കിഴങ്ങ് വിളകൾ നടേണ്ട സമയം തുടങ്ങി. കുമ്പമാസത്തിലെ വെളുത്ത പക്ഷത്തിൽ ഷഷ്ഠി കഴിഞ്ഞാൽ നിലം ഒരുക്കി കംമ്പോസ്റ്റിട്ട് വിത്തുകൾ നട്ട് പുതയിടണം. ഇപ്പോൾ നനക്കരുത്' 20 ദിവസത്തിന് ശേഷം നനക്കാൻ വെള്ളം ലഭിക്കുന്നവർ മാത്രം. 10 ദിവസത്തിലൊരിക്കൽ നന കൊടുക്കാം. 27-02-2021 നാണ് വെളുത്ത വാവിന് നട്ടാൽ ചന്ദ്രനോളം വട്ടത്തിൽ, കുമ്പത്തിൽ നട്ടാൽ കുടത്തോളം കുമ്പത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് എന്നെല്ലാംചൊല്ലുകൾ
27-02-20 21 ന് കുംഭനിലാവ്, 25 മുതൽ 3 ദിവസം ചേന, ചേമ്പ് കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ നടാൻ പറ്റിയ ദിവസങ്ങൾ. മഴ പെയ്യുന്നതിനനുസരിച്ച് മുളച്ച് വരും.കുംഭ വാഴ ( നേന്ത്ര വാഴക്കന്ന്) ഇപ്പാൾ വെക്കാം. രണ്ടു മാസം കുറേശെ നനച്ച് കൊടുത്താ മതി. ബാക്കി നന മഴയത്ത് നനഞ്ഞോളും.
ചേന മുളയുടെ നടു മാത്രം ചുഴ്ന്ന് എടുത്ത് അതിന് ചുറ്റുമുള്ള വള എല്ലാ കഷണത്തിലും വരുന്ന തരത്തിൽ 1Kg, 1 1/2 kg കഷണങ്ങളാക്കി മുറിച്ച് നേർപ്പിച്ച ചാണകവെള്ളത്തിലോ ജീവാമൃതത്തിലൊ മുക്കി തണലത്ത് ആറ്റിയെടുക്കണം.
രണ്ടടി കുഴിയെടുത്ത് ചപ്പും ചവറും നിറച്ച് കുറച്ച് കംമ്പോസ്റ്റ് ഇട്ട് മേലെ ചേന കഷണം വെച്ച് മൂടുക. ചേന താഴൊട്ട് വളർന്നിറങ്ങുന്നതാണ്. അതിനാൽ കുഴിയുടെ അടിയിൽ വെക്കരുത്. വലിയ ചേന ആവശ്യമുള്ളവർ വലിയ കുഴിയെടുത്ത് കഷണങ്ങളാക്കാത്ത ചേന (മുഴുചേന വിത്ത് ) നടുക.
ചേമ്പ് : തള്ളചേമ്പിൻ കഷണ(കണ്ട)യോ പിള്ള ചേമ്പോ (കിഴങ്ങ്) നടാവുന്നതാണ്. ഒരടി കുഴിയുടെ അടിയിൽ നട്ട് കമ്പോസ്റ്റും ചവറും ഇട്ട് മൂടണം.
കാച്ചിലും ചെറുകിഴങ്ങും ഈ സമയത്ത് തന്നെ നടാം.
പച്ചക്കറി ഇനി ഇടവപ്പാതി വരെ നടാതിരിക്കുന്നതാണ് നല്ലത്.
"കുംഭത്തിലെ പിറ കുടത്തോളം "
"കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം".
Share your comments