<
  1. Grains & Pulses

ലോകത്തിൽ വെച്ച് ഏറ്റവും രുചിയേറിയ അരികളിൽ ഒന്നാണ് ജാസ്മിൻ അരി (Jasmine rice).

Jasmine Rice പ്രധാനമായും വളരുന്നത് തായ്ലൻഡിൽ (Thailand) ആണെങ്കിലും, കംബോഡിയ (Cambodia) ദക്ഷിണ വിയറ്റ്നാം (southern Vietnam) എന്നീ രാജ്യങ്ങളിലും Jasmine rice വളരുന്നു. തായ്ലൻഡിൽ ഇതിൻറെ പേരുതന്നെ Thai Fragrant Rice എന്നാണ്. Jasmine rice ന് നീണ്ട ആകൃതിയാണുള്ളത്. പാചകം ചെയ്യുമ്പോൾ ഈ ചോറിനു നല്ല മണവും സ്വാദിഷ്ടവുമാണ്.

Meera Sandeep
Boiled-Jasmine rice

Jasmine Rice പ്രധാനമായും വളരുന്നത് തായ്‌ലൻഡിൽ (Thailand) ആണെങ്കിലും, കംബോഡിയ (Cambodia) ദക്ഷിണ വിയറ്റ്നാം (southern Vietnam) എന്നീ രാജ്യങ്ങളിലും Jasmine rice വളരുന്നു. തായ്‌ലൻഡിൽ ഇതിൻറെ പേരുതന്നെ Thai Fragrant Rice എന്നാണ്.

Jasmine  rice ന്  നീണ്ട ആകൃതിയാണുള്ളത്.   പാചകം ചെയ്യുമ്പോൾ ഈ ചോറിനു നല്ല മണവും സ്വാദിഷ്ടവുമാണ്. തിളപ്പിക്കുമ്പോൾ 2-Acetyl-1-pyrroline ആവിയായി (evaporation) പോകുന്നതിൻറെ ഫലമായാണ് ജാസിമിൻ അരിക്ക് ഈ സുഗന്ധം. രണ്ടു തരത്തിലുള്ള jasmine rice ഉണ്ട്. white jasmine ഉം brown jasmine ഉം. Brown jasmine rice പോഷകാംശം കൂടിയതാണ്.

ബ്രൗൺ ജാസ്മിൻ അരിയിൽ നിന്ന് തവിടും അണുക്കളും മറ്റും നീക്കം ചെയ്തതാണ് വൈറ്റ് ജാസ്മിൻ അരി. അതുകൊണ്ടുതന്നെ ബ്രൗൺ ജാസ്മിൻ  അരിയിൽ ധാരാളം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നല്ലവണ്ണം കഴുകേണ്ടതാണ്

ബ്രൗൺ ജാസ്മിൻ അരി കഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക്  കൂടുതൽ nutrients അതിൽനിന്നും ലഭിക്കുന്നതാണ്. കാർബോഹൈഡ്രേറ്റ് (carbohydrate) നു പുറമെ  antioxidants, vitamins, minerals, എന്നിവയും അടങ്ങിയിരിക്കുന്നു. തുടർച്ചയായി ബ്രൗൺ ജാസ്മിൻ അരി കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ (cardiovascular disease), ടൈപ്പ് 2 പ്രമേഹം (Type 2 diabetes) എന്നീ രോഗങ്ങൾ വരാനുള്ള സാദ്ധ്യത കുറവാണ്.

Jasmine rice

ജാസ്മിൻ റൈസ് കൃഷി ചെയ്യുന്ന വിധം

ചെറിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ജാസ്‌മിൻ അരി വിളവെടുപ്പിന് അനുയോജ്യമായത്. ജാസ്മിൻ  അരി വൻതോതിൽ വിളവെടുപ്പ് ചെയ്യുന്നത് വലിയ വയലുകളിലാണ്. എന്നാൽ വീടിനു പുറകുവശം, വളപ്പ്, തുടങ്ങിയ ചെറിയ സ്ഥലങ്ങളിലും ഇതിൻറെ കൃഷി ചെയ്യാവുന്നതാണ്.

സൂര്യ പ്രകാശവും വെള്ളവും ധാരാളം ലഭിക്കുന്ന സ്ഥലം തെരെഞ്ഞെടുത്തു വേണം ജാസ്മിൻ അരി കൃഷി ചെയ്യാൻ. കളകൾ നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്  ഇല്ലെങ്കിൽ, ആവശ്യമായ സ്ഥലവും  പോഷകാംശവും വിളകൾക്ക് ലഭിക്കാതെ പോകുന്നു. വിതയ്ക്കുന്നതിനു മുൻപ്, വിത്തുകൾ 12 - 36 മണിക്കൂർ വെള്ളത്തിൽ കുതിർത്തിവെക്കണം ശേഷം ചെറിയ കുഴികൾ കുഴിച്ച് അതിൽ വിത്തുകൾ നടുന്നു. ശേഷം മണ്ണിട്ട്  മൂടുന്നു. ഒരേ വരികളിലാണ് കുഴികൾ കുഴിക്കുന്നത്.  ദിവസവും വെള്ളമൊഴിച്ച് എപ്പോഴും നനവുള്ള മണ്ണാക്കി വെക്കണം.  ചുറ്റോടും തടവുകൾ കെട്ടി വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കണം. 90 മുതൽ 180 വരെ ദിവസങ്ങൾ കഴിയുമ്പോൾ അതായത് ജാസ്മിൻ റൈസ് ചെടി 15 ഇഞ്ച് നീളമാകുമ്പോൾ വെള്ളം നീക്കി ഉണങ്ങാൻ അനുവദിക്കണം. പിന്നീട് ജാസ്മിൻ അരിയെ തണ്ടുകളിൽ നിന്നു മെഷീൻ ഉപയോഗിച്ചോ കയ്യുകൊണ്ടോ മാറ്റിയെടുക്കുന്നു.

Summary: Jasmine Rice is one of the most tasteful rice in the world. This is primarily cultivated in Thailand. There are two kinds of Jasmine Rice. One is White Jasmine Rice and the other one is Brown Jasmine Rice. Brown Jasmine Rice contains more nutrients than the white ones.  Good for cardiovascular diseases and Type 2 diabetes.  Its cultivation is almost like any other types of rice.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബഡ്ഡിങ് അല്ലെങ്കിൽ ഗ്രാഫ്റ്റിംഗ് വഴി റംബുട്ടാൻ നട്ടുവളർത്തുക യാണെങ്കിൽ രണ്ട് മൂന്നുവർഷത്തിനുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്

English Summary: Jasmine Rice – One of the most tasteful rice in the world

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds