വെളിച്ചെണ്ണക്ക് (Coconut oil) നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ശരീരഭാരം കുറയ്ക്കല്‍, വരണ്ട ചര്‍മ്മത്തില്‍ നിന്നുള്ള സംരക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങി നീണ്ട പട്ടിക തന്നെയുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്
- ഹൃദയാരോഗ്യം: വെളിച്ചെണ്ണയിൽ സ്വാഭാവിക പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കും. രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്: ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ), അഥവാ നല്ല കൊളസ്ട്രോൾ, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ മോശം കൊളസ്ട്രോൾ. വെളിച്ചെണ്ണ എച്ച്ഡിഎൽ വർദ്ധിപ്പിക്കുന്നതിലൂടെ, മറ്റ് പല കൊഴുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു എന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. വെളിച്ചെണ്ണ പതിവായി കഴിക്കുന്നത് രക്തത്തിൽ രക്തചംക്രമണം നടത്തുന്ന ലിപിഡ് അഥവാ കൊഴുപ്പുകളുടെ അളവ് മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം
- ശരീരഭാരം കുറയ്ക്കുന്നു: ശരീരഭാരം വർദ്ധിക്കുവാനുള്ള ഒരു പ്രധാന കാരണം ആളുകൾ ഊർജ്ജത്തിനായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നതാണ്. വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസിടി) ലോങ് ചെയിൻ ഫാറ്റി ആസിഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ ശരീരം എരിച്ചു കളയുന്ന കലോറിയുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറച്ച ഒരാൾക്ക് അത് വീണ്ടെടുക്കാതിരിക്കാൻ ഇവ തീർച്ചയായും പിന്തുടരണം
- വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു: വെളിച്ചെണ്ണ കഴിച്ചതിനുശേഷം വയർ നിറഞ്ഞതായി അനുഭവപ്പെടുമെന്ന് ചില ആളുകൾ പറയാറുണ്ട്. കാരണം, വിശപ്പ് കുറയ്ക്കാൻ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എംസിടികൾ സഹായിക്കുന്നു. ഇതിലെ കെറ്റോണുകൾ വിശപ്പ് കുറയ്ക്കുന്നതിനാൽ നിങ്ങളുടെ ശരീരം കൊഴുപ്പുകളെ ഉപാപചയം ചെയ്യുന്ന രീതിക്ക് ഇതായിരിക്കാം കാരണം. കീറ്റോ ഡയറ്റിലെ പ്രധാന ചേരുവകളിലൊന്നാണ് വെളിച്ചെണ്ണ.
- സന്താനോത്പാദന ശേഷിയെ സഹായിക്കുന്നു: വെളിച്ചെണ്ണ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് യോനിയിലെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പി.എച്ച് അളവ് നിലനിർത്താൻ സഹായിക്കും. ഇത് സന്താനോത്പാദന ശേഷിക്ക് അത്യന്താപേക്ഷിതമാണ്.
- ദഹനത്തിന് സഹായിക്കുന്നു: വെളിച്ചെണ്ണയിൽ സ്വാഭാവിക ആന്റിസെപ്റ്റിക്കുകളായ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വയറ്റിലെ ചില മോശം ബാക്ടീരിയകളെ നശിപ്പിക്കുവാനും, ശരീരം ക്ലോറൈഡ് ഉൽപാദിപ്പിക്കുന്നത് മെച്ചപ്പെടുത്തുവാനും, ആമാശയത്തിലെ ആസിഡുകളെ സന്തുലിതമാക്കുവാനും സഹായിക്കുന്നു. മാത്രമല്ല, ഇത് ആസിഡ് വഴി അന്നനാളത്തിന് സംഭവിക്കുന്ന ചില നാശങ്ങളെയും ഒഴിവാക്കുന്നു.
Share your comments