ഗാക് ഫ്രൂട്ടിനെ തായ്ലാന്റുകാര് 'ഹെവന്ലി ഫ്രൂട്ട്' എന്നു വിളിക്കുന്നത് ഇത് വാര്ദ്ധക്യത്തെ തടഞ്ഞുനിര്ത്തും എന്നതിനാലാണ്. വിത്തു മുതല് തൊലി വരെ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഒരത്ഭുത പഴമാണ് ഗാക്. ഇതിന്റെ ശാസ്ത്രീയ നാമം മോമോര്ഡിക്ക കൊച്ചിന്ചൈനെന്സിസ് എന്നാണ്. തെക്കന്‍ ചൈന,വടക്കു കിഴക്കന്‍ ഓസ്‌ട്രേലിയ,തായ്‌ലാന്റ്,ലാവോസ്,മ്യാന്‍മാര്‍,കംബോഡിയ,വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഈ ഫലം കേരളത്തില്‍ ആദ്യമായി കൃഷി ചെയ്തത് അങ്കമാലി മലയാറ്റൂര്‍ പാതയില്‍ അമലപുരം അയ്യംപുഴയില്‍ പരേതനായ പി.വി.ചാക്കോയുടെയും സിസിലി ചാക്കോയുടെയും മകനായ ജോജോ പുന്നക്കലാണ്. വൈക്കത്തുളള ഒരു സുഹൃത്താണ് ജോജോയ്ക്ക് ഇതിന്റെ വിത്തുകള്‍ നല്‍കിയത്. കേരളത്തിലെ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത ഈ ഫലം കാണണമെങ്കില്‍ ഇപ്പോള്‍ അയ്യംപുഴയിലെത്തിയേ കഴിയൂ. കൃഷി വ്യാപകമാക്കാനും ധാരാളം ആളുകളെ ഇതിലേക്കാകര്‍ഷിക്കാനും ജോജോ ലക്ഷ്യമിടുന്നു. റമ്പൂട്ടാന്‍ പോലെ ഗാക് വ്യാപകമാകുന്ന ഒരു കാലം അധികം ദൂരത്തല്ലതന്നെ .
ഗാക് വിശേഷങ്ങള്‍
ഗാക് കടും ഓറഞ്ച് നിറത്തിലാണ് കാണപ്പെടുന്നത്. ഒരു പഴത്തിന് ഏകദേശം ഒരു കിലോയില്‍ കൂടുതല്‍ ഭാരമുണ്ടാകും. ഇതിന്റെ മാംസളമായ ഉള്‍ഭാഗം ഓറഞ്ചുനിറത്തോട് കൂടിയതും വിത്തുകള്‍ക്ക് ചുറ്റും കടും ചുവപ്പു നിറവുമാണ്. ഇതില്‍ ലൈകോഫീന്‍,ല്യൂട്ടിന്‍ തുടങ്ങിയ കരോട്ടിനോയ്ഡുകളും വിറ്റാമിന്‍ എ,ഇ എന്നിവയും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന വെളിച്ചത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റാണ് കരോട്ടിനോയ്ഡുകള്‍.കംപ്യൂട്ടറും മൊബൈലും കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഗാക് കഴിക്കുന്നത് ആശ്വാസമാകും. ഇത് കണ്ണിന്റെ കോര്‍ണിയയെയും റെറ്റിനയെയും സംരക്ഷിക്കുന്നു. വന്‍കുടല്‍,സ്തനങ്ങള്‍,ചര്‍മ്മം എന്നിവയില്‍ മുഴകള്‍ വളരുന്നത് തടയാനും ഈ പഴങ്ങള്‍ സഹായിക്കും.ആന്റിഓക്‌സിഡന്റുകള്‍ക്ക് വാര്‍ദ്ധക്യത്തെ തടയാനും കഴിയും.ത്വക് രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ് ഗാകിന്റെ കുരു. ശരീരത്തിലെ ചതവ്,വ്രണം,കുരുക്കള്‍ തുടങ്ങിയ അസുഖങ്ങള്‍ ചികിത്സിക്കുന്നതിനായി പരമ്പരാഗതമായി ചൈനയിലും വിയറ്റ്‌നാമിലും ഇതിന്റെ വിത്ത് ഉപയോഗിക്കുന്നു.
കൃഷിരീതി
ഗാക് പഴത്തിന്റെ വിത്തുകളില്‍ നിന്നാണ് സാധാരണ തൈകള്‍ ഉണ്ടാക്കുന്നത്. വിത്തുകള്‍ മുളക്കുന്നതിന് ഒരു മാസമോ അതില്‍ കൂടുതലൊ എടുക്കും. വിത്തുകള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുന്നത് മുളയ്ക്കുന്നത് വേഗത്തിലാക്കും. അല്‍പ്പം വരണ്ട കാലാവസ്ഥയാണ് കൃഷിക്ക് കൂടുതല്‍ യോജിച്ചത്. ഗാക് ചെടിയില്‍ പരാഗണം നടക്കാന്‍ ആണ്‍ സസ്യവും പെണ്‍ സസ്യവും ആവശ്യമാണ്. ആര്‍ട്ടിഫിഷ്യലായി പരാഗണം ചെയ്തുകൊടുത്താല്‍ 90 ശതമാനവും മികച്ച ഫലമുണ്ടാകും എന്നുറപ്പാക്കാം. ആണ്‍പൂവ് എടുത്ത് ഇതളുകള്‍ നീക്കിയശേഷം അതിലെ പോളന്‍ പെണ്‍പൂവിന്റെ ഇതളുകള്‍ നീക്കിയശേഷം സ്റ്റിഗ്മയില്‍ തേച്ചുകൊടുക്കണം. ഇന്‍സെക്ട് വഴിയുള്ള പരാഗണത്തിന് കുറഞ്ഞത് പറമ്പില്‍ ഒരു ആണ്‍ചെടിയെങ്കിലും വേണം. ആണ്‍ചെടിയുടെ പ്രധാന തണ്ടില്‍ പെണ്‍ചെടി ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയും വിദേശങ്ങളിലുണ്ട്. ഈ ചെടി 20 മീറ്ററിലധികം ഉയരത്തില്‍ വളരും. പാവലും പടവലവും പാഷന്‍ഫ്രൂട്ടുമൊക്കെ കൃഷി ചെയ്യുന്നപോലെ പന്തല്‍കെട്ടി , നല്ല സൂര്യപ്രകാശമുള്ളിടത്ത് നട്ടുവളര്‍ത്തുന്നതാണ് നല്ല വിളവിന് ഉത്തമമെന്ന് ജോജോ സാക്ഷ്യപ്പെടുത്തുന്നു. നട്ട് മൂന്ന് നാല് മാസം കഴിയുമ്പോള്‍ പൂവിടും.വര്‍ഷത്തിലൊരിക്കലേ പൂവിടൂ.ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷം ഏകദേശം 30 മുതല്‍ 60 പഴങ്ങള്‍ വരെ ലഭിക്കും.
ഉപയോഗങ്ങള്‍
ഈ ഫലം ഇളംപ്രായമാകുമ്പോള്‍ പച്ചക്കറിയായി തോരന്‍,തീയല്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. ഇലകളും കറിക്കൂട്ടുകള്‍ക്കും തോരനും നല്ലതാണ്
വിളഞ്ഞ് കടും ചുവപ്പുനിറമുള്ള പഴത്തിന്റെ മാംസളമായ ഭാഗം ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പള്‍പ്പ് ചൂടാക്കി അല്‍പ്പം ഉപ്പുചേര്‍ത്ത് തണുപ്പിച്ചശേഷം അല്‍പ്പം കൈപ്പുള്ളതിനാല്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത് മറ്റു ഫ്‌ളേവറുകളും ഉപയോഗിച്ച് സ്വാദിഷ്ടമായ ജൂസ് തയ്യാറാക്കാം
പഴത്തിന്റെ വിത്തിന് ചുറ്റിലുമുളള ചുവന്ന പള്‍പ്പ് ഉപയോഗിച്ച് സ്വാദിഷ്ടമായ ഗോള്‍ഡന്‍ റൈസ് ഉണ്ടാക്കാം. വിയറ്റ്‌നാമില്‍ വിവാഹസദ്യക്ക് പരമ്പരാഗതമായി ഈ പള്‍പ്പ് ഉപയോഗിച്ച് സ്റ്റിക്ക് റൈസ് ഉണ്ടാക്കി വിളമ്പാറുണ്ട്
കൂടാതെ വിവിധയിനം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും ഉണ്ടാക്കാന്‍ കഴിയും. ആരോഗ്യസംരക്ഷണത്തിന് ഉപകാരപ്രദമായ എണ്ണ, സോപ്പ്, പൗഡര്‍, ക്യപ്‌സൂളുകള്‍ ,ഐസ്‌ക്രീം എന്നിവയും ഇതില്‍നിന്നും തയ്യാറാക്കുന്നുണ്ട്
ജോജോയുടെ ഭാവി പരിപാടി
വിപണിയില്‍ പഴമായി നല്‍കുന്നതിനുപകരം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി വില്‍പ്പന നടത്താനാണ് ജോജോ ലക്ഷ്യമിടുന്നത്. ത്വക്കിന് ഏറ്റവും ഗുണകരമാണ് എന്നതിനാല്‍ നല്ലൊരു കോസ്‌മെറ്റിക് ഉത്പ്പന്നത്തിനും മികച്ച ഓയില്‍, വിവിധതരം എക്‌സ്ട്രാക്ടുകള്‍ എന്നിവയ്ക്കും വലിയ സാധ്യതയാണുള്ളത്. സുഹൃത്തുക്കള്‍ക്കും ആവശ്യക്കാര്‍ക്കും വിത്തും തൈകളും ജോജോ നല്‍കുന്നുണ്ട്. അമലപുരം ഒരു ഗാക് ഗ്രാമമാകുന്നത് ഒരുപക്ഷെ ഭാവിയില്‍ യാഥാര്‍ത്ഥ്യമായേക്കാം. കുറഞ്ഞത് ഒരു ടണ്‍ പഴമെങ്കിലും ലഭിച്ചാലെ മൂല്യവര്‍ദ്ധിത ഉത്പ്പന്നത്തിനുള്ള പ്ലാന്റ് തുടങ്ങാന്‍ കഴിയൂ. കൃഷി ചെയ്യുന്ന എല്ലാവര്‍ക്കും ഗുണം ലഭിക്കുന്ന പദ്ധതിയാണ് ജോജോയുടെ മനസില്‍. സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും പിന്‍തുമ ലഭിച്ചാല്‍ ഇത് യാഥാര്‍ത്ഥ്യമാകും. റബ്ബറും മീന്‍വളര്‍ത്തലും ബ്രാന്‍ഡിംഗ് സ്ഥാപനവും ഒക്കെ സ്വന്തമായുളള ജോജോയ്ക്ക് പിന്‍തുണയുമായി ഒപ്പമുള്ളത് അധ്യാപികയായ ഭാര്യ ജെന്‍സിയും മക്കളായ ഡോണും ദിയയും ഡാനിയലുമാണ്. ബന്ധപ്പെടേണ്ട നമ്പര്‍- 8606856474
Gods own country welcomes heavenly fruit (Gac fruit) from Vietnam
Gac is a type of perennial melon grown throughout south east Asian countries and North eastern Australia. This orange reddish fruit is scientifically known as Momordica cochinchinensis . It has rich content of beta-carotene and lycopene.It grows as dioecious vines .Its vines extend to 20 metres long ,the flowers blooms once in a year ,around 2-3 months after planting.In one season, a plant can produce 30-60 fruits.
Gac has been commonly used in Vietnam,China and Thailand as food and traditional medicine. The aril surrounding gac seeds is cooked with sticky rice and served at weddings in Vietnam. Due to high contents of beta-carotene and lycopene, extracts from the fruit's aril are used to manufacture dietary supplements.
Jojo punnakkal of Amalapuram Ayyampuzha introduced this vine for the first time in Kerala and promotes it to other farmers. He aims to establish a firm to make value added products from the fruit and its seed. Contact- 8606856474.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുന്തിരി തക്കാളി നമുക്ക് വീട്ടുമുറ്റത്തും വളർത്താം
Share your comments