<
  1. Health & Herbs

പ്രമേഹരോഗമുള്ളവർക്ക് ഭക്ഷിക്കാവുന്ന 10 ഭക്ഷണപദാർത്ഥങ്ങൾ

പലരുടെയും ധാരണ അരി ആഹാരങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം എന്നതാണ്. ഗോതമ്പും ഓട്സുമൊക്കെ പ്രമേഹ രോഗിയുടെ ആഹാരമാണെന്നാണ് മുദ്ര കുത്തപ്പെട്ടിരിക്കുന്നത് പോലും. എന്നാൽ അരി, ഗോതമ്പ്, ഓട്സ്, മൈദ, റവ, ചോളം തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. അളവിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. അതുകൊണ്ട് പ്രമേഹ രോഗികൾ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കാമെന്ന ധൈര്യത്തിൽ മധുരം കഴിക്കുന്നവരും ധാരാളമുണ്ട്.

Meera Sandeep
Food that diabetic patients can eat
Food that diabetic patients can eat

പലരുടെയും ധാരണ അരി ആഹാരങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രണവിധേയമാക്കാം എന്നതാണ്. ഗോതമ്പും ഓട്സുമൊക്കെ പ്രമേഹ രോഗിയുടെ ആഹാരമാണെന്നാണ് മുദ്ര കുത്തപ്പെട്ടിരിക്കുന്നത് പോലും. എന്നാൽ അരി, ഗോതമ്പ്, ഓട്സ്, മൈദ, റവ, ചോളം തുടങ്ങിയവയിലെല്ലാം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്. 

അളവിൽ നേരിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. അതുകൊണ്ട് പ്രമേഹ രോഗികൾ അന്നജത്തിന്റെ അളവ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ ധാരാളം ഉള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കാമെന്ന ധൈര്യത്തിൽ മധുരം കഴിക്കുന്നവരും ധാരാളമുണ്ട്.

പ്രമേഹ രോഗികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവമാണിത്. ബീൻസിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

ചിലയിനം മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. മത്തി, അയല, കോര, സാൽമൺ തുടങ്ങിയവയൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം. അന്നജത്തിന്റെ അളവ് ഇവയിൽ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്ന പേടിയും വേണ്ട.

പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികൾ പ്രമേഹം പിടിപെട്ടവർ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹത്തെ ചെറുക്കുന്ന ഒരു സൂപ്പർ ഫുഡ് ആണ് ചീര. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും മഗ്നീഷ്യവും പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഷുഗർ ലെവൽ കൂടാതെ നോക്കുകയും ചെയ്യുന്നു.

അണ്ടിപ്പരിപ്പുകൾ

നല്ല കൊഴുപ്പടങ്ങിയ അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും നിലക്കടല കഴിക്കുന്നത് 21 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബദാം, കശുവണ്ടി മുതലായവയൊക്കെ പ്രമേഹരോഗികൾക്ക് കഴിക്കാം. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും. മാത്രമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ഒക്കെ പ്രമേഹരോഗികളുടെ ഇഷ്ടവിഭവമായി മാറ്റുന്നു.

ആപ്പിൾ

പ്രമേഹം ഉള്ളവർക്ക് പല പഴവർഗങ്ങളും നിഷിദ്ധമാണ്. എന്നാൽ പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിൻ C കൊണ്ടും ധാരാളം നാരുകളാലും സമ്പുഷ്ടമായ ആപ്പിൾ പ്രമേഹ രോഗികൾക്ക് ദിവസവും ഒന്ന് വീതം കഴിക്കാവുന്നതാണ്.

ഓട്സ്

ഓട്സ് എന്നാൽ പ്രമേഹ രോഗികളുടെ ഭക്ഷണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സിനു കഴിയും എന്നത് തന്നെയാണ് ഇതിനെ പ്രമേഹ രോഗികളുടെ പ്രിയ ഭക്ഷണമാക്കുന്നത്. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ വളരെ ഗുണകരമാണ്. പ്രാതലിന് ഓട്സിനോടൊപ്പം സ്ട്രോബെറിയും ബ്ലൂബെറിയും ചേർത്ത് കഴിക്കാം.

ഓറഞ്ച്

സിട്രസ് വിഭാഗത്തിൽ പെട്ട പഴങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ പണ്ടുമുതൽക്കേ പേരുകേട്ടതാണ്. നാരങ്ങാ വർഗ്ഗത്തിൽ പെട്ട ഫലങ്ങൾ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായകരമാണ്. നാരാങ്ങാവർഗത്തിൽപ്പെട്ട ഫലങ്ങൾ ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്ക് നല്ലതാണ്. പ്രമേഹബാധിതരായവർക്ക് ജീവകം സിയുടെ അളവ് കുറവായിരിക്കും. അതുകൊണ്ടു തന്നെ ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഈ ഫലങ്ങൾ തീർച്ചയായും ഗുണം ചെയ്യും. പ്രമേഹ ബാധിതരിൽ ഉണ്ടാകുന്ന വിറ്റാമിൻ സി യുടെ കുറവ് നികത്താൻ ഈ ഫലങ്ങൾക്ക് കഴിയും.

പാവയ്ക്ക

പാവയ്കയുടെ കയ്പ്പ് രുചി അത്ര പെട്ടന്നൊന്നും ആർക്കും ഇഷ്ടപ്പെടാൻ ഇടയില്ല. എന്നാൽ പ്രമേഹ രോഗികൾക്ക് ഏറ്റവും ഗുണകരമായ പച്ചക്കറിയാണിത്. 

ഇൻസുലിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് കഴിയും.

English Summary: 10 food that people with diabetes can eat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds