കന്ന് നടുമ്പോൾ JCB കൊണ്ടു് 2 അടി വീതിയിൽ ഒന്നര അടി താഴ്ച്ചയിൽ ചാല് എടുത്തു 5½ അടി ഓരോ കന്ന് വെച്ച് 60 % സ്ഥലത്തും ഇരട്ടകന്ന് 1 അടി അകലത്തിൽ 40% സ്ഥലത്തും തൈ നട്ടു. രണ്ടു ചാലുകൾ തമ്മിലുള്ള അകലം 5 അടി. പക്ഷേ ക്രോസ് രീതിയിൽ ത്രികോണാകൃതിയിൽ നടുബോൾ രണ്ടു് വരിയിലും തമ്മിലുള്ള വാഴകൾക്ക് 6 അടി അകലം കിട്ടും. വയനാടൻ കുള്ളന്റെ പട്ട അകലം കുറവുമാണല്ലോ. ഇത്തരത്തിൽ നട്ടാൽ ഏക്കറിൽ 1400 വാഴ വരെ കൃഷി ചെയ്യാം.
ചാൽ എടുത്ത് 1 കിലോ എല്ലുപൊടി, ഒരു കിലോ റോക്ക് ഫോസ്ഫേറ്റ്, ഒരു കിലോ കുമ്മായം ഇവ ചേർത്ത് നട്ടു.
30 ദിവസം കഴിഞ്ഞപ്പോൾ 2 കിലോ ചാണകപ്പൊടി, 250 ഗ്രാം യൂറിയ എന്നിവ ചേർത്ത് ചാല് മൂടി. 60 ദിവസം കഴിഞ്ഞപ്പോൾ 250 ഗ്രാം പൊട്ടാഷ്, 250 ഗ്രാം യൂറിയ എന്നിവ നൽകി ചാല് മൂടി ചെറിയ തീണ്ട് ഇട്ട് അതിന്റെ ഇടയിൽ പച്ചച്ചീര, വെണ്ട, വെള്ളരി എന്നിവ നട്ടു. ചീര ഇപ്പോൾ തന്നെ ഒരു ടണ്ണോളം മുറിച്ച് അയൽപക്കത്തുകാർക്കും ബന്ധുക്കൾക്കും നൽകി.
ഇന്ന് തന്നെ വെൻചുറിയിൽക്കൂടി കടൽപായൽ കൊണ്ടു ഉണ്ടാക്കുന്ന Tripjel എന്ന വളം 3 കിലോ ക്രീം 50 ലിറ്റർ വെള്ളത്തിൽ കലക്കി നൽകി.
ഒരാഴ്ച കഴിഞ്ഞു ഇക്കലാക്സ് സ്പ്രേ ചെയ്യണം. പിന്നീട് 5 ദിവസം കൂടുബോൾ വാഴ ഒന്നിന് 5 ഗ്രാം കണക്കിൽ യൂറിയ, ടoluble പൊട്ടാഷ് എന്നിവ വെൻചുറിയിൽ കൂടെ നൽകും .
മഗ്നീഷ്യം സൾഫേറ്റ്, കാൽഷ്യം നൈട്രേറ്റ്, തുടങ്ങിയ വളങ്ങൾ വെള്ളക്കൂമ്പ്, വാഴയില പായ പോലെ ആകുന്ന പ്രതിഭാസം എന്നിവ കണ്ടാൽ നൽകും.
Share your comments