<
  1. Health & Herbs

വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമോ?

ശരീരത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് പല തരം പോഷകങ്ങൾ ആവശ്യമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് വേണ്ട പ്രധാന പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കാം.

Meera Sandeep
Can Vitamin D Deficiency Cause Heart Disease?
Can Vitamin D Deficiency Cause Heart Disease?

ശരീരത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് പല തരം പോഷകങ്ങൾ ആവശ്യമാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് വേണ്ട പ്രധാന പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കാം.  പേശികളുടെ ബലക്ഷയം, ക്ഷീണം, എല്ലുകൾക്ക് അനുഭവപ്പെടുന്ന വേദന, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തലച്ചോർ, നട്ടെല്ല് എന്നിവയെ ദുർബലപ്പെടുത്തുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് തുടങ്ങിയവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. ഇത് കൂടാതെ വിറ്റാമിൻ ഡിയുടെ അപര്യാപ്തത ദീർഘകാലം തുടർന്നാൽ അത് ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകും.

വൈറ്റമിൻ ഡിയുടെ കുറവുള്ളവർക്ക് ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാൻ സാധ്യതയുണ്ട്. വിറ്റാമിൻ ഡിയുടെ കുറവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.  ഈ കൊവിഡ് സമയത്ത് വീടിന്റെ ഉള്ളിൽ തന്നെ ഭൂരിഭാഗം സമയവും ആയിരുന്നതിനാൽ അത് വിറ്റാമിൻ ഡിയുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ടാകും.

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളാണ്, അവ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ച് വ്യാപകമായ ശ്രദ്ധ നൽകിയിട്ടുണ്ട്. കൊറോണറി ആർട്ടറി കാൽസിഫിക്കേഷൻ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക്, കൺജസ്റ്റീവ് കാർഡിയാക് പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ടതാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി കുറവുള്ളവരിൽ കൊറോണറി ആർട്ടറി രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു.

എള്ളെണ്ണ ഹൃദയ പേശികള്‍ക്ക് ബലം നല്കുന്നു

അമിത രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങൾ

വിറ്റാമിൻ ഡിയ്ക്ക് ഒരു പ്രത്യേക ആന്റി ഇൻഫ്ലമേറ്ററി ഗുണമുണ്ട്.  ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകും. ഇതിന് ഓസ്റ്റിയോസ്ക്ലിറോസിസും കൊളസ്ട്രോൾ പ്രവർത്തനരഹിതതയും കുറയ്ക്കാൻ കഴിയും, അതാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്.

വിറ്റാമിൻ ഡിയുടെ കുറവ് എങ്ങനെ നികത്താം?

വൈറ്റമിൻ ഡിയുടെ കുറവിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്. ഇവ പ്രധാനമായും വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നത്, സൂര്യപ്രകാശം ഏൽക്കുന്നത് കുറയുന്നത്, തുടങ്ങിയ കാരണങ്ങളാൽ ആണ്. നമുക്ക് വേണ്ട വിറ്റാമിൻ ഡിയുടെ ഏറിയ പങ്കും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിലേക്ക് സമ്പർക്കം പുലർത്തുന്ന സമയത്ത് ഡീഹൈഡ്രോ കൊളസ്ട്രോളിൽ നിന്ന് ചർമ്മത്തിൽ പ്രോവിറ്റമിൻ ഡി 3 എൻസൈമാറ്റിക് അല്ലാത്ത രീതിയിൽ സമന്വയിപ്പിക്കപ്പെടുന്നു. തുടർന്ന്, എൻസൈമാറ്റിക് പ്രതികരണങ്ങളുടെ സഹായത്തോടെ, ഇത് സജീവ വിറ്റാമിൻ ഡി 3 ആയി പരിവർത്തനം ചെയ്യപ്പെടുന്നു. വിറ്റാമിൻ ഡി 3 യുടെ മറ്റ് ഉറവിടങ്ങൾ എണ്ണമയമുള്ള മത്സ്യങ്ങളായ സാൽമൺ, മത്തി, അയല, ചുവന്ന മാംസം, കരൾ, മുട്ടയുടെ മഞ്ഞക്കരു, എന്നിവയാണ്.

English Summary: Can Vitamin D Deficiency Cause Heart Disease?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds