ന്യൂനമർദ്ദവും,ചക്രവാത ചുഴിയും, ഉരുൾപൊട്ടലും, വെള്ളപ്പൊക്കവും വാർത്തകളിൽ എന്നും ഇടംപിടിക്കുന്നു. കൂടാതെ കർഷകരുടെ യാതനകളുടെ ചിത്രവും. കാലവർഷത്തിന് അളവ് കൂടുകയും, അനേക ദിവസം ഇടതടവില്ലാതെ മഴപെയ്ത് വെള്ളപ്പൊക്കം ഉണ്ടാവുകയും, വേനൽ മഴയിൽ കുറവുണ്ടാവുകയും, നവംബർ- ഡിസംബർ മാസങ്ങളിൽ പെയ്യേണ്ട മഞ്ഞിന്റെ അളവ് കുറയുന്നതും കാർഷികമേഖലയെ ദുരന്തത്തിൽ ആഴ്ത്തുന്നു.
വെള്ളപ്പൊക്കം മൂലം ചെളി അടിഞ്ഞ ഇടങ്ങളിൽ വായുസഞ്ചാരം നിന്നുപോയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സസ്യ മൂലകങ്ങൾ വർധിച്ചെങ്കിലും മണ്ണിലെ സൂക്ഷ്മജീവികൾ ചത്തൊടുങ്ങുന്ന പ്രതിഭാസം കാണുന്നു. മണ്ണിൻറെ പുളി രസവും വർദ്ധിക്കുന്നു. മഗ്നീഷ്യത്തിന്റെയും, ബോറോണിന്റെയും അളവ് മണ്ണിൽ കുറയുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ധാരാളം ജൈവവളം ചേർത്ത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്തേണ്ടതുണ്ട്. ഡോളോമൈറ്റ്, ബോറോൺ മണ്ണിലുള്ള വിളകൾക്ക് നൽകണം. വെള്ളപ്പൊക്കത്തിനു ശേഷം ആദ്യ വിള പയർ വർഗം ആകുന്നത് ഇത്തരം മണ്ണിനെ പൂർവ്വസ്ഥിതിയിലേക്ക് മാറ്റാൻ ഉപകരിക്കും.
മണ്ണൊലിപ്പ് ഉണ്ടായ കുന്നിൻചരിവുകളിലും മണ്ണിൽനിന്ന് ജൈവാംശവും എല്ലാവിധ സസ്യ മൂലകങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം മണ്ണിലെ വിളകൾക്ക് ജൈവവളങ്ങൾ, രാസവളങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ എന്നിവ അത്യാവശ്യമാണ്.മണ്ണിൽ പിഎച്ച് മൂല്യം 6 ൽ താഴെയാണെങ്കിലും ഡോളോമൈററ്റോ കുമ്മായമോ ഇട്ടു നൽകാം. സൂക്ഷ്മ ജീവാണുവളങ്ങൾ ആയ വാം, പിജിപി ആർ -1 എന്നിവയും ഈ വിളകൾക്ക് ഉചിതം. മഴ മാറുമ്പോൾ മുതൽ വിളകൾക്കിടയിൽ പുതിയിടൽ നടത്താം. ഇങ്ങനെ ചെയ്യുന്നത് വഴി മണ്ണിൽനിന്ന് ബാഷ്പീകരണ നഷ്ടം കുറയ്ക്കുകയും മണ്ണ് ചൂടാകുന്നത് തടയുകയും വേണം. വേനൽക്കാലത്തിന് കാഠിന്യം ചില സമയങ്ങളിൽ ഏറി നിൽക്കുന്നതിനാൽ മഴവെള്ളം തോട്ടങ്ങളിലെ മണ്ണിൽ സംഭരിക്കാൻ മഴക്കുഴികൾ നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതം ആണ്. ചെറുകിട -ഇടത്തരം ചെരിവുള്ള തോട്ടങ്ങളിലാണ് ഈ നടപടി സ്വീകരിക്കേണ്ടത്. ഒരിക്കലും ചെരിവു കൂടിയ തോട്ടങ്ങളിൽ മഴക്കുഴി പാടില്ല. സ്വാഭാവികമായ ഒഴുക്കുവെള്ളം തോട്ടത്തിനു അടിഭാഗത്ത് നിരപ്പുള്ള സ്ഥലത്ത് കുളങ്ങളിൽ ശേഖരിച്ച് വേനൽക്കാലത്ത് സൂക്ഷ്മ ജലസേചന രീതിയിലൂടെ വിളകൾക്ക് നൽകാൻ കഴിയുന്നത് നല്ലതാണ്.
Soil erosion and loss of soil biomass and all plant elements. Crops in such soils need organic fertilizers, fertilizers and trace elements.
മുണ്ടകൻ കൃഷിയിൽ ജലക്ഷാമം നേരിടുന്ന കാലയളവിൽ അതിൻറെ നടീൽ മുതൽ ചിനപ്പുകൾ കൂടുതലായി പൊട്ടുന്ന കാലം വരെ 5 സെൻറീമീറ്റർ വെള്ളം നിർത്തുക. ഇത് കളകളെ നിയന്ത്രിക്കാൻ സഹായിക്കും. തുടർന്ന് കൊയ്ത്തു വരെ പാടത്ത് നനവ് നിലനിർത്തിയാൽ മതി. ഇതുമൂലം 1.6 ശതമാനം വിളനഷ്ടമേ ഉണ്ടാവുകയുള്ളൂ. ഇതിനുശേഷം പച്ചക്കറികൾ പയറുവർഗ്ഗങ്ങൾ തുടങ്ങിയവയുടെ മുമ്പുപറഞ്ഞ ഇനങ്ങൾ കൃഷിയിറക്കുക.
Share your comments