<
  1. Health & Herbs

വെറുംവയറ്റിൽ കറിവേപ്പില ചവച്ച് കഴിയ്ക്കാം: ശരീരത്തെ ആകെ മാറ്റിമറിക്കും

ആയിരം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കറിവേപ്പില നിങ്ങളുടെ ചർമസംരക്ഷണത്തിനും കേശവളർച്ചയ്ക്കും ശാരീരിക പ്രവർത്തനങ്ങൾക്കുമെല്ലാം പ്രയോജനകരമാണ്. ഓരോ ദിവസവും ഗംഭീരമായി ആരംഭിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് ഉത്തമപ്രതിവിധിയാണ് കറിവേപ്പില.

Anju M U
curry leaf
രാവിലെ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ...

കാര്യം കഴിഞ്ഞാൽ പിന്നിലാക്കാനുള്ള നിസ്സാരക്കാരനല്ല കറിവേപ്പില (Curry leaves) എന്ന് മിക്കവർക്കും അറിയാം. ആയിരം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കറിവേപ്പില നിങ്ങളുടെ ചർമസംരക്ഷണത്തിനും കേശവളർച്ചയ്ക്കും ശാരീരിക പ്രവർത്തനങ്ങൾക്കുമെല്ലാം പ്രയോജനകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ:  വെറും വയറ്റില്‍ ഇഞ്ചി ചവച്ചരച്ച് കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങളുണ്ടാകും

ഓരോ ദിവസവും ഗംഭീരമായി ആരംഭിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് ഉത്തമപ്രതിവിധിയാണ് കറിവേപ്പില. ആരോഗ്യം മെച്ചപ്പെടുത്താൻ താൽപര്യമുള്ളവർക്ക് അതിനാൽ തന്നെ കറിവേപ്പില രാവിലെ കഴിയ്ക്കുന്നത് അത്യധികം നല്ലതാണ്.

പോഷക സമൃദ്ധമായ കറിവേപ്പില രുചിയിലും കെങ്കേമനാണ്. കറിവേപ്പില കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കറിവേപ്പില കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of eating curry leaves)

  • കേശവളർച്ചയ്ക്ക് കറിവേപ്പില (Curry leaves for hair growth)

വിറ്റാമിൻ സി, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം, നിക്കോട്ടിൻ എന്നിവ കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി ആന്തരികമായും ബാഹ്യമായും വളരുന്നതിന് കറിവേപ്പില സഹായിക്കും. രാവിലെ ഭക്ഷണത്തിന് ഏകദേശം അര മണിക്കൂർ മുമ്പ് കറിവേപ്പില വെറും വയറ്റിൽ (Empty Stomach) ചവയ്ക്കുന്നത് നല്ലതാണ്.

  • ദഹന പ്രവർത്തനങ്ങൾക്ക് കറിവേപ്പില (Curry leaves for digestion)

കറിവേപ്പില പല വിധത്തിലാണ് വയറിന് ഗുണം ചെയ്യുന്നത്. വെറുംവയറ്റിൽ കഴിച്ചാൽ വയറ്റിലെ എരിവ്, വയറു വീർപ്പ്, ഓക്കാനം, ശർക്കര തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കാനാകും. മലബന്ധം അകറ്റാനും കറിവേപ്പില ഇങ്ങനെ കഴിയ്ക്കുന്നതിലൂടെ സഹായിക്കും.

  • വയറിന്‍റെ ആരോഗ്യത്തിന് (For healthy stomach)

രാവിലെ എഴുന്നേറ്റ ഉടന്‍ നാലോ അഞ്ചോ കറിവേപ്പില അരച്ചു കഴിയ്ക്കുക. ഇത് വയറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. വിര ശല്യത്തിനും ഉത്തമപ്രതിവിധിയാണിത്. കൂടാതെ, കുട്ടികളിൽ വിശപ്പ് വർധിപ്പിക്കാനും ഈ രീതി പരീക്ഷിക്കാം.

  • രാവിലെയുള്ള അസ്വസ്ഥതകൾ മറികടക്കാം (To overcome morning sickness)

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ പലർക്കും അസ്വസ്ഥകളോ ക്ഷീണമോ അനുഭവപ്പെടാം. ഇത്തരക്കാർക്ക് കറിവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും. കറിവേപ്പില ചവയ്ക്കുന്നത് രാവിലെയുള്ള ഛർദ്ദി, തലകറക്കം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

  • ശരീരഭാരം കുറയ്ക്കാൻ കറിവേപ്പില (Curry leaves for weight loss)

അമിതവണ്ണം കുറയ്ക്കാൻ ആഹാരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നവർ, രാവിലെ കറിവേപ്പില ചവച്ചരയ്ക്കുന്നതിന് മറക്കേണ്ട. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കറിവേപ്പില വെറുതെ വായിലിട്ട് ചവയ്ക്കുകയോ അതുമല്ലെങ്കിൽ പൊടിച്ച് കഴിക്കുന്നതോ ഗുണകരമാണ്.

  • കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു (Controlling cholesterol)

കറിവേപ്പില കഴിയ്ക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും കുറഞ്ഞത്‌ 10 കറിവേപ്പില പച്ചയ്ക്ക് തിന്നണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

  • കാഴ്ച്ച ശക്തി കൂട്ടാം (Promote eyesight)

ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാൽ അത് കാഴ്ച്ച ശക്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം കറിവേപ്പിലയിൽ ഉള്ള വിറ്റാമിന്‍ എ യുടെ സാന്നിധ്യമാണ്.

English Summary: Chew Curry Leaves In Empty Stomach, Give Amazing Benefit To Your Body

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds