<
  1. Vegetables

റെഡ് ലേഡി പപ്പായ' പോലെയുള്ള സങ്കരയിനങ്ങൾ കൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

വാണിജ്യാടിസ്ഥാനത്തിൽ തന്നെ തുടങ്ങാൻ കഴിയുന്ന കൃഷിയാണ് പപ്പായ. പപ്പായ കൃഷി ചെയ്യുമ്പോൾ അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ടത് അതിൻറെ ഇനങ്ങളെ പറ്റിയാണ്. സങ്കരയിനമായ 'റെഡ് ലേഡി പപ്പായ' കൃഷിയിറക്കി മികച്ച വിളവ് നേടുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ട്.

Priyanka Menon
റെഡ് ലേഡി പപ്പായ
റെഡ് ലേഡി പപ്പായ

വാണിജ്യാടിസ്ഥാനത്തിൽ തന്നെ തുടങ്ങാൻ കഴിയുന്ന കൃഷിയാണ് പപ്പായ. പപ്പായ കൃഷി ചെയ്യുമ്പോൾ അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ടത് അതിൻറെ ഇനങ്ങളെ പറ്റിയാണ്. സങ്കരയിനമായ 'റെഡ് ലേഡി പപ്പായ' കൃഷിയിറക്കി മികച്ച വിളവ് നേടുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ട്. റെഡ് ലേഡി പപ്പായ പോലെതന്നെ മികച്ച വിളവ് തരുന്ന മറ്റൊരു ഇനമാണ്.

Papaya is a crop that can be started commercially. When cultivating papaya, we should basically pay attention to its varieties.

കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സി ഓ 8. ഇത്തരത്തിൽ സങ്കരയിനങ്ങൾ കൃഷി ചെയ്യുവാൻ ഉപയോഗിക്കുമ്പോൾ പ്രത്യേക നാം ശ്രദ്ധിക്കേണ്ടത് ഇതിൻറെ വിത്തുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്ന കാര്യമാണ്. പഴുത്ത പഴങ്ങളിൽ നിന്ന് ഇവയുടെ വിത്ത് എടുക്കുമ്പോൾ മാതൃ സസ്യത്തിന്റെ അതെ ഗുണങ്ങൾ ഇതിന് ലഭിക്കില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

പപ്പായ കൃഷി രീതി 

സൂര്യപ്രകാശം ലഭ്യമാകുന്ന ഇടമാണ് പപ്പായ കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. തെങ്ങിൻ തോപ്പുകളിലും ഇടവിളയായി പപ്പായ കൃഷി ചെയ്യാവുന്നതാണ്.

തോപ്പുകളിൽ രണ്ടുവരി തെങ്ങിൻറെ ഒത്ത നടുവിലായി ഒറ്റ വരിയായി രണ്ടു മീറ്റർ അകലത്തിൽ പപ്പായ നട്ടുപിടിപ്പിക്കുന്നത് ചെടികളുടെ വളർച്ച നല്ല രീതിയിൽ ആകുവാനും, മികച്ച വിളവ് ലഭിക്കുവാനും കാരണമാകും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് തൈകൾ വാങ്ങുമ്പോൾ ഒന്നര മാസത്തിൽ തൈകൾ വാങ്ങുന്നതാണ് ഉത്തമം. 30 സെൻറീമീറ്റർ വീതം നീളം, വീതി, താഴ്ച ഉള്ള കുഴികൾ എടുത്ത് രണ്ടര കിലോ മണ്ണിരക്കമ്പോസ്റ്റ്, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ മേൽമണ്ണ് ചേർത്ത് മുക്കാൽഭാഗം കുഴി മൂടിയതിനുശേഷം തൈകൾ നടാം. രാസവളപ്രയോഗം അവലംബിക്കുന്നവരാണെങ്കിൽ രണ്ടുമാസത്തിലൊരിക്കൽ 90 ഗ്രാം യൂറിയ, 200 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 130 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകാവുന്നതാണ്.

ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നതെങ്കിൽ രണ്ടര കിലോ മണ്ണിരക്കമ്പോസ്റ്റ്, 100 ഗ്രാം എല്ലുപൊടി, 150 ഗ്രാം സൾഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടുമാസത്തിലൊരിക്കൽ നൽകിയാൽ മതി. ഇത്തരത്തിൽ ശാസ്ത്രീയമായ വളപ്രയോഗം പപ്പായ കൃഷിയിൽ നടത്തിയാൽ മാത്രമേ ആദായകരമായ വിളവെടുപ്പ് ഇതിൽനിന്ന് സാധ്യമാകൂ.
English Summary: These things can also be taken into consideration when cultivating hybrids like Red Lady Papaya

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds