വർഷം തോറും ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ, അതനുസരിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്.
വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണവും ഒരു മുഖ്യപങ്ക് വഹിക്കുന്നുണ്ട്. നിർജ്ജലീകരണവും, സൂര്യാഘാതവും ഒക്കെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ തണുപ്പ് തരുന്ന ഭക്ഷണവും, ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യവശ്യമാണ്. വേനൽകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാന്നെന്ന് നോക്കാം.
തണ്ണിമത്തൻ
നിർജ്ജലീക്കരണം തടയാൻ ഏറ്റവും നല്ല മാർഗമാണ് പഴങ്ങളും (Fruits) പച്ചക്കറികളും കഴിക്കുന്നത്. അതിൽ പ്രധാനമാണ് തണ്ണിമത്തൻ. കാരണം തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കൂടാതെ മസ്ക് മെലനും ശരീര താപം കുറയ്ക്കാൻ സഹായിക്കും. കൂടാതെ നിര്ജ്ജലീകരണവും തടയും.
മാമ്പഴം
അത്പോലെ തന്നെ വേനൽ കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമാണ് മാമ്പഴം. അതുകൂടാതെ ശരീരത്തിലെ കാൽസ്യത്തിന്റ അളവ് കൂട്ടാനും മാമ്പഴം സഹായിക്കും. മാത്രമല്ല മാങ്ങയിൽ വൈറ്റമിൻ എയും സിയും (Vitamin C) ധാരാളം അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.
ഫ്രഷ് ജ്യൂസ്
ധാരാളം പഴങ്ങൾ ജ്യൂസ് ആക്കി കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. ഇത് ശരീരത്തിലെ ജലാംശം കൂട്ടുകയും ശരീരതാപം കുറയ്ക്കുകയും ചെയ്യും.
സാലഡ്
വേനൽക്കാലത്ത് സാലഡുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. സലാഡിൽ ധാരാളം ഇലകളും മുളപ്പിച്ച ധാന്യങ്ങളും ഉൾപ്പെടുത്ത ശ്രദ്ധിക്കുക. ഇവയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.
അത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ (UV Rays) നിന്നും രക്ഷിക്കാൻ സഹായിക്കും. മാത്രമല്ല വരണ്ട ചർമ്മം ഉണ്ടാകാതിരിക്കാനും സഹായിക്കും.
Share your comments