മലബാർ സ്പിനാച്, വള്ളിച്ചീര, സിലോൺ ചീര എന്ന പേരിലെല്ലാം അറിയപ്പെടുന്ന ബസില്ല ചീരപോഷകങ്ങളുടെ കാര്യത്തിൽ ചീരകളിലെ രാജാവാണ്. യാതൊരു പരിചരണവും കൂടാതെ എളുപ്പത്തിൽ പിടിച്ചു കിട്ടാനും നല്ല വിളവുതരാനും ഉള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. കീടബാധഈ ചീരയെ തീരെ ബാധിക്കാറില്ല. രണ്ടു തരം ബാസില്ല ചീരയാണ് കേരളത്തിൽ കണ്ടുവരുന്നത്പച്ചത്തണ്ടുകളും ഇലകളും ഉള്ള ഒരിനവും വയലറ്റ് തണ്ടുകളോട് കൂടിയ മറ്റൊരിനവും. തണ്ടുകൾനട്ടുപിടിപ്പിച്ചോ ഇതിലെ വിത്തുകൾ പാകിയോ തൈകൾ മുളപ്പിക്കാം. ഈ ചീരയിൽഅടങ്ങിയിരിക്കുന്ന പോഷകങ്ങൾ അനവധിയാണ് അയൺ, ബീറ്റാ കരോട്ടിൻ,വിറ്റമിൻസ്,ആന്റിഓക്സിഡൻസ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. കുടലിൽ ഉണ്ടാകുന്ന കാൻസർ,അസ്ഥിക്ഷയം, വിളർച്ച,മലബന്ധം എന്നിവയെ പ്രതിരോധിക്കാനും ഈ ചെടിക്കു കഴിവുണ്ട്.കൊഴുപ്പു കുറച്ചു കൂടുതൽ ആണെങ്കിലും വളരെ സ്വാദിഷ്ടമായ വിഭവങ്ങൾ അതുപയോഗിച്ചുഉണ്ടാക്കാവുന്നതാണ് ഇതിന്റെ ഇലകൊണ്ടുണ്ടാക്കുന്ന ബജ്ജി വളരെ സ്വാദിഷ്ടമാണ്. കറികൾക്ക്കൊഴുപ്പു കൂട്ടുന്നതിനും സൂപ്പ് മുതലായവയിൽ ചേർക്കാനും ഇത് ധാരാളമായി ഉപയോഗിക്കുന്നു. ഈചീരയുടെ കുരു രണ്ടാമതൊന്നു ആലോചിക്കാതെ ഫുഡ് കളർ ആയി ഉപയോഗിക്കാവുന്നതാണ്. ഇലക്കറികൾ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത താണെന്നിരിക്കെ ഫ്ളാറ്റുകളിലും കൃഷിചെയ്യാൻ തീരെ സ്ഥലമില്ലാത്തവർക്കും വലിയ വിലകൊടുത്തും മറ്റും കീടനാശിനികൾ ഉള്ള ചീര വാങ്ങിക്കഴിക്കാതെ ഒരു ചെറിയ തണ്ടു ഒരു ബാഗിലോ ചട്ടിയിലോ വച്ച് കൊടുത്താൽ ഒരുവർഷത്തേക്ക് സമൃദ്ധിയായി ചീരയില ലഭിക്കും. തണ്ടും ഇലയും ആഹാരയോഗ്യമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രുചികരമായ കുപ്പമേനി ബജ്ജി ഉണ്ടാക്കാം
Share your comments