<
  1. Health & Herbs

രോഗങ്ങൾ അകറ്റാൻ കഴിവുള്ള മുരിങ്ങയിലയുടെ ഗുണങ്ങൾ

ഇതിന്റെ ഇലകളിൽ ബീറ്റാകരോട്ടിൻ, വിറ്റാമിൻ C , പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, ആന്റി ഓക്സിഡന്റ്, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിരിക്കുന്നു. 9. നാച്ചുറൽ ആന്റി ഓക്സിഡന്റുകളായ ഫെനോലിക്സ് , കരോട്ടിനോയ്ഡ്സ്, അസ്കോർബിക് ആസിഡ്, ഫ്ലെമിനോയിടുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. 10. ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. വൈറ്റമിൻ C അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. It is good for lowering high blood pressure. Contains Vitamin C Boosts Immunity

K B Bainda
muringa
മുരിങ്ങയുടെ ഇലയും പൂവും തുടങ്ങി വിത്ത് വരെ മെഡിക്കൽ ആവശ്യങ്ങൾക്കുംകോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കുംഉപയോഗിക്കുന്നു


1 മുരിങ്ങയുടെ ഇലയും പൂവും തുടങ്ങി വിത്ത് വരെ മെഡിക്കൽ ആവശ്യങ്ങൾക്കുംകോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കുംഉപയോഗിക്കുന്നു. ചെടിയുടെ ന്യൂട്രീഷ്യൻ ഗുണങ്ങളാണ് ഇതിനെല്ലാം കാരണം.


2 മുരിങ്ങയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ചിൽ ഉള്ളതിനേക്കാൾ 7 മടങ്ങു അധികം വൈറ്റിമിൻ C അടങ്ങിയിരിക്കുന്നു.


3. കാരറ്റിൽ ഉള്ളതിനേക്കാൾ 10 മടങ്ങു അധികം വൈറ്റമിൻ A അടങ്ങിയിരിക്കുന്നു.


4. പാലിൽ ഉള്ളതിനേക്കാൾ 17 മടങ്ങു അധികം കാൽസ്യവും അടങ്ങിയിരിക്കുന്നു.


5. തൈരിലുള്ളതിനേക്കാൾ 9 മടങ്ങു പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

muringa
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്


6. പഴത്തിലുള്ളതിനേക്കാൾ 15 മടങ്ങു പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.


7. പാലക് ചീരയിലുള്ളതിനേക്കാൾ 25 മടങ്ങു അധികം ഇരുമ്പും മുരിങ്ങയിലയിൽ ഉണ്ട്.


8. ഇതിന്റെ ഇലകളിൽ ബീറ്റാകരോട്ടിൻ, വിറ്റാമിൻ C , പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, ആന്റി ഓക്സിഡന്റ്, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിരിക്കുന്നു.


9. നാച്ചുറൽ ആന്റി ഓക്സിഡന്റുകളായ ഫെനോലിക്സ് , കരോട്ടിനോയ്ഡ്സ്, അസ്കോർബിക് ആസിഡ്, ഫ്ലെമിനോയിടുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.


10. ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. വൈറ്റമിൻ C അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. It is good for lowering high blood pressure. Contains Vitamin C Boosts Immunity


11. നല്ലൊരു ആന്റി ബിയോട്ടിക് ആണ് മുരിങ്ങ.


12. നാരുകളാൽ സമ്പുഷ്ടമായതിനാൽ മലബന്ധം കുറച്ചു സുഖ ശോധന പ്രദാനം ചെയ്യുന്നു.


13. വൈറ്റമിൻ A ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനു നല്ലതാണ്.


14. മുരിങ്ങയില നീരിൽ തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗ ബാധ അകറ്റുമത്രേ .


15. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ ഉണ്ട്. സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധി ശക്തി വർധിപ്പിക്കുന്നതിനും കൃമി ശല്യം കുറയ്ക്കാനും സഹായിക്കുന്നു.

muringa
മുരിങ്ങയിലത്തോരൻ നിത്യവും കഴിച്ചാൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കാൻ നല്ലതാണ്

16. കുട്ടികളുടെ ശരീര പുഷ്ട്ടിക്കു മുരിങ്ങയില നെയ്യിൽചേർത്ത്‌ പാകം ചെയ്തു കൊടുക്കുക. രക്തം ശുദ്ധീകരിക്കാൻ മുരിങ്ങയില നല്ലതാണ്.


17. മുരിങ്ങയില നീരിൽ അല്പം ഉപ്പു ചേർത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാൻ നല്ലതാണ്.


18. ചർമ്മ രോഗം ചെറുക്കാനും ചർമ്മത്തിന്റെ ചുളിവുകളും അകാല നരയും അകറ്റാനും അത് വഴി ചെറുപ്പം നിലനിർത്താനും ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കും.


19. മുരിങ്ങയിലത്തോരൻ നിത്യവും കഴിച്ചാൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് മുലപ്പാൽ വർധിക്കാൻ നല്ലതാണ്. ഒപ്പം കൊളസ്ട്രോളും കുറയ്ക്കും.


20. കാൽസ്യത്തിനാൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കും.


21. മുരിങ്ങയിലയിട്ടു വേവിച്ച വെള്ളത്തിൽ അല്പം ഉപ്പും നാരങ്ങാ നീരും ചേർത്തു ദിവസവും കുടിച്ചാൽ ജീവിത ശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ നല്ലതാണ്.

 

22.മുട്ടക്കോഴികൾക്ക് മുരിങ്ങയില നല്ല ഭക്ഷണം ആണ്. പരമാവധി 10%നൽകാം. മുട്ടയുത്പാദനം വർധിക്കും. 


ഇങ്ങനെ മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്ന മുരിങ്ങയില നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു ആരോഗ്യകരമായി ജീവിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മുരിങ്ങയില പൊടിയുടെ അത്ഭുത ഗുണങ്ങൾ

#Farm#Agriculture#Krishi#Medicnal

English Summary: Benefits of coriander leaves kjkbbsep13

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds