വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഒരു ബിസിനസ് ആണ് കൂൺ കൃഷി. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൃഷി ചെയ്യുന്ന കൂൺ കൃഷിയിലെ ഏറ്റവും മികച്ച ഇനമാണ് പാൽകൂൺ ഇനങ്ങളിൽ പേരുകേട്ട ഭീമ. കേരള കാർഷിക സർവകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്.
പ്രത്യേകതകൾ
കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയിൽ ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഇനമായി കണക്കാക്കുന്ന ഒന്നാണ് ഭീമ. സൂക്ഷിപ്പുകാലം കൂടുതലായതുകൊണ്ട് കേരളത്തിൽ ഇതിൻറെ ജനപ്രീതി ദിനംപ്രതി വർധിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: തൊടിയിൽ നിന്നും കിട്ടുന്ന കൂൺ കഴിക്കാമോ?
ഇതിൻറെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സാധാരണ കൂണുകളെക്കാൾ അല്പം ഭാരക്കൂടുതൽ ആണ് ഇവയ്ക്ക്. ഏകദേശം ഒരു കൂൺ 500 ഗ്രാം ഉണ്ടാകുന്നു. ഇതിൻറെ ജനപ്രീതി വർദ്ധിപ്പിക്കുവാൻ കേരള കാർഷിക സർവകലാശാല നിരവധിയിടങ്ങളിൽ ഇതിൻറെ പ്രദർശനം കഴിഞ്ഞകാലങ്ങളിൽ നടത്തിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ
Mushroom farming is a business that can earn lakhs from home. But Bhima is one of the most widely cultivated mushroom cultivars in Kerala.
ഭീമയുടെ വിത്തും, മറ്റു ആവശ്യ സാമഗ്രികളും കൃഷിവിജ്ഞാന കേന്ദ്രം വഴി മലപ്പുറത്ത് വിവിധ കർഷകർക്ക് നൽകുകയും, അവർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകി മികച്ച രീതിയിൽ വിളവെടുപ്പ് എടുക്കുകയും ചെയ്തിരുന്നു. വൈക്കോൽ മാധ്യമമാക്കി 10 ബെഡുകൾ വീതമാണ് ഓരോ കർഷകനും ഇതുപ്രകാരം ഉണ്ടാക്കിയത്. ഏകദേശം 25 ദിവസം ആയപ്പോൾ ബെഡുകൾ മുറിച്ച് അതിൽ കേസ്സിംഗ് നടത്തി. തുടർന്ന് ദിവസേന ഒരു തവണ എന്ന തോതിൽ നനച്ചു. ഇത് മറ്റു ഇനങ്ങളെക്കോൾ വ്യത്യസ്തമായി 10 ദിവസത്തിനുശേഷം എടുക്കാതെ അഞ്ചു ദിവസം അധികം നിൽക്കുകയും വലുതായി മാറുകയും ചെയ്തു. എല്ലാ ബെഡുകളിലും വലിയ കൂണുകൾ ഉണ്ടാവുകയും ചെയ്തു. സാധാരണ പാൽകൂണിൽ നിന്ന് വ്യത്യസ്തമായി ഇതിന് സ്വാദിലോ മണത്തിലോ വിത്യാസമില്ല.പക്ഷേ മുകളിൽ പറഞ്ഞ പോലെ ഇവയ്ക്ക് സൂക്ഷിപ്പു കാലം കൂടുതലാണ്.
10 ദിവസം വരെ ഇവ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കൂൺകൃഷിയിൽ മിക്കവരും പറയുന്നത് വേനൽക്കാലത്ത് കൂൺ കൃഷി ലാഭകരമല്ല എന്നതാണ്. എന്നാൽ ഭീമ ഇനം എല്ലാകാലത്തും ഒരു പോലെ വിളവ് തരുന്നു. കൂടാതെ ഒരു കൂണിന് തന്നെ 500 ഗ്രാം അധികം തൂക്കം വരുകയും, കൂടുതൽ പണം വിപണിയിൽ നിന്ന് ലഭ്യമാക്കാനായി കർഷകരെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും
Share your comments