<
  1. Vegetables

മഴക്കാലത്തു വെണ്ടക്കൃഷിയിലെ ഇരട്ടിവിളവിന് 7 കാര്യങ്ങൾ

നമ്മുടെ നാട്ടിലെ മഴക്കാലത്ത് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കൃഷിയാണ് വെണ്ടക്കൃഷി. പെട്ടന്ന് തന്നെ കായകൾ ഉണ്ടാകും എന്നതിനാലും അധിക പരിചരണമോ സ്വതവേ വെണ്ടയിൽ കാണപ്പെടുന്ന മഞ്ഞളിപ്പു രോഗം കുറവായിരിക്കും എന്നതിനാലും വെണ്ടക്കൃഷി മഴക്കാലത്ത് പറ്റിയ വിളയാണ്.

Arun T
വെണ്ടക്കൃഷി
വെണ്ടക്കൃഷി

നമ്മുടെ നാട്ടിലെ മഴക്കാലത്ത് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കൃഷിയാണ് വെണ്ടക്കൃഷി. പെട്ടന്ന് തന്നെ കായകൾ ഉണ്ടാകും എന്നതിനാലും അധിക പരിചരണവും വേണ്ടാത്തതിനാൽ സ്വതവേ വെണ്ടയിൽ കാണപ്പെടുന്ന മഞ്ഞളിപ്പു രോഗം കുറവായിരിക്കും .അതുകൊണ്ടു തന്നെ  വെണ്ടക്കൃഷി മഴക്കാലത്ത് പറ്റിയ വിളയാണ്. അയഡിന്റെ അംശം കൂടുതലുള്ള, പോഷമൂല്യം അടങ്ങിയ വെണ്ടയ്ക്ക് മഴക്കാലമാകുമ്പോൾ നല്ല വിലയും കിട്ടാറുണ്ട്. മഴക്കാലം മുൻകൂട്ടി കണ്ടു മെയ് പകുതിയോടെ വെണ്ട കൃഷി ചെയ്തു തുടങ്ങണം. തടം കോരിയോ ഗ്രോബാഗിലോ വെണ്ട നടാം.

Among the vegetable crops, Okra farming is one of the agrifarming where a farmer or agripreneur can earn income with a minimum amount of investment. Okra is also called a Lady’s finger. Okra Farming is mostly done in the month of February to April. However, you can also go for cultivating any season.

വെണ്ടവിത്തുകൾ
വെണ്ടവിത്തുകൾ

തടം കോരുമ്പോൾ ചെടികൾ തമ്മിലുള്ള ഇടയകലം പാലിക്കണം. തടങ്ങളിൽ ചെടികൾ തമ്മിൽ 45 സെന്റിമീറ്ററും വരികൾ തമ്മിൽ 60 സെന്റീമീറ്ററും ഇടയകലം വേണം. നടുന്നതിനു മുൻപായി വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. ഇന്ന് കാലത്തു കുതിർത്താൽ നാളെ സന്ധ്യയാകുമ്പോൾ നടാം.സന്ധ്യയ്ക്കു നടുന്നതാണ് ചെടികൾക്ക് നല്ലതു എന്ന് പഴമക്കാർ പറയാറുണ്ട്.

ചെടികൾ വളർന്നു വരുന്നതോടെ എത്ര മഴയുണ്ടായാലും ചെറിയ രീതിയിൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മഴയിൽ ഇവ മരവിച്ചതു പോലെയാകും. ജൂണിൽ മഴ തുടങ്ങുന്നതോടെ ചെടികൾ നന്നായി വളരാൻ തുടങ്ങും. നട്ടു 40 മുതൽ 45 ദിവസംങ്ങൾക്കുള്ളിൽ തന്നെ വെണ്ട പൂവിടും തുടർന്ന് മൂന്നു മാസക്കാലം തുടർച്ചയായി കായ്ക്കും. ജൈവവളം അടിവളമായി നൽകിയാൽ മാത്രം മതി നല്ല വിളവ് ലഭിക്കും ദിവസവും എന്നതുപോലെ കായ്കൾ ലഭിക്കും. വെള്ളീച്ചകൾ കുറവുളള മഴക്കാലമാണ് കൃഷിക്ക് ഏറെ അനുയോജ്യം. ഫെബ്രുവരി-മാർച്ച്, ജൂൺ- ജൂലൈ, ഒക്ടോബർ-നവംബർ എന്നീ സമയങ്ങളിൽ വെണ്ട കൃഷിചെയ്യാം. 

qw
വെണ്ട തൈകൾ

ഇനങ്ങൾ (Types of Okra)

ഇളം പച്ചനിറമുളള കായ്കൾ - പൂസാസവാനി, കിരൺ, സൽക്കീർത്തി

ചുവന്ന നിറമുളള കായ്കൾ - സി.ഓ-1, അരുണ

മൊസേക്ക് രോഗത്തിനെതിരെയുളളവ-അർക്ക, അഭയ, സുസ്ഥിര, അനാമിക

കൃഷിരീതി (Okra farming)

മൺസൂൺകാല വിളയ്ക്കായി, വിത്തുകൾ 60 സെ.മി അകലത്തിലുളള ഏരിയകളിൽ 45 സെ.മി ഇടവിട്ട് വിത്തുകൾ നടുക. വിത്ത് നടുന്നതിന് 12 മണിക്കൂർ മുമ്പ് സ്യൂഡോമോണാസ്-കാലിവള ലായനി യിൽ ഇട്ടു വച്ച് കുതിർക്കു ക. 1 സെന്റ് നടാൻ 40 ഗ്രാം വിത്ത് വേണ്ടിവരും. നടുന്നതിന് മുമ്പ് 1 സെന്റിന് 50 കിഗ്രാം കാലിവളം/കമ്പോസ്റ്റ് അടിവളമായി നൽകണം. 4-5 ഇലകൾ വന്നശേഷം രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക് ഇവയുടെ മിശ്രിതം ചെടിയൊന്നിന് 100 ഗ്രാം (ഒരു കൈപ്പിടി) വീതം കൊടുത്ത് മണ്ണ് ഇളക്കി ചേർക്കണം. ആവശ്യാനുസരണം നനയ്ക്കണം. കള നിയന്ത്രണവും മണ്ണ് വെട്ടികൊടുക്കലുമാണ് ഇടക്കിടെ നടത്തേണ്ട കൃഷിപ്പണി

പാകമാകുന്ന കായ്കൾ മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കണം. മൂത്ത ഉണങ്ങിയ കായകൾ പറിച്ചെടുത്ത് വിത്തിനായി സൂക്ഷിക്കാം.

qw
പ്രധാന കീടങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും

പ്രധാന കീടങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും (Main pests and control)

1. കായ്/തണ്ടു തുരപ്പൻ പുഴു.

ആക്രമണലക്ഷണങ്ങൾ - ഇളംതണ്ടുകൾ വാടി ക്രമേണ കരിഞ്ഞുണങ്ങുന്നു. കേട് ബാധിച്ച കായ്കളിൽ പുഴുകുത്തിയ പാട് കാണാം.

നിയന്ത്രണ മാർഗ്ഗങ്ങൾ; കേട് ബാധിച്ച ഭാഗങ്ങൾ നശിപ്പിക്കുക. 5 ശതമാനം വീര്യത്തിൽ വേപ്പിൻകുരുലായനി തയ്യാർ ചെയ്ത് തളിക്കുക. പുകയിലക്കഷായവും ഗുണം ചെയ്യും.

2. പച്ചത്തുള്ളൻ

ആക്രമണലക്ഷണങ്ങൾ: കീടവും അവയുടെ കുഞ്ഞുങ്ങളും ഇലയുടെ നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി മഞ്ഞളിപ്പ് പ്രത്യക്ഷപ്പെടുന്നു. ക്രമേണ ഇലകൾ തവിട്ട് നിറമായി കരിഞ്ഞ് നിൽക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : വേപ്പെണ്ണ എമൽഷൻ 2.5% വീര്യത്തിൽ തയ്യാറാക്കിയതിൽ നിന്നും ഒരു ലിറ്റർ ലായനിയെടുത്ത് 20ഗ്രാം വെളുത്തുള്ളി എന്ന തോതിൽ അരച്ച് ചേർത്ത് അരിച്ചെടുത്ത് ഇലയുടെ അടിയിൽ തളിക്കുക.

3. മുഞ്ഞ

ആക്രമണലക്ഷണങ്ങൾ : മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പ്രാണികൾ ഇലയുടെ അടിഭാഗത്തും ഇളം തണ്ടുകളിലും ഇരുന്ന് നീരൂറ്റികുടിക്കുന്നു. ഇല കുരുടിച്ച് മഞ്ഞ നിറമായി മാറുന്നു. ക്രമേണ നശിക്കുന്നു. തണ്ടിന് ശക്തി ക്ഷയം ഉണ്ടാകുന്നു.

നിയന്ത്രണമാർഗ്ഗങ്ങൾ : മുഞ്ഞക്കൂട്ടങ്ങളുടെ എണ്ണം കൂടുതൽ കാണുന്ന കേടു ബാധിച്ച ഇലകൾ നശിപ്പിക്കുക. പുകയിലക്കഷായം ഇലയുടെ അടിയിൽ തളിക്കുക.

4. നിമാവിരകൾ

ആക്രമണലക്ഷണങ്ങൾ: വളർച്ച മുരടിച്ച് വെണ്ടച്ചെടികൾ കുറ്റിച്ച് കാണപ്പെടുന്നു. വേരുകളിൽ മുഴകൾ കാണാം.

ചെടികളിൽ അങ്ങിങ്ങായി മഞ്ഞളിപ്പും കുരുടിപ്പും പൊക്കക്കുറവും വളർച്ച മുരടിപ്പും വരുന്നതായി കണ്ടാൽ ഇത് നിമവിരയുടെ ആക്രമണം മൂലമാണെന്ന് മനസ്സിലാക്കാം. ഇതിൽ ഒരു ചെടി പറിച്ചെടുത്ത് വേരുകൾ പരിശോധിച്ചാൽ ചെറിയ മുഴകളും മൊട്ടുകളും കാണാം. ഇത് വേരുബന്ധുക നിമവിര യാണ്. ഇത് കൂടാതെ നീരൂറ്റിക്കുടിക്കുന്ന നിമവിരയുമുണ്ട്.

നിമവിരയെ നിയന്ത്രിക്കാൻ

ഒരേ സ്ഥലത്ത് തന്നെ തുടർച്ചയായി പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യരുത്. ഇങ്ങനെ ചെയ്താൽ നിമവിര വർദ്ധിക്കും. തടം എടുത്തതിനുശേഷം 15-20 ദിവസം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് സൂര്യതാപം ഏൽപ്പിക്കുന്നത് ഫലപ്രദമാണ്. ഒരുക്കിയിട്ട സ്ഥലം പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മൂടി, നാല് അരികുകളും മണ്ണ് കൊണ്ട് മൂടുക. 5-20 ദിവസം മൂടിവെച്ചാൽ അന്തരീക്ഷത്തിലെ ഊഷ്മാവിനേക്കാൾ ഒരുക്കിയ നിലത്തിന് ഊഷ്മാവ് കൂടുതലായിരിക്കും. ഇതുകാരണം നിമവിരയുടെ എണ്ണം കുറയും

ഒരുക്കിയിട്ട നിലത്ത് മരോട്ടിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്ന് 200 ഗ്രാം ഒരു ചതുരശ്ര മീറ്ററിന് എന്ന തോതിൽ ഒരാഴ്ച മുമ്പ് കലർത്തി നനച്ചിട്ട് വിത്തിടുന്നത് നിമവിരയെ നിയന്ത്രിക്കും.

ഒരുക്കിയിട്ട് നിലത്ത് ഒരു മീറ്റർ സ്ക്വയറിൽ 10 കി.ഗ്രാം ഉമി, അറക്കപ്പൊടി എന്നിവയിട്ട് നന്നായി വെള്ളമൊഴിക്കുക.

ഇങ്ങനെ ചെയ്താൽ സൂക്ഷ്മ ജീവികളുടെയും മിത്രകീടങ്ങളുടെയും വംശം വർദ്ധിക്കുകയും അവ നിമവിരകളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യും. ആര്യവേപ്പിലയിട്ട് പുതയിടുന്നത് നിമവിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

കുഴികളിൽ മുൻകൂട്ടി കമ്മ്യൂണിസ്റ്റ് പച്ചയിലയോ വേപ്പിന്റെ ഇലയോ കാൽ കിലോ വീതം ചേർക്കുക. ഒരു ചെടിക്ക് 25 ഗ്രാം എന്ന തോതിൽ വേപ്പിൻപിണ്ണാക്ക്, വിത്ത് പാകുന്നതിന് ഒരാഴ്ച മുമ്പ് മണ്ണിൽ ചേർത്ത് ദിവസേന നനച്ചാൽ മതിയാകും. അല്ലെങ്കിൽ ഒരു ചെടിക്ക് 500ഗ്രാം എന്ന തോതിൽ അറക്കപ്പൊടി (മരപ്പൊടി) വിത്ത് പാകുന്നതിന് ഒരാഴ്ച മുമ്പ് മണ്ണിൽ ചേർത്ത് ദിവസേന നനച്ചാൽ മതിയാകും.

qw
ചുവന്ന വെണ്ട

പ്രധാന രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും (Main diseases and control)

5. മൊസൈക്ക് രോഗം (നരപ്) :

ആക്രമണലക്ഷണങ്ങൾ - ഇലകൾ മഞ്ഞളിച്ച് ഞരമ്പുകൾ തെളിഞ്ഞ് കാണുന്നു. പുതുനാമ്പുകൾ കുറുകി വരുന്നു. പൂക്കളുടെ എണ്ണം കുറയുന്നു. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചയെന്ന കീടമാണ്.

നിയന്ത്രണമാർഗ്ഗങ്ങൾ: പ്രതിരോധശക്തിയുള്ള അർക്ക, അനാമിക, സുസ്ഥിര, അഭയ എന്നീ ഇനങ്ങൾ ഉപയോഗിക്കുക. കേടുബാധിച്ച് ചെടികൾ തോട്ടത്തിൽ നിന്നും നീക്കം ചെയ്യുക. വെള്ളീച്ചയുടെ നിയന്ത്രണത്തിന് മഞ്ഞക്കെണികൾ സ്ഥാപിക്കുക.

6. ചൂർണ്ണപുപ്പ് ( പൗഡറി മിൽഡ്യു)

ആക്രമണലക്ഷണങ്ങൾ : മഞ്ഞുകാലത്ത് ഇലയിൽ പൗഡർ പൂശിയ പോലെ കാണുകയും, ഇലകൾ ക്രമേണ കരിഞ്ഞ് പോവുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ : ഇത്തരം ഇലകൾ മുറിച്ചെടുത്ത് തീയിട്ടു നശിപ്പിക്കണം. തഴുതാമ (തവിഴാമ) സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഇലകളിൽ തളിക്കുക.

7. ഇലപ്പുള്ളി രോഗം

ആക്രമണലക്ഷണങ്ങൾ : ഇലപ്പരപ്പിൽ പ്രകടമായി കാണാവുന്ന തവിട്ടു നിറത്തിലുള്ള പുള്ളികൾ ഉണ്ടാകുന്നു. ക്രമേണ ഈ ഇലകൾ കൊഴിയുന്നു.

നിയന്ത്രണമാർഗ്ഗങ്ങൾ : സ്യൂഡോമോണാസ് 20ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും ചെടിയുടെ തടത്തിലും തളിക്കണം.

മണ്ഡരികളുടെ ആക്രമണത്തിന് കഞ്ഞിവെള്ളം ഇലകളുടെ അടിയിൽ സ്‌പ്രേ ചെയ്യുന്നത് ഗുണം ചെയ്യും.

കെണി വിളകൾ (Trap Cropping)

തക്കാളിക്കു ചുറ്റും ചോളം നടുക. വെള്ളീച്ച ആദ്യം ചോളത്തിലിരിക്കുകയും വെള്ളീച്ച വഹിച്ചു വരുന്ന രോഗാണുക്കൾ തക്കാളിച്ചെടിയിലെത്താതിരിക്കുകയും ചെയ്യും.

പച്ചക്കറി തോട്ടങ്ങളിൽ ഉള്ളി, വെളുത്തുള്ളി, അരുത് എന്നീ രൂക്ഷഗന്ധമുള്ള ചെടികൾ നട്ടാൽ കീടബാധ കുറയും.

പാവൽ പന്തലിന് ചുറ്റുമായി പീച്ചിൽ നട്ടാൽ പാവലിലെ കായീച്ച ശല്യം കുറയും.

പച്ചക്കറി തോട്ടത്തിന് ചുറ്റുമായി കടുക് കൃഷി ചെയ്യുക. ഇലതീനി കീടങ്ങൾ കടുകിൽ ആകർഷിച്ചെത്തും. അവിടെ മാത്രം വിളക്കുകെണി വച്ച് കീടങ്ങളെ നശിപ്പിക്കാം.

പച്ചക്കറി തോട്ടത്തിൽ ബെന്തി നട്ടാൽ കായ് തുരപ്പൻ പുഴുക്കളുടെ ശല്യവും, നിമവിര ശല്യവും തടയാം.

പച്ചക്കറി തോട്ടത്തിൽ തൂവര നടുക. കായീച്ചകൾ തുവര ക്കായിലേക്ക് ആകർഷിക്കപ്പെടും. കൂടാതെ മണ്ണിനടിയിലൂ ടെയുള്ള എലി ശല്യവും കുറയും.

പച്ചക്കറി തോട്ടത്തിൽ അതിരുചുറ്റി ആവണക്ക് നടുക. വെള്ളീച്ചകളും, തണ്ടുതുരപ്പൻ പുഴുവിന്റെ ശലഭങ്ങളും ആവണക്കിന്റെ തളിരിലും പൂവിലും, കായിലും ആകർഷിക്കപ്പെടും

English Summary: seven steps in okra farming to follow in rainy season for double yield

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds