer made by using NCOF technology Ghaziabad

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds