കാനഡയിൽ നിന്നൊരു ജൈവകർഷക!
14 വർഷം കാനഡയിൽ ജീവിച്ചതിന് ശേഷമാണ് എസ് ജയലക്ഷ്മി സ്വന്തം നാടായ ചെന്നൈയിൽ സ്ഥിരമായി താമസിക്കാൻ തീരുമാനിച്ചത്. നാട്ടിലെത്തിയപ്പോഴാണ് ജയലക്ഷ്മിക്ക് ഒരു കാര്യം മനസ്സിലായത്, വിഷമില്ലാത്ത പച്ചക്കറികൾ കിട്ടാൻ ബുദ്ധിമുട്ടാണെന്ന്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ തന്റെ മകൾക്ക് അലർജിയുണ്ടാക്കയിതോടെ, ഇനി സ്വന്തമായി പച്ചക്കറി കൃഷി ചെയ്തിട്ടേ ബാക്കി കാര്യമുള്ളൂയെന്ന് ജയലക്ഷ്മി തീരുമാനിച്ചു. ജയലക്ഷ്മിയുടെ കസിൻ തന്റെ 10 ഏക്കറിൽ 5 ഏക്കർ കൃഷി ചെയ്യാൻ വിട്ടുകൊടുത്തതോടെ ആഗ്രഹങ്ങൾക്ക് വിത്തുമുളച്ചു.
''എന്റെ കസിൻ എനിക്ക് ഭൂമി വാഗ്ദാനം ചെയ്തു. പക്ഷേ എനിക്ക് കൃഷിയെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. എന്നിരുന്നാലും നെല്ലും ഇലകളും മുരിങ്ങയും വളർത്തി. പക്ഷേ എനിക്ക് വിജയിക്കാനായില്ല. കൂടാതെ എന്റെ ഭർത്താവിന് ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം കാനഡയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഞാൻ എന്റെ മകളോടൊപ്പം നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു'' ജയലക്ഷ്മി പറയുന്നു. കൃഷിയിൽ പരിമിതമായ അറിവുണ്ടായിരുന്ന ജയലക്ഷ്മിയെ പലരും സമ്പത്തികമായി പറ്റിച്ചു. കടക്കെണിയിലായതിനെ തുടർന്ന് കൃഷി നിർത്താൻ ജയലക്ഷ്മി തീരുമാനിച്ചു.
പിന്നീട് രാമകൃഷ്ണ ആശ്രമ മിഷൻ സ്കൂളിലെ ഓർത്തോഡോണ്ടിസ്റ്റായ ഡോ. ഷൺമുഖ സുന്ദരത്തിന്റെ സഹായത്തോടെ ജയലക്ഷ്മി വീണ്ടും കൃഷി ആരംഭിച്ചു. അദ്ദേഹത്തിന്റെ 30 ഏക്കർ സ്ഥലത്ത് നിന്ന് 3 ഏക്കർ ജയലക്ഷ്മിക്ക് കൃഷി ചെയ്യാൻ നൽകി. കൂടാതെ ഷൺമുഖ സുന്ദരം സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ് എന്ന വിഷയത്തിൽ നടത്തിയ വർക്ക് ഷോപ്പും കൂടി കിട്ടിയപ്പോൾ വീണ്ടും കൃഷി ചെയ്യാനുള്ള ആത്മവിശ്വാസം തിരിച്ചുകിട്ടി. തുടർന്ന് വീണ്ടും നെല്ല് കൃഷി ചെയ്യാൻ ആരംഭിച്ചു. കൃഷിസ്ഥലം 10 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയും ഔഷധസസ്യങ്ങൾ, ചീര, മുരിങ്ങ, മാങ്ങ, പേര, ചിക്കു എന്നിവയും കൃഷി ചെയ്ത് തുടങ്ങി.
ജയലക്ഷ്മിയുടെ വിളകൾ വിപണയിലെത്തിക്കാൻ ചെന്നൈ നിവാസിയായ അരുൾപ്രിയ സെന്തിൽ കുമാറിനെ പരിചയപ്പെടുത്തി. അരുൾപ്രിയ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് എങ്ങനെ കംമ്പോസ്റ്റുണ്ടാക്കാം, എങ്ങനെ വിനിയോഗിക്കാം എന്നെല്ലാം കൃത്യമായി പഠിപ്പിക്കുന്നതിനിടയിലാണ് ജയലക്ഷ്മിയെ കണ്ടുമുട്ടുന്നത്. അങ്ങനെ ഇരുവരും ചേർന്ന് നന്മഭൂമി ആരംഭിച്ചു. അരുൾപ്രിയയുടെ സഹായത്തോടെ വിവിധ കുടുംബങ്ങളിലേക്ക് ജയലക്ഷ്മി പച്ചക്കറികൾ എത്തിക്കാൻ തുടങ്ങി. 7 വർഷം കൊണ്ട് അവർക്ക് മികച്ച വരുമാനം ഉണ്ടാക്കാനും ഇത് വഴി സാധിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിച്ചും പുതിയ കൃഷി രീതികൾ പഠിച്ചും ജയലക്ഷ്മി കൃഷിയെക്കുറിച്ച് കൂടുതൽ അടുത്തറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ജനങ്ങൾ ജൈവകർഷകരെ വേണ്ടത്ര രീതിയിൽ പരിഗണിക്കുന്നില്ലെന്നും ജൈവകൃഷിയുടെ നല്ല വശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ലെന്നുമാണ് ജയലക്ഷ്മിയുടെ പരാതി.
കടപ്പാട്: ബെറ്റർ ഇന്ത്യ
English Summary: this lady left canadaa and started organic farming
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments