പല തരത്തിലും നമ്മൾ കടുക് ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ കറികളിലും നമ്മൾ കടുക് വറുത്തു ഇടാറുണ്ട്. കടുക് വിത്തില്‍ നിന്നുള്ള എണ്ണ പാചകാവശ്യത്തിനായി ഉപയോഗിക്കുന്നു. ഇതിൻറെ തളിരിലകള്‍ പച്ചക്കറിയായി ഉപയോഗിക്കാം. കൂടാതെ കന്നുകാലികളുടെ ആഹാരമായും കടുക് ഉപയോഗിക്കുന്നു. കടുകിലെ വിവിധ ഇനങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് കടുക് കഴിക്കരുത്
കടുകിലെ വിവിധ ഇനങ്ങൾ
- പി ബി ടി 37: വളരെ നേരത്തേ മൂപ്പെത്തുന്ന ഇനമാണിത്. 91 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും
വിത്തുകള്‍ക്ക് ഇരുണ്ട ബ്രൗണ്‍ നിറവും വലുപ്പമാണുള്ളത്. ഒരു ഏക്കറില്‍ നിന്ന് 5.4 ക്വിന്റല്‍ വിളവ് ലഭിക്കും. 41.7 ശതമാനം എണ്ണ കടുകിന്റെ വിത്തില്‍ അടങ്ങിയിട്ടുണ്ട്.
- ടി എല്‍ 15: ഇതും നേരത്തേ മൂപ്പെത്തുന്ന ഇനമാണ്. വിളവെടുക്കാന്‍ 88 ദിവസം മതി
- ടി.എല്‍ 17: 90 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ പാകമാകും. ഒന്നില്‍ക്കൂടുതല്‍ തവണ വിളവെടുക്കാം
ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് 5.2 ക്വിന്റല്‍ വിളവെടുക്കാം
- ആര്‍ എല്‍ എം 619: മഴവെള്ളം ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ മാത്രം വളരുന്ന ഇനമാണിത്. 143 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നല്ല രോഗപ്രതിരോധ ശേഷിയുണ്ട്. ഒരു ഏക്കറില്‍ നിന്ന് 8 കിന്റല്‍ വിളവെടുക്കാം
- പി ബി ആര്‍ 91: 145 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ഒരു ഏക്കറില്‍ നിന്നും ശരാശരി 8.1 ക്വിന്റല്‍ വിളവെടുക്കാം
- പി ബി ആര്‍ 97: മഴയുള്ള കാലാവസ്ഥയില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. 136 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ഇടത്തരം വലുപ്പത്തിലുള്ളതാണ് കടുക്. 39.8 ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.
- പി ബി ആര്‍ 210: 150 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ഒരു ഏക്കറില്‍ നിന്ന് 6 ക്വിന്റല്‍ വിളവെടുക്കാം
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം ചെറുക്കുന്ന തേവം, തെക്കൻ കുരുമുളക് ഇനങ്ങൾ
കൃഷിരീതി
വിത്ത് വിതയ്ക്കേണ്ട സമയം സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസത്തിലാണ്. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 10 മുതല്‍ 15 സെ.മീറ്ററും അകലമുണ്ടായിരിക്കണം. കുഴികളുടെ ആഴം 4 മുതല്‍ 5 സെ.മീ ആയിരിക്കണം.
കൃഷിഭൂമി തയ്യാറാക്കുമ്പോള്‍ 70 മുതല്‍ 100 ക്വിന്റല്‍ വളമോ ചാണകപ്പൊടിയോ ചേര്‍ക്കണം. ശരിയായ വളപ്രയോഗം നടത്താന്‍ മണ്ണ് പരിശോധന ആവശ്യമാണ്.
വിളവെടുപ്പ്
വിത്തുകള്‍ നന്നായി വൃത്തിയാക്കി നാലോ അഞ്ചോ ദിവസം വെയിലത്ത് വെച്ചുണക്കണം. വിത്തുകള്‍ നന്നായി ഉണങ്ങിയാല്‍ ചാക്കുകളില്‍ ശേഖരിച്ചുവെക്കാം.
Share your comments