<
  1. Health & Herbs

വാഴപ്പഴം കൊണ്ട് മുഖത്തെ ചുളിവുകളകറ്റാം

വാഴപ്പഴം പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ്. ആരോഗ്യ ഗുണങ്ങൾക്കു പുറമെ ചില സൗന്ദ്യര്യ ഗുണങ്ങൾകൂടിയുണ്ട്. മുഖക്കുരുവിന്റെ പാട്, മുഖത്ത് ചുളിവുകൾ, മുഖത്തെ കരുവാളിപ്പ് എന്നിവ പോലെയുള്ള പല ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. പല കാരണങ്ങൾ കൊണ്ടാണ് ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാ പങ്ക് വയ്ക്കുന്നത്.

Meera Sandeep
Bananas can reduce wrinkles on the face
Bananas can reduce wrinkles on the face

വാഴപ്പഴം പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ്.  ആരോഗ്യ ഗുണങ്ങൾക്കു പുറമെ ചില സൗന്ദ്യര്യ ഗുണങ്ങൾകൂടിയുണ്ട്.   മുഖക്കുരുവിന്റെ പാട്, മുഖത്ത് ചുളിവുകൾ, മുഖത്തെ കരുവാളിപ്പ് എന്നിവ പോലെയുള്ള പല ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. പല കാരണങ്ങൾ കൊണ്ടാണ് ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.  ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാ പങ്ക് വയ്ക്കുന്നത്.

വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ മുഖത്തിൻറെ സംരക്ഷണത്തിന് വളരെ മികച്ചതാണ് . കരോട്ടിൻ, വിറ്റാമിൻ എ, ബി, ബി1, സി, ഇ തുടങ്ങിയ നിരവധി വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നിർജ്ജലീകരണം സംഭവിച്ച ചർമ്മകോശങ്ങളെ മോയ്സ്ചറൈസ് ചെയ്യുന്നു.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക്, മറ്റ് സംയുക്തങ്ങൾ എന്നിവ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചർമ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴം കഴിച്ചാൽ ഇനി തൊലി കളയണ്ട; ചർമം സംരക്ഷിക്കാം

വാഴപ്പഴം ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ട വിധം

പകുതി പഴം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസും തൈരും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറാൻ സഹായിക്കും.

English Summary: Bananas can reduce wrinkles on the face

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds