ഏഷ്യന് ജനതയുടെ ഭക്ഷണവിഭവങ്ങളില് ഒഴിച്ചു കൂടാന് സാധിക്കാത്ത ഒരു വസ്തുവാണ് പുളി എന്നു തന്നെ പറയാം. ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)
Tamarind is a rich source of minerals and vitamins. It enhances the metabolic activities and aids digestion. It acts as a Liver cleanser and treats a fatty liver. Tamarind leaves are considered to be very effective in easing joint pain and swelling because of their anti-inflammatory properties. It is rich in ascorbic acid, Vitamin C and tartaric acid that help in building your immunity naturally. Have antioxidant and anti-inflammatory properties.
ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത് .
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ. വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം.
നല്ല സൂര്യ പ്രകാശം ഉള്ള നനവ് ഉള്ള മണ്ണാണ് പുളിക്ക് വളരാൻ യോജിച്ചത് അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികൾ തയാറാക്കി ഉണങ്ങിയ ചാണകപ്പൊടി ചേർത്ത് പുളി തൈകൾ നടാം. മഴകുറവാണെങ്ങ്ൾ ജലസേചനo നടത്തേണ്ടി വരും.
നാട്ടു വൈദ്യത്തിലും ആയുർ വേദത്തിലും പുളിയിലക്കു വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. നല്ലൊരു anti oxide കൂടി ആയ പുളി ഇല ശരീരത്തിലെ വിഷാംശങ്ങൾ പുറം തള്ളുന്നു. കിഡ്‌നിയ്ക്കും ലിവറിനും വളരെ ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽകുളിക്കുന്നത് തൊലിപ്പുറത്തെ രോഗങ്ങൾക്ക്‌ആശ്വാസം നൽകും.
പുളിയില ഇട്ടു തിളപ്പിച്ച വെള്ളം കാലിലെ നീര് വറ്റുന്നതിനു വളരെ നല്ലതു ആണ്. കാലുവേദന, കാലിലെ നീര് എന്നിവക്ക് പുളിയില ഇട്ടു തിളപ്പിച്ച വെള്ളo ചൂടറിയതിനു ശേഷം ഉപയോഗിക്കുന്നത് വളരെ സഹായകമാണ്. നീരുള്ള ഭാഗം പുളി ഇട്ടു തിളപ്പിച്ച് ആറിയ വെള്ളത്തിൽ മുക്കി വെക്കുക.പുളിയില വെള്ളത്തിൽ മുക്കി വെച്ച് കുറച്ചു കഴിഞ്ഞു അതിന്റെ നീര് എടുത്തു പുരട്ടുന്നത് മുറിവുകൾ ഉണങ്ങാൻ നല്ലതാണു.
ഇളം പുളിയിലയുടെ നീര് ഇത് പോലെ പിഴിഞ്ഞ് എടുത്തു കുടിക്കുന്നത് വിറ്റാമിന് സി ശരീരത്തിന് ലഭിക്കാൻ സഹായിക്കും.ചുമ ജലദോഷം എന്നിവ ചികിൽസിക്കാൻ പുളിയിലയും തുളസിയും ഇട്ടു തിളപ്പിച്ച വെള്ളം വളരെ നല്ലതുമാണ് പ്രമേഹത്തിനും മലേറിയക്കും നല്ലൊരു പരിഹാരം ആണ്. പുളിയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്കാൻ സഹായിക്കുന്നു. ചില ആളുകൾക്ക് പുളിയിലക്ക് ചിലപ്പോ അലര്ജി ഉണ്ടാക്കാം. അത് ഉപയോഗിക്കുന്ന മുൻപ് ഇല്ലെന്ന് ഉറപ്പു വരുത്തുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്ലി കൃഷി ചെയ്യാം,രോഗം വരില്ല
Share your comments