ഡ്രാഗൺ ഫ്രൂട്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എന്ന് കാണിക്കുന്ന ഗവൺമെൻറ് ഓർഡർ
The Principal Secretaries/ Commissioners Rural Development Department,
All State/UTs
Subject: - Clarification for pineapple and dragon fruit plantation under Mahatma Gandhi NREGS.
Madam / Sir,
A reference was received to includepineapple and dragon fruit plantation under Mahatma Gandhi NREGS.
- The matter was examined and it is clarified that pineapple plantation is not permitted. However, Dragon fruit plantation is permitted and can be promoted under Mahatma Gandhi NREGS.
- This issues with the approval of competent authority.
കൂടുതൽ കാലം നിലനിൽക്കുന്ന കൃഷിക്കു മാത്രം സഹായം നൽകിയാൽ മതിയെന്നാണ് കേന്ദ്ര നിലപാട്. ചുരുങ്ങിയത് 15 വർഷമെന്നതാണ് മാനദണ്ഡം. നിലവിൽ കറിവേപ്പില, മൾബറി, സപ്പോട്ട, പേര തുടങ്ങിയ കൃഷികൾ ചെയ്യാൻ അനുമതിയുണ്ട്. റബ്ബർ, ഈറ്റ, തെങ്ങ്, മാവ്, പ്ലാവ് എന്നിവയും അനുവദിച്ചിട്ടുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന് നൽകിയ അനുമതി കേരളത്തിൽ ഈ കൃഷി വൻ പ്രചാരത്തിൽ വരാൻ സഹായിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ചെറിയതോതിൽ കൃഷി ആരംഭിച്ചിട്ടുണ്ടെന്നേയുള്ളൂ.
തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാൽ തരിശുസ്ഥലങ്ങളിലടക്കം കൃഷിചെയ്യാൻ കഴിയും. ഭൂമി വികസിപ്പിക്കൽ, തൈ നടാനുള്ള കുഴിയെടുക്കൽ പണികൾ ചെയ്യുന്നതിനു പുറമേ ജലസേചനം, കീടനാശിനി എന്നിവയ്ക്കും ധനസഹായം ലഭിക്കുമായിരുന്നു.
കേരളത്തിൽ കൃ ഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാ ഗത്തിൽ പെടുന്ന വിദേശ ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്.
ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യവിളയുമാണ് ഡ്രാഗൺ ചെടികൾ. തായ് ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷി ചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളു ടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
പ്രധാനമായും മൂന്നിനങ്ങളാണുള്ളത്.
1) പുറം ചുവന്ന്, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്
2) പുറം ചുവന്ന്, ഉള്ളിൽ ചുവന്ന മാംസളഭാഗമുള്ളത്
3) പുറം മഞ്ഞ, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്
20–30 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരും. അധിക വെയിലിൽ തണൽ നല്‍കണം. ചുവട്ടിൽ പുതയിടുന്നത് വേരുകളുടെ സംരക്ഷണത്തിനും ചെടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണ് നല്ലത്. മണ്ണിൽ അധികം ആഴത്തിൽ വേരുകൾ ഇറങ്ങാത്തതിനാൽ വെള്ളക്കെട്ടുണ്ടായാൽ ചെടി അഴുകിപ്പോകാ നിടയുണ്ട്. അതുകൊണ്ട് നീർവാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്.
ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാം
പോട്ടിങ് മിശ്രിതത്തിൽ 20 സെ.മീ. നീളമുള്ള കാണ്ഡഭാഗങ്ങൾ മുളപ്പിച്ചെടുത്താണ് തൈയുണ്ടാക്കുന്നത്. രോഗപ്രതിരോധ ശക്തിയും അത്യുൽപാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
കോൺക്രീറ്റ് തൂണുകള്‍ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 – 6.5 അടി ഉയരത്തിൽ താങ്ങുകാലുകൾ കുഴിച്ചിട്ടശേഷം അവയ്ക്ക് ചുവട്ടിൽ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗൺ തൈകൾ പിടിപ്പിക്കാം. തൂണിനു മുകളിൽ വൃത്താകൃതിയിലുള്ള ചട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകൾ ഉപയോഗിക്കാം. താങ്ങുകാലിന് മീതെ വളർന്ന ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ട് ഇറക്കണം. ഇത് അവയുടെ വളർച്ച കൂടുതൽ സുഗമമാ ക്കും. കുഴികൾ തമ്മിൽ ഏഴടി അകലവും വരികൾ തമ്മിൽ ഒൻപത് അടി അകലവും നന്ന്.
ജൈവവളത്തിനു പുറമെ നല്ല വിളവിന് മതിയായ അളവിൽ രാസവളവും നല്‍ക ണം. ഒരു കുഴിയിൽ 10 – 15 കിലോ ജൈവവളം ചേർക്കാം. പൂവിടൽ, കായിടൽ സമയങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേര്‍ക്കാം. വളം ചേർക്കൽപോലെ പ്രധാനമാണ് നടീൽ, പൂവിടൽ, കായിടൽ സമയത്തും ചൂടുകാലത്തും നന.
കീട,രോഗബാധ പൊതുവേ കുറവാണ്. ചിലപ്പോൾ പുഴുക്കൾ, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതിൽ കാണാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീടനാശിനി പ്രയോഗിക്കാം.
ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പും മൂല്യവർധിത ഉൽപ്പന്നങ്ങളും
ശരിയായ പരിചരണത്തിൽ, നട്ട് രണ്ടാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20 – 25 ദിവസത്തിനകം പൂവ് വിടരും. രാത്രിയിലാണ് പൂവ് വിടരുന്നത്. പൂവ് വിടർന്ന് 25 – 30 ദിവസത്തിനുള്ളിൽ അതു പഴമായിത്തുടങ്ങും. പഴമായവ 4 – 5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വർഷം നാലു തവണ വരെ ഡ്രാഗൺ ചെടി വിളവ് നൽകുന്നു. കേരളത്തിലെ കാലാവസ്ഥയിൽ ജൂലൈ –ഡിസംബർ മാസത്തിനിടെ കായ്ഫലം ലഭിക്കും. പഴുക്കുമ്പോൾ കായ്കളുടെ പുറം ചുവപ്പാകും. ഉദ്ദേശം 8 – 10 കിലോ വരെ കായ്കൾ ഒരു ചെടിയിൽനിന്ന് ലഭിക്കും. പഴത്തിന് 300 – 500 ഗ്രാം തൂക്കം വരും. ഒരു കിലോ ഡ്രാഗൺ പഴത്തിന് 200 – 250 രൂപ വിലയുണ്ട്. ജാം, ജെല്ലി, ഐസ്ക്രീം, ജ്യൂസ്, വൈൻ, മുഖലേപനം എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷിയില്‍ ഒരു പഞ്ചാബ് മാതൃക
Share your comments