<
  1. Health & Herbs

ബീറ്റ്‌റൂട്ട് ജ്യൂസ് ഇങ്ങനെയുണ്ടാക്കി കുടിച്ചാൽ വിളർച്ച തടയാം

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ബീറ്റ്‌റൂട്ട്, വിളർച്ച അകറ്റാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വിറ്റാമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നു.

Meera Sandeep
Beetroot juice made in this way can prevent anemia
Beetroot juice made in this way can prevent anemia

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ബീറ്റ്‌റൂട്ട്, വിളർച്ച അകറ്റാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വിറ്റാമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്

ബീറ്റ്റൂട്ട്, നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാൻ നല്ലതാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമോ?

ഏറ്റവും ശക്തമായ 10 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹമോ? എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കൂ

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്.  ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട് സഹായിക്കുന്നു, ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഓക്സിജന്റെ വിതരണം വർദ്ധിപ്പിക്കുന്നു. വിളർച്ചയ്‌ക്ക് പരിഹാരം എന്ന നിലയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ജ്യൂസിന്റെ രൂപത്തിൽ കഴിക്കുക എന്നതാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആരോഗ്യകരമായ ഒരു ഔഷധമാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ബീറ്റ്‌റൂട്ടും കാരറ്റും ഒരുമിച്ച് ചേർക്കുന്നത് വളരെ ഉത്തമമാണ്, വിളർച്ച ബാധിച്ചവർക്ക് ഈ കോമ്പോ വളരെ പ്രയോജനകരമാണ്, കാരണം ഇത്  ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി കൂടെ ലഭിക്കാൻ ഇതിലേയ്ക്ക് ഓറഞ്ചും ചേർക്കാം.

ആരോഗ്യ ഗുണങ്ങളുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കാൻ വേണ്ടത് എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം.

1 ബീറ്റ്റൂട്ട്

ഒന്നോ രണ്ടോ ഓറഞ്ച്

1 വലിയ കാരറ്റ്

7-8 പുതിന ഇലകൾ

തയ്യാറാക്കേണ്ട രീതി:

- ബീറ്റ്റൂട്ടും കാരറ്റും കഴുകി തൊലി കളയുക. രണ്ട് ചേരുവകളും പകുതിയായി മുറിച്ച് ഒരു ജ്യൂസറിൽ ഇട്ട് പുതിനയിലയും ചേർത്ത് നന്നായി അരച്ചെടുക്കാം.

- ഇനി, ഓറഞ്ച് പകുതിയായി മുറിച്ച്, ഓറഞ്ച് സ്ക്വീസർ ഉപയോഗിച്ച് അതിന്റെ നീര് വേർതിരിച്ചെടുക്കുക. ഈ ജ്യൂസ് ബീറ്റ്റൂട്ട് - കാരറ്റ് ജ്യൂസിൽ ചേർത്തിളക്കാം. ഒരു നുള്ള് ഉപ്പ് കൂടെ ചേർത്തിളക്കിയ ശേഷം കുടിക്കാവുന്നതാണ്.

English Summary: Beetroot juice made in this way can prevent anemia

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds