വയൽ നികത്താൻ തോന്നിയില്ല വയലിന് മുകളിൽ വീടു വെച്ച ഒരു മുൻ പഞ്ചായത്ത് പഞ്ചായത്തു പ്രസിഡന്റ്
മുക്കം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രകൃതി സ്നേഹിയുമായ ഗോപാലേട്ടൻ തന്റെ കൃഷിയെയും കൃഷിരീതികളെയും കുറിച്ച് പറയുന്ന ഒരു വീഡിയോ ഇതിനകം നവ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.അതിൽ പറയുന്ന കാര്യങ്ങൾ എത്ര മാത്രം പ്രസക്തമാണ് എന്ന് നമുക്കും മനസിലാവും. ഇവയൊക്കെയാണ് അദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ .
4 സെന്റ് വിസ്താരത്തിൽ ഒരു കുളമുണ്ടാക്കി. അതിൽ 15 ക്വാണ്ടിറ്റിയുടെ കാലുകൾ കൊടുത്തിട്ടു അതിന്റെ മുകളിൽ സ്ളാബിട്ടു അതിന്റെ മുകളിൽ വീടുണ്ടാക്കി. വീടിന്റെ നിർമ്മാണത്തിനുപയോഗിച്ചതു മുഴുവൻ മങ്കട്ടകളാണ്. തോടും പാടവും കാവും കുളവും വീടും ഈ അഞ്ചും കൂടി യോജിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനമാണ് ഞാൻ ചിന്തിച്ചതും അതാണ് പ്രാവർത്തികമാക്കിയതും. ജനിച്ചത് മണാശ്ശേരി എന്ന ദേശത്താണ്, 66 കാരനായ ഗോപാലേട്ടന്റെ അച്ഛനും അമ്മയുമൊക്കെ കൃഷിയുമായി .ബന്ധപ്പെട്ടു എല്ലാത്തരം നാടൻ ചെടികളും കിഴങ്ങു വർഗ്ഗങ്ങളും ഇലവർഗങ്ങളും വളർത്തിയിരുന്നു. വയലിൽ നെൽകൃഷിയുണ്ടായിരുന്നു. പശുവളർത്തൽ എല്ലാകാലത്തും ഉണ്ടായിരുന്നു. കാള പൂട്ടലും ഉണ്ടായിരുന്നു. അച്ഛന്റെ മരണ ശേഷം കൃഷി അത്ര മാത്രം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സമീപത്തുള്ള കർഷകരൊന്നും നെൽകൃഷി ചെയ്യുന്നില്ല. അതുകൊണ്ടു നമ്മൾ മാത്രം നെൽകൃഷി ചെയ്താൽ ഉള്ള ചാഴിയും ഈച്ചയും . അവയെ തുരത്താൻ രാസവളം ഉപയോഗിക്കേണ്ടി വരും. രാസവളം ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. നമ്മൾ ജനങ്ങൾക്ക് കൊടുക്കുന്നതും നല്ലതല്ല. അതുകൊണ്ടു പാരമ്പര്യമായിട്ടുള്ള ജൈവ കൃഷി തുടരാനാണ് ഞാനും ഉദ്ദേശിക്കുന്നത്. അതനുസരിച്ചാണ് വയലിൽ തന്നെ വീടുണ്ടാക്കിയത്. അച്ഛൻ 10 സെന്റ് ഭൂമി തന്നു. താൻ മുക്കം പഞ്ചായത്തു പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് ഭൂമി തന്നത്. ആ ഭൂമിയിലാണെങ്കിൽ വയലും. വയൽ മണ്ണിട്ട് നികത്തി വീട് വയ്ക്കാൻ, തനിക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അപ്പൊ താൻ അവിടെ 4 സെന്റ് വിസ്താരത്തിൽ, മഴക്കുഴി വിസ്താരത്തിൽ ഒരു കുളമുണ്ടാക്കി. ആ കുളത്തിൽ ആണ് കോൺക്രീറ്റ് കാലുകൾ നാട്ടി അതിന്റെ മുകളിൽ സ്ളാബിട്ടു അതിൽ വീട് വച്ചതു.He could not even think of filling the field with soil and building a house with soil. Then he built a pond there, 4 cents wide, in a rainwater expanse. It was in that pond that the concrete legs were planted and the house was placed in it with a slab on top of it. മങ്കട്ടകളാണ് വീട് നിർമ്മാണത്തിനുപയോഗിച്ചതെന്നു പറഞ്ഞുവല്ലോ. മങ്കട്ടകളായതു കൊണ്ട് വീട്ടിനുള്ളിൽ നാച്ചുറൽ എ സി അനുഭവിക്കാൻ കഴിയുന്നുണ്ട്. അതോടൊപ്പം അതിനു ചുറ്റു ഭാഗത്തും മുള, മാവ്, അത്തി, അമ്പഴം, തുടങ്ങി ഒരുപിടി വൃക്ഷങ്ങൾ കുഴിച്ചിട്ടു. മുളയൊക്കെ വളർന്നു കഴിഞ്ഞപ്പോൾ അതിനടിയിൽ കുളിർമ്മ അതൊരു വല്ലാത്ത സുഖകരമായ അനുഭവം ആണ്. കൂടാതെ മറ്റുള്ളവർക്ക് ഒരു സന്ദേശവും കൂടിയാണ്.
കൂടെ നാടൻ പശുക്കൾ ഉണ്ട്. , വെച്ചൂർ പശു, പാരമ്പര്യമായിട്ടു കാത്തുസൂക്ഷിക്കേണ്ട ഒരിനമാണ് വെച്ചൂർ പശു എന്ന് കേട്ടറിഞ്ഞിട്ടുണ്ട്. അതിനെ തുടർന്ന് അവയെ വളർത്തുന്നുണ്ട് . 8 കൊല്ലമായി നാടൻ പശുവുണ്ട്. 4 വെച്ചൂർ പശുക്കൾ ഉണ്ട്. അവയ്ക്കു കുഞ്ഞുങ്ങളും ഉണ്ട്. .പാൽ അതിന്റെ കുഞ്ഞുങ്ങൾ തന്നെയാണ് കുടിക്കുന്നത്. ചാണകവും മൂത്രവും കൊണ്ട് ജീവാമൃതം ഉണ്ടാക്കുന്നു. 10 കിലോ ചാണകത്തിനു 10 ലിറ്റർ മൂത്രം, ഒരു കിലോ ചെറുപയർ പൊടിച്ചത് ,ഒരു കിലോ ശർക്കര, എവിടെയാണോ വളം ഉപയോഗിക്കേണ്ടത് അവിടുത്തെ ഒരു പിടി മണ്ണും അത് 200 ലിറ്റർ വെള്ളത്തിൽ കലക്കിയിട്ടു നാലു ദിവസം ഇളക്കും. അഞ്ചാമത്തെ ദിവസം കൃഷിക്ക് ഉപയോഗിക്കും. അങ്ങനെ മാസത്തിൽ രണ്ടു പ്രാവശ്യം ചെയ്തു കൊണ്ടിരിക്കും. സീറോ ബജറ്റ് ഫാമിങ് എന്നാണ് ഇതിനെ പറയുക. ഒരു പശുവിനെ കൊണ്ട് തന്നെ 3 ഏക്കർ 4 ഏക്കർ സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കാനുള്ള ജീവാമൃതം ഉണ്ടാക്കാം. അപ്പോൾ നമുക്ക് പുറത്തു നിന്നും ജൈവ വളങ്ങളോ രാസവളങ്ങളോ ഒന്നും വാങ്ങേണ്ടി വരില്ല. ഇത് മാത്രം മതിയാകും. നല്ല വിളവും കിട്ടും, നല്ല രുചിയും ഉണ്ടാകും.
ഇവിടെ വാഴ,ചേന, ചെമ്പു, ഇഞ്ചി, മഞ്ഞൾ, പയർ, വെണ്ട, വഴുതന,കുമ്പളം, മത്തൻ ഇവയെല്ലാം കൃഷി ചെയ്യുന്നു. ഇത്തരം കൃഷികളുടെ ഇടവിളയായിട്ടു ഔഷധ സസ്യങ്ങളും വളർത്തുന്നു. ദശപുഷ്പങ്ങൾ ആണ് മെയിൻ ആയി വളർത്തുന്നത്. പൂവാംകുരുന്നില്ല, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്റാന്തി,മുക്കുറ്റി, ചെറൂള,നിലപ്പന, മുക്കുറ്റി, കറുക, കയ്യോണ്ണ്യം ഇവയെല്ലാം വളർത്തുന്നു. പലയിടങ്ങളിലും ഇത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീലിഭ്രി൦ങ്ങാതിയിലൊക്കെ ചേർക്കുന്ന ഭ്രി൦ങ്ങരാജൻ കയ്യോണ്ണ്യം, കറുക, ഈ കറുകയ്ക്കു പൂവുണ്ടാകില്ല. ദശപുഷ്പങ്ങൾ എന്ന് പറയുമെങ്കിലും കറുകയ്ക്കു പൂവില്ല. ഇതെല്ലം ഔഷധങ്ങൾ ആണ്.
നക്ഷത്ര വനം എന്നത് നട്ടു വളർത്തുന്നതാണ് എന്ന് മനസ്സിലായപ്പോൾ അത് വളർത്താം എന്ന് കരുതി. അതിൽ നാൾ അനുസരിച്ചു 27 നക്ഷത്രങ്ങൾ ഉണ്ട്. അവയ്‌ക്കെല്ലാം 27 വൃക്ഷങ്ങളും ഉണ്ട്. അതായത്, അശ്വതിക്ക് കാഞ്ഞിര വൃക്ഷം, ഭരണിക്ക് നെല്ല്, കാർത്തികയ്ക്ക് അത്തി, രോഹിണിക്കു ഞാവൽ, മകയിരത്തിനു കരിങ്ങാലി, തിരുവാതിരയ്ക്കു കരിമരം, പുണർതത്തിനു മുള, പൂയത്തിന് അരയാൽ,ആയില്യത്തിന് നാഗമരം, മകത്തിനു പേരാൽ, പൂരത്തിന് ചമത അല്ലെങ്കിൽ പ്ലാശ്, ഉത്രത്തിന് ഇത്തി,അത്തത്തിനു അമ്പഴ൦ , ചിത്തിരയ്ക്കു കൂവളം, ചോതിക്കു നീർമരുത്, വിശാഖത്തിന് വയങ്കത, അനിഴത്തിനു ഇലഞ്ഞി. തൃക്കേട്ടയ്ക്കു വെട്ടി, മൂലത്തിനു വെള്ളപ്പൈൻമരം, പൂരാടത്തിനു വഞ്ചിമരം, ഉത്രാടത്തിനു പ്ലാവ്, തിരുവോണത്തിന് എരിക്ക്. അവിട്ടത്തിനു വഹ്നി, ചതയത്തിനു കടമ്പു, പൂരൂരുട്ടാതിക്കു തേൻമാവ്, ഉത്തൃട്ടാതിക്കു കരിമ്പന, രേവതിക്ക് ഇലിപ്പ എന്നിങ്ങനെയാണ് നക്ഷത്രവനത്തിൽ വേണ്ട വൃക്ഷങ്ങൾ. ഇവ ഇരുപത്തേഴും ഔഷധ വൃക്ഷങ്ങളുമാണ്.
എല്ലാ ചെടികളുടെയും വേരുകളും ഇലകളും ഔഷധ ജന്യമാണ്. പണ്ട് നാട്ടിൽ നിറയെ കാവുകൾ ഉണ്ടായിരുന്നു. പലതും ഇന്നില്ല. എന്തുകൊണ്ട് കുറച്ചു സ്ഥലത്തു കാവുകൾ ഉണ്ടാക്കിക്കൂടാ എന്നാണ് ഞാൻ ചിന്തിച്ചത്. അതിന്റെ ഒരു ഭാഗമായിട്ടാണ് വീടിനോടു ചേർന്ന് വൃക്ഷങ്ങൾ ധാരാളമായി കുഴിച്ചിടുന്നത്. ഔഷധജന്യമായതും ഭക്ഷ്യയോഗ്യമായതും പഴങ്ങൾ ഉണ്ടാകുന്നതുമായ മരങ്ങളും ഉണ്ട്. പ്രകൃതിദത്തമായ തോടുകൾ ഉണ്ട്. പാടം ഉണ്ട്. കാവുണ്ടാക്കിയെടുത്തു, കുളവും കുഴിച്ചു. വീടും വച്ചു. ഈ അഞ്ചും കൂടി യോജിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനമാണ് താൻ ചിന്തിച്ചതും നടപ്പാക്കാൻ ശ്രമിക്കുന്നതും. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ വീണ്ടെടുക്കാനും പഴയ തലമുറ നമുക്ക് അനുഭവിക്കാൻ തയ്യാറാക്കി വച്ചിരുന്ന കുറെ സംഗതികൾ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ മാർക്കറ്റിൽ നിന്ന് വിഷാംശമുള്ള സാധനങ്ങൾ വാങ്ങി കഴിച്ചിട്ട്, പ്രതിരോധ ശക്തി നമുക്കു കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് വീണ്ടെടുക്കാൻ നമുക്കാവശ്യമുള്ള കാച്ചിലും ഇല വർഗ്ഗങ്ങളും മറ്റെല്ലാ സംഗതികളും ഇവിടെ ഉണ്ടാക്കി എടുക്കണം. വാഴയുടെ ഇടയിലുള്ള സ്ഥലങ്ങളിൽ കൂടി നെൽകൃഷി ചെയ്തു.
കൊറോണ കാലത്തു ഏറ്റവും വേണ്ടത് ശുദ്ധമായ ഭക്ഷണമാണ് ശുദ്ധ ഭക്ഷണത്തിന്റെ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ ജങ്ങൾക്കു എത്ര ഭക്ഷണമാണ് വേണ്ടത്, അതിനുള്ള ഒരു വിഹിതം നമുക്കോരോരുത്തർക്കും ഉണ്ടാക്കി എടുക്കാൻ കഴിയണം. നമ്മുടെ ആവശ്യം കഴിഞ്ഞുള്ളത് പുറത്തുകൊടുക്കാമല്ലോ?അങ്ങനെ നമുക്ക് കൊറോണയ്ക്കെതിരെ യുദ്ധം ചെയ്യാം. ഈ നാട്ടിലെ എല്ലാവരോടും ഞാൻ പറയാറുണ്ട് നമുക്കാവശ്യമുള്ള കാര്യങ്ങൾ മനസ്സിലാക്കി പഠിച്ചെടുക്കുക. പിന്നീട് മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുക എന്ന്. അതുപോലെ നല്ല ചെടികളുടെ വിത്തുകൾ കൊടുക്കാറുണ്ട്. പച്ചക്കറികളുടെ തൈകൾ എല്ലാവര്ക്കും കൊടുക്കാറുണ്ട്. പ്രകൃതിജീവനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുക. തഴുതാമയില , മുരിങ്ങയില, കോവലില മത്തനില, ചേമ്പില, ഇതൊക്കെത്തന്നെ പ്രതിരോധത്തിന് നല്ലതാണ്. കൊളസ്‌ട്രോൾ കൂടിയ സമയത്തു തഴുതാമയില, മുരിങ്ങയില എന്നിവ അരച്ച് തേൻചേർത്ത് കഴിച്ചു. ഉച്ചയ്ക്ക് കാന്താരി മുളകും കറിവേപ്പിലയും ചേർത്തു ചമ്മന്തിയുണ്ടാക്കി കഴിച്ചു. ഉണക്കലരി ( തവിടു കളയാതെ കുത്തിയെടുത്ത് നെല്ല്) കൊണ്ട് ചോറും കഞ്ഞിയും ഉപ്പുമാവുമൊക്കെ ഉണ്ടാക്കി കഴിച്ചു. ചെറിയ കുടുംബത്തിന് വലിയ വീട് വേണ്ട. നമുക്കാവശ്യമുള്ളതു പ്രകൃതിയിൽ ഉണ്ട്. എന്നാൽ നമ്മുടെ അത്യാഗ്രഹത്തിനുള്ളത് പ്രകൃതിയിൽ ഇല്ല. നമ്മുടെ ആർത്തി കുറയ്ക്കുക, കുറേശ്ശെ ആഗ്രഹിക്കാം. ആവശ്യത്തിന് മാത്രമുള്ള പ്രകൃതി ചൂഷണം മതി. അടുത്ത തലമുറയ്ക്കും നമ്മുടെ നല്ല അനുഭവങ്ങൾ പകർന്നു കൊടുക്കാൻ കഴിയണം. അവർക്കു വേണ്ടി കൂടി നല്ലതു ബാക്കി വയ്ക്കുക. നമ്മുടെ പിന്നോട്ടുള്ള കുറെ തലമുറയ്ക്കായി കരുതി വയ്ക്കാം ഇ പ്രകൃതിയെ ഇതേ ഭാവത്തിൽ. പ്രകൃതിയിലെ ദ്രവ്യങ്ങൾ അതേപടി നിലനിർത്താൻ ശ്രമിക്കുക. വൃക്ഷങ്ങൾ നട്ടു വളർത്താൻ തയ്യാറാവുക. മുൻ തലമുറ കാത്തു സൂക്ഷിച്ച നൂറു കണക്കിന് പ്രായമുള്ള വൃക്ഷങ്ങൾ മുറിച്ചാണ് നമ്മൾ അനുഭവിക്കുന്നത്. പൂർവികർ കാത്തു സൂക്ഷിച്ച പൈതൃകം നമ്മളും കാത്തു വയ്ക്കുക.
14.10.20
ഈ വാർത്തയ്ക്കു ആധാരമായ വീഡിയോയുടെ ലിങ്ക്
https://www.facebook.com/watch/?v=750435712179545
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ
#LSGD#Organic#Local Cow#Cow dung#Krishi#Agriculture#Krishijagran#Kerala
English Summary: A former panchayat-panchayat president who put his house on the field did not seem to fill the field-kjoct1420kbb
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments