വ്യത്യസ്തങ്ങളായപഴവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നാട്ടിൽ. അവരിൽ ചിലർ ചില അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്. അതിലൊരു പോസ്റ്റ് വായനക്കാർക്കായി പങ്കു വയ്ക്കാം എന്ന് കരുതി ഇവിടെ ഷെയർ ചെയ്യുകയാണ്. ഇൻഫാം ബോട്ടാണിക് ഫ്രൂട്ട് ആൻഡ് ഫാം നേഴ്സറിയിലെ വില്യംസ് മാത്യു എഴുതിയ ഈ കുറിപ്പ് ഇവിടെ ചേർക്കുന്നു.
കേരളത്തിലെ പ്രിയപ്പെട്ട പഴ സ്നേഹികളെ, ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പങ്കു വയ്ക്കാം എന്ന് കരുതുന്നു.
ചോദ്യം: ഏറ്റവും രുചികരമായ പഴം നിർദ്ദേശിക്കാമോ ?
ഓരോ ഇനം പഴങ്ങളുടെയും രുചി വൈവിധ്യം വളരെ വലുതാണ്.
അതുപോലെ തന്നെ ഓരോ വ്യകതിയുടേയും ഭക്ഷണ ശീലം അനുസരിച്ച് രുചികളും വ്യത്യസ്തമായിരിക്കും
പ്രായം അനുസരിച്ച് രുചികളും മാറും. കുട്ടികൾ ആയിരിക്കുമ്പോൾ കഴിക്കുന്ന പഴങ്ങൾ, മുതിർന്നവർക്ക് ഇഷ്ടപ്പെടില്ല.
കുട്ടിക്കാലം തുടങ്ങി വാർദ്ധക്യം വരെ വിവിധ തരത്തിലുള്ള , വിവിധ പഴത്തിന്റെ രുചികൾ ആണ് നാം ഇഷ്ടപ്പെടുന്നത്, അതിനാൽ തന്നെ എല്ലാ ഇനം പഴ ചെടികളെയും ഒരു മനുഷ്യന് ആവശ്യമുണ്ട്.
ഭൂപ്രകൃതി അനുസരിച്ച് പഴങ്ങളുടെയും രുചിയും വ്യത്യാസപെടാം. ട്രോപ്പിക്കൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന പഴങ്ങൾക്ക് കൂടുതൽ രുചി ഉണ്ടാകാം.
കാലാവസ്ഥ അനുസരിച്ചും പഴങ്ങളുടെയും രുചി മാറും, വേനൽക്കാലത്തും മഴക്കാലത്തും ഉണ്ടാകുന്ന പഴങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?Depending on the weather, the taste of the fruit will change. Have you not noticed the summer and rainy season fruits?
മധുരമുള്ള പഴങ്ങൾ മാത്രം നല്ലതാണെന്ന് കരുതുന്ന ചിലർ, മറ്റു പഴങ്ങളെ ഉപേക്ഷിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ ശീലമായി കരുതാനാവില്ല.
മറ്റു ചിലർ വലുപ്പം കുറഞ്ഞ ചെറിയ പഴങ്ങളെ ഒഴിവാക്കി, വയറു നിറയെ കഴിക്കാവുന്ന പഴങ്ങളെ നല്ലതായി കരുതുന്നത്, ഒട്ടും ആരോഗ്യകരമായ ഭക്ഷണ ശീലം അല്ല.
ഒരേ ഇനം പഴം ധാരാളം കഴിക്കുന്നതിനു പകരം, വൈവിധ്യം ഉള്ള പല നിറങ്ങളിലുളള, വിവിധ രുചികളിൽ ഉള്ള പഴ വൈവിധ്യം ആരോഗ്യ ദായകമാണ്.
എല്ലാ പഴങ്ങളും ഒരേ രീതിയിൽ അല്ല ഭക്ഷിക്കേണ്ടത്, ചിലത് നേരിട്ടും, സംസ്കരിച്ചും, സത്തെടുത്തും, അങ്ങനെ പലവിധത്തിൽ.ചിലർക്ക് രുചി ഇഷ്ടപ്പെട്ടില്ല എങ്കിൽ , ഒരു പഴത്തേ മോശമായി ചിത്രീകരിക്കുന്ന ആളുകൾ അവരുടെ ഇഷ്ടം മറ്റുള്ളവരിലേക്ക് പകരാൻ ആണ് ശ്രദ്ധിക്കുന്നത്.
എല്ലാത്തിനും ഉപരിയായി, ഓരോ പഴച്ചെടികളും ഭൂമിയുടെ സ്വത്തായി കണ്ട്, വരും തലമുറയ്ക്കും, പക്ഷി മൃഗാദികൾക്കും, ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഔഷധ കൂട്ടുകൾക്കും വേണ്ടി, സംരക്ഷിക്കുന്ന പ്രകൃതി സ്നേഹത്തിലേക്ക്, മനുഷ്യർ ഇനിയും മാറേണ്ടതുണ്ട്.
ഇഷ്ടപ്പെടാത്തതൊക്കെ നശിപ്പിക്കാൻ ഇനിയും മനുഷ്യന്റെ ധാർഷ്ട്യം അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളിലെ കൃഷിക്കപ്പുറം, മണ്ണിനെ സ്പർശിക്കുന്നത് ആകട്ടെ നമ്മുടെ പുതിയ കാർഷിക ചിന്തകൾ.Do not allow human arrogance to destroy what you do not like. Beyond farming on social media, our new agricultural thinking is about touching the soil.
ചുരുക്കത്തിൽ ഒരു കുടുംബത്തിൽ പോലും രുചികൾ വിത്യാസപെട്ടിരിക്കേ, ഓരോ പഴങ്ങളിലും പോഷക ഘടന വ്യത്യസ്തമായിരിക്കുമ്പോൾ , പുളിയും മധുരവും പ്രായം അനുസരിച്ച് രുചികളും മാറുമ്പോൾ, എല്ലാ ഇനം പഴചെടികളും ഉൾക്കൊള്ളുന്നത് ആവട്ടെ നമ്മുടെ പഴത്തോട്ടം.In short, even when the tastes vary within a family, when the nutrient composition of each fruit is different, the taste of sour, sweet, and changing with age, our orchard may contain all kinds of fruit.
കടപ്പാട്
വില്യംസ് മാത്യു
ഇൻഫാം ബോട്ടാണിക്
ഫ്രൂട്ട് ഫാം ആൻഡ് നഴ്സറി
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :യുവത്വം നിലനിർത്താൻ പോമെലോ പഴം (Pomelo fruit)
#Farmer#ATB#AW#Agriculture
Share your comments