<
  1. Health & Herbs

ആര്യവേപ്പിൻറെ നീര് കഴിച്ചാൽ ഉറപ്പാക്കാം നല്ല ആരോഗ്യം

വേപ്പിൻറെ മറ്റ് ഭാഗങ്ങൾ പോലെതന്നെ, ആൻറിവൈറൽ, ആൻറി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ സവിശേഷതകളുടെ ഒരു കലവറയാണ് അതിൻറെ നീരും. ഇതിൻറെ സ്വാദ് കയ്പേറിയതാണെങ്കിലും, പണ്ടുള്ളവർ പറയുന്നത് പോലെ, കഷ്ടപ്പെടാതെ, നേട്ടമുണ്ടാവില്ലല്ലോ! അതിനാൽ, ഇതിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Meera Sandeep
Health Juice
Health Juice

വേപ്പിൻറെ മറ്റ് ഭാഗങ്ങൾ പോലെതന്നെ, ആൻറിവൈറൽ, ആൻറി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബയൽ സവിശേഷതകളുടെ ഒരു കലവറയാണ് അതിൻറെ നീരും. ഇതിൻറെ സ്വാദ് കയ്പേറിയതാണെങ്കിലും,  പണ്ടുള്ളവർ പറയുന്നത് പോലെ, കഷ്ടപ്പെടാതെ, നേട്ടമുണ്ടാവില്ലല്ലോ! അതിനാൽ, ഇതിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു

എല്ലാ ദിവസവും രാവിലെ വേപ്പ് ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇതിന്റെ രേതസ് ഗുണങ്ങൾ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുന്നു, അതിനാൽ വായുകോപം, വയറുവേദന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മലബന്ധം, മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടാനും ഈ ശക്തമായ പാനീയം സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് രോഗപ്രതിരോധ ശേഷി. അതുകൊണ്ടാണ് വേപ്പ് ജ്യൂസിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ നിങ്ങൾ നഷ്‌ടപ്പെടുത്തരുത് എന്ന് പറയുന്നത്. ഇത് വിവിധ തരത്തിലുള്ള അണുബാധകളെ ചികിത്സിക്കാനും എല്ലാത്തരം സൂക്ഷ്മാണുക്കളോടും പോരാടാനും സഹായിക്കുന്നു. ഇതിലെ ആൻറി ഫംഗസ്, ആൻറിവൈറൽ ഗുണങ്ങളുടെ സഹായത്താൽ, പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.

മുറിവുകളും അൾസറും ഭേദമാക്കാൻ

വൻകുടൽ പുണ്ണ്, പെപ്റ്റിക് അൾസർ, വ്രണം, വായ്പുണ്ണ് എന്നിവയുൾപ്പെടെ എല്ലാത്തരം അൾസറുകളെയും പരിഹരിക്കുവാൻ വേപ്പ് ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കുന്നു. മാത്രമല്ല, വേപ്പ് ജ്യൂസിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ടിഷ്യു പുനരുജ്ജീവനത്തെ വർദ്ധിപ്പിക്കുകയും മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുറിവുകളിൽ പുരട്ടുന്ന മരുന്നായും ഇത് ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

രക്തത്തെ ശുദ്ധീകരിക്കുന്നു

വിഷാംശം ഇല്ലാതാക്കുന്ന സ്വഭാവസവിശേഷതകൾ കൊണ്ട് സമ്പുഷ്ടമാണ് വേപ്പ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാൻ എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വേപ്പിൻ ജ്യൂസ് കുടിക്കുക. ഏറ്റവും നല്ല കാര്യം എന്തെന്നാൽ, അത് രക്തത്തെ ശുദ്ധീകരിക്കുകയും കൂടുതൽ ശുദ്ധമാക്കുകയും ചെയ്യുന്നു എന്നതാണ്. കൂടാതെ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഇന്നത്തെ കാലത്ത് ആളുകൾക്കിടയിൽ വളരെയധികം വർദ്ധിച്ചുവരികയാണ്. അത് അടക്കി നിർത്തിയില്ലെങ്കിൽ, ഇത് ഒരു പകർച്ചവ്യാധിയായി മാറാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വേപ്പ് ജ്യൂസ് കുടിച്ചാൽ ഈ പ്രശ്നം വരില്ല! ഈ പാനീയത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ശക്തമായ ആന്റി-ഡയബറ്റിക് ഗുണങ്ങളുണ്ട്. 

അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റാനും ഇത് സഹായിക്കുന്നു, അതാണ് ഇതിനെ അത്തരമൊരു ഉത്തമ ഒറ്റമൂലിയാക്കി മാറ്റുന്നത്.

English Summary: Consumption of Neem Juice can ensure good health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds