<
  1. Fruits

വീട്ടുമുറ്റത്ത് പൈനാപ്പിൾ നട്ടുപിടിപ്പിച്ച് വളർത്തുന്ന വിധം

ധാരാളം nutrients, antioxidants എന്നിവ അടങ്ങിയ പൈനാപ്പിൾ കൊണ്ട് പല ഭക്ഷണസാധനങ്ങളും ഉണ്ടാക്കാവുന്നതാണ്. Jam, squash, Jelly, എന്നിവയെല്ലാം അതിൽപ്പെടുന്നു. വീട്ടുവളപ്പിൽ കുറച്ചു സ്ഥലമുണ്ടെങ്കിൽ, നിങ്ങൾക്കും പൈനാപ്പിൾ കൃഷി ചെയ്ത് ലാഭം നേടാവുന്നതാണ്. Jam, squash, Jelly, എന്നിവയെല്ലാം ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കുന്നത് കൊണ്ട് നല്ല വരുമാനം നേടിത്തരുന്ന ഒരു സംരംഭമാണിത്.

Meera Sandeep
Pineapple
Pineapple

ധാരാളം nutrients, antioxidants എന്നിവ അടങ്ങിയ പൈനാപ്പിൾ കൊണ്ട് പല ഭക്ഷണസാധനങ്ങളും ഉണ്ടാക്കാവുന്നതാണ്. Jam, squash, Jelly, എന്നിവയെല്ലാം അതിൽപ്പെടുന്നു.

വീട്ടുവളപ്പിൽ കുറച്ചു സ്ഥലമുണ്ടെങ്കിൽ, നിങ്ങൾക്കും പൈനാപ്പിൾ കൃഷി ചെയ്ത് ലാഭം നേടാവുന്നതാണ്. Jam, squash, Jelly, എന്നിവയെല്ലാം ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കുന്നത് കൊണ്ട് നല്ല വരുമാനം നേടിത്തരുന്ന ഒരു സംരംഭമാണിത്.

ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് വളരുന്നത്. കര്‍ണാടകയിലും ബീഹാറിലും കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ വാഴക്കുളം അറിയപ്പെടുന്നത് തന്നെ Pineapple City എന്ന പേരിലാണ്.  കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട ഇനങ്ങള്‍ Mauritius Queue, MD2 Pineapple, Queen എന്നിവയാണ്.

കൃഷിരീതി

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പൈനാപ്പിളിന് ആവശ്യം. വാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായ അകലം വേണം. നല്ല വെയിലും ലഭിക്കണം. മഴയെ ആശ്രിച്ച് കൃഷി ചെയ്യുകയാണെങ്കില്‍ ഏപ്രില്‍-മെയ് ആണ് നടാന്‍ പറ്റിയ സമയം. ജൂണിലും ജൂലായിലും കൃഷി തുടങ്ങരുത്. അടിവളമായി ഒരു സെന്‍റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന തോതില്‍ ചാണകവും, കമ്പോസ്റ്റും ചേര്‍ക്കാവുന്നതാണ്.  ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.

വിത്തുതൈകളാണ് നടീൽ വസ്തു. മാതൃചെടിയുടെ ചുവട്ടില്‍ നിന്ന് വളര്‍ന്നുവരുന്ന തൈകളാണ് ഇവ. ടിഷ്യുകള്‍ച്ചര്‍ തൈകളും നട്ടുവളര്‍ത്തുന്നുണ്ട്. പത്തോ പതിനഞ്ചോ ദിവസം തണലത്ത് വെച്ച് തൈകള്‍ നടാന്‍ പാകമാക്കിയെടുക്കണം. വേര് ആഴത്തില്‍ പിടിച്ചു വളരാനായി പത്ത് സെ.മീ ആഴത്തില്‍ വിത്തുതൈകള്‍ നടണം. വളം നല്‍കിയാല്‍ നല്ല വിളവ് കിട്ടുന്ന പഴമാണിത്. മേല്‍വളമായി ചാണകപ്പൊടിയും കമ്പോസ്റ്റും രണ്ടുമാസത്തില്‍ ഒരിക്കല്‍ നൽകാം ഒരു സെന്റ് സ്ഥലമാണെങ്കില്‍ 100 കിലോ നല്‍കണം.

പൈനാപ്പിള്‍ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞുപോകുന്നത് തടയാന്‍ ഉണങ്ങിയ ഇലകളിട്ട് മൂടുകയോ അതേ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ചാഞ്ഞ ഭാഗം നേരെയാക്കി കെട്ടിക്കൊടുക്കുകയോ ചെയ്യാം.

വിരിഞ്ഞു വരുന്ന സമയത്ത് കൂമ്പ് മാത്രം നുള്ളിക്കളഞ്ഞാല്‍ ചക്കകളുടെ വലിപ്പം വര്‍ധിക്കും. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന പൈനാപ്പിളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിളവ് തരും.
How to cultivate Pineapple at the backyard.

English Summary: How to plant a pineapple and grow them at home in the backyard

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds