തിരുച്ചിറപ്പള്ളിയിലെ (തമിഴ്നാട്) നാഷണൽ റിസർച്ച് സെൻറർ ഫോർ ബനാന (എൻ.ആർ.സി.ബി) വാഴകർഷകർക്ക് ഉപയോഗപ്രദമായ 4 മൊബൈൽ ആപ്പുകൾ വികസിപ്പിച്ചു. ഇംഗ്ലീഷിലും തമിഴിലും ആണ് ഈ ആപ്പുകളിലൂടെ വിവരങ്ങൾ ലഭ്യമാകുന്നത്.
National Research Centre for Banana (NRCB) at Tiruchirappalli (Tamil Nadu) developed 4 mobile apps that are useful to banana growers. These apps provide information in English and Tamil.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
https://play.google.com/store/apps/details?id=com.banana.cdac.bananainfo_english
https://play.google.com/store/apps/details?id=com.banana.cdac.bananaexport
https://play.google.com/store/apps/details?id=com.cdac.pestmgmtenglish
https://play.google.com/store/apps/details?id=com.cdac.production
ബനാന ഇൻഫോ (Banana Info) എന്ന ആപ്പിൽ വാഴയുടെ ചരിത്രം മുതൽ അനുയോജ്യമായ കാലാവസ്ഥയും മണ്ണും ഇനങ്ങളും വരെയുള്ള വാഴ കൃഷിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ലഭ്യമാണ്.
ബനാന എക്സ്പോർട്ട് ആൻഡ് വാല്യൂ അഡിഷൻ (Banana export and Value addition) എന്ന ആപ്പിൽ ശരിയായ വിളവെടുപ്പ് രീതികൾ വിളവെടുപ്പ് കഴിഞ്ഞുള്ള പരിചരണം, ഗ്രേഡിങ് പാക്കിംഗ്, സംഭരണം കയറ്റുമതി സംബന്ധിച്ച മാനദണ്ഡങ്ങൾ, വാഴയിലെ മൂല്യവർധന, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സാങ്കേതികവിദ്യകൾ, പരിശീലന കേന്ദ്രങ്ങൾ എന്നീ വിവരങ്ങൾ സമഗ്രമായി നൽകിയിട്ടുണ്ട്.
വാഴയിലെ രോഗകീടങ്ങളും അവയുടെ നിയന്ത്രണവും സംബന്ധിച്ച അറിവുകളാണ് ബനാന പെസ്റ്റ് ആൻഡ് ഡിസീസ് മാനേജ്മെൻറ് ( Banana pest and Disease Management ) എന്ന ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ബനാന പ്രൊഡക്ഷൻ ടെക്നോളജി ( Banana Production technology) എന്ന ആപ്പിൽ വാഴ കൃഷി രീതികൾ, നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള നന, രോഗം വളപ്രയോഗം തുടങ്ങിയ വിവിധ കൃഷിപ്പണികൾ, പുതിയ വാഴകൃഷി സാങ്കേതികവിദ്യകൾ, കർഷകർക്കുള്ള ടിപ്പുകൾ എൻ.ആർ.സി.ബി നൽകുന്ന സേവനങ്ങൾ തുടങ്ങിയ അറിവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ വിഷയത്തിലും വിജയകഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് മാത്രമല്ല വാഴയിലെ മൂല്യവർദ്ധനമുതൽ കയറ്റുമതിവരെ സംരംഭം ആക്കാൻ തൽപ്പരരായ ആർക്കും ആർക്കും ഈ ആപ്പുകൾ പ്രയോജനപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് ICAR-National Research Centre for Banana website address
http://nrcb.res.in/Mobile%20Apps.php
അനുബന്ധ വാർത്തകൾ
Share your comments