<
Features

ചെടികളോടുള്ള ഇഷ്ട൦ കൂടി മോഷണം; ഒടുവിൽ പരാതിക്കാരന് ഓർഗാനിക് ഫാർമിംഗിനെ കുറിച്ച് ക്ലാസെടുത്ത് 'പ്രതി'!

Vipesh Gag
Vipesh Gag

തന്റെ അമ്മയ്ക്ക് ചെടികളോടുള്ള ഇഷ്ടം കണ്ടാണ് പഞ്ചാബിലെ  മാൻസാ സ്വദേശിയും ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് ഓഫീസറുമായ വിപേഷ് ഗാഗ് ജനിച്ചതും വളർന്നതും. വീടിന്റെ മുറ്റം  നിറയെ പച്ചപ്പ് നിറയ്ക്കാൻ കഠിനാധ്വാനം ചെയ്തിരുന്നു വിപേഷിന്റെ അമ്മ. 

അധ്യാപനമായിരുന്നു തൊഴിലെങ്കിലും  കർഷകയായി ജീവിക്കാനായിരുന്നു  അവർക്ക് ഇഷ്ടം. തക്കാളി, സവാള, വെണ്ടയ്ക്ക, ചുരക്ക, പീസ്, വെളുത്തുള്ളി, കറ്റാർ വാഴ എന്നിങ്ങനെ നിരവധി ഇനങ്ങൾ കൃഷി ചെയ്തിരുന്നു വിപേഷിൻറെ അമ്മ.

അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിപേഷും കൃഷിയിലുള്ള തന്റെ പ്രകടമാക്കി. അങ്ങനെ ഫത്തേഹാബാദിലെ റാട്ടിയയിലെ ഒരു ഡോക്ടറുടെ പൂന്തോട്ടത്തിൽ നിന്ന് ചെടികൾ മോഷ്ടിച്ചിരുന്നതായി വരെ അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തി. ഒരിക്കൽ പിടിക്കപ്പെട്ടതോടെ  പിന്നീട് അത് ആവർത്തിച്ചിട്ടില്ല.

അങ്ങനെയുള്ള വിപേഷ് അഗ്രികൾച്ചർ സയൻസിൽ ബിരുദവും വെജിറ്റബിൾ സയൻസിൽ ബിരുദാനന്തര ബിരുദവും ഹോർട്ടികൾച്ചറൽ മേഖലയിൽ ജോലിയും തിരഞ്ഞെടുത്തതിൽ അതിശയമില്ല. അങ്ങനെ 2019ലാണ് വിപേഷ് തന്റെ നാട്ടിൽ തന്നെ സ്വന്തമായി ഒരു മിനി ഫാ൦ ആരംഭിച്ചത്. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, സസ്യങ്ങൾ എന്നിങ്ങനെ  വിവിധതരം ജൈവ ഉൽ‌പന്നങ്ങളാണ് 100 ചതുരശ്ര മീറ്റർ സ്ഥലത്ത് വിപേഷ് കൃഷി ചെയ്യുന്നത്.

''ഇത് എനിക്കൊരു ലബോറട്ടറി പോലെയാണ്; ഏത് വിളയ്ക്ക് ഏതൊക്കെ പ്രക്രിയകളും ഉൽ‌പ്പന്നങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത് ഇവിടെയാണ്,'' -വിപേഷ്  പറയുന്നു.

പുതയിടൽ, ഓർഗാനിക് ഇൻ-സിറ്റു കമ്പോസ്റ്റിംഗ്, വിത്ത് സംരക്ഷിക്കൽ, മണ്ണിന്റെ പുനരുജ്ജീവിപ്പിക്കൽ, ബയോ എൻസൈം തയ്യാറാക്കൽ, എന്നിങ്ങനെ വിവിധ തരം സുസ്ഥിര രീതികളാണ് വിപേഷ് ഇവിടെ പരിശീലിക്കുന്നത്. വനാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ‘ബയോമിമിക്രി’ പരിശീലിക്കുക എന്നതാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് വിപേഷ് പറയുന്നു.

ബയോ എൻസൈമുകളും ഉൽപ്പന്നങ്ങളും നിർമ്മിക്കാനും അതുവഴി സുസ്ഥിര ഫാമുകൾ സൃഷ്ടിക്കാനും മറ്റ് കർഷകരെ സഹായിക്കുക എന്ന ദൗത്യമാണ് വിപേഷിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഓർഗാനിക് ഫാമിംഗിൽ താൽപ്പര്യമുള്ളവർക്കായി വർക്ക് ഷോപ്പുകളും വിപേഷ് സംഘടിപ്പിക്കുന്നു.  13 വർഷം മുമ്പ് തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ട ഡോക്ടറും ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത. കൂടാതെ, ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് ഓഫീസർ എന്ന നിലയിൽ മൻസയിലെ വിദ്യാർത്ഥികൾക്കായി വിപേഷ് ക്ലാസുകളും എടുക്കുന്നു.

ഇന്ത്യയിലുടനീളം 87ലധികം ഗ്രാമങ്ങളിൽ ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് ഓഫീസറായി സേവനമനുഷ്‌ഠിച്ചിട്ടുള്ള വിപേഷ് രണ്ടു വർഷം മുൻപാണ് സ്ഥലമാറ്റം കിട്ടി മാൻസയിലെത്തിയത്.

Vipesh Gag, A Horticulture Development Officer from Punjab started mini farm. Vipesh cultivates a variety of organic products like Flowers, fruits, vegetables, herbs over an area of 100 square meters.

Courtesy: Your Story

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി കാർഷിക ബിൽ -പ്രധാനമന്ത്രി

ലക്ഷങ്ങൾ കൊയ്യുന്ന ജോലി ഉപേക്ഷിച്ചു; ഇപ്പോൾ പ്രതിമാസം 4 ടൺ പച്ചക്കറി...


English Summary: Vipesh Gag, A Horticulture Development Officer from Punjab started mini farm

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds