<
  1. Health & Herbs

ഈ ഔഷധ സസ്യങ്ങൾ കഴിച്ചാൽ ചുമയ്ക്ക് പരിഹാരം കാണാം

പലരും ചുമ മാറാനായി സിറപ്പുകൾ കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മാത്രമല്ല ഇത് താൽകാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. ചില ഔഷധ സസ്യങ്ങൾ ചുമയ്ക്ക് പരിഹാരം കാണുന്നു. ചുമ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ സഹായിക്കുന്ന ചില സസ്യങ്ങൾ ഇതാ.

Meera Sandeep
Cough can be cured by consuming these herbs
Cough can be cured by consuming these herbs

പലരും ചുമ മാറാനായി സിറപ്പുകൾ കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മാത്രമല്ല ഇത് താൽകാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. ചില ഔഷധ സസ്യങ്ങൾ ചുമയ്ക്ക് പരിഹാരം കാണുന്നു.  ചുമ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ സഹായിക്കുന്ന ചില സസ്യങ്ങൾ ഇതാ.

കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ടും അലർജി, ജലദോഷം പോലുള്ള പ്രശ്നങ്ങൾ കൊണ്ടും തണുപ്പിച്ച ആഹാര പദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് കൊണ്ടുമെല്ലാം ചുമ ഉണ്ടാകാം. കാലാവസ്ഥയിലെ മാറ്റം സാധാരണയായി ആദ്യം നിങ്ങളുടെ തൊണ്ടയെ ബാധിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി ശക്തമല്ലെന്നതിന്റെ ഒരു സൂചന കൂടിയാണിത്. നിലവിലുള്ള കൊവിഡ് -19 വ്യാപനത്തിനിടയിൽ അത് തീർച്ചയായും ഒരു നല്ല വാർത്തയല്ല. സത്യം പറഞ്ഞാൽ, നിങ്ങളുടെ തൊണ്ടയിലെയും മൂക്കിലെയും അസ്വസ്ഥതകൾ ശമിപ്പിക്കാൻ ആയുർവേദ സസ്യങ്ങളെക്കാൾ ഫലപ്രദമായി മറ്റൊന്നുമില്ല.

നിലവിലെ സാഹചര്യത്തിൽ, നമ്മുടെ ശ്വസനവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതിലും പ്രധാനമാണ്. Dry cough, Wet cough, എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചുമകൾ ഉണ്ടെന്ന് ഇപ്പോൾ നമ്മിൽ മിക്കവർക്കും അറിയാം. രണ്ടും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. പാരിസ്ഥിതിക മലിനീകരണം, അലർജികൾ തുടങ്ങിയ പല കാരണങ്ങളാൽ വരണ്ട ചുമ ഉണ്ടാകാം, പക്ഷേ കഫത്തോട് കൂടിയുള്ള ചുമ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ മൂലമാകാം.

ശക്തമായ പ്രതിരോധശേഷി വളർത്തുക എന്നതാണ് ഇതിനുള്ള പരിഹാരം, ഇതിന് ആയുർവേദത്തേക്കാൾ നല്ലത് മറ്റെന്താണ്? ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങൾ ഔഷധസസ്യങ്ങൾക്ക് ഉണ്ടെന്ന് അറിയപ്പെടുന്നു.

കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ വരുന്ന ചുമയും ജലദോഷവും പരിഹരിക്കാൻ സഹായിക്കുന്ന ഔഷധ സസ്യങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

തുളസി

പരമ്പരാഗതമായി നിരവധി മരുന്നുകളിൽ ഉപയോഗിക്കുന്ന തുളസി വരണ്ട ചുമ ഒഴിവാക്കാൻ ഏറ്റവും മികച്ചതാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു, കാരണം ഇതിന് ഇമ്യൂണോമോഡുലേറ്ററി, വേദനസംഹാരി ഗുണങ്ങൾ ഉണ്ട്. ചുമയെ ശമിപ്പിക്കുന്നതിനുള്ള ഇതിന്റെ ഗുണങ്ങൾ കഫം പുറന്തള്ളാൻ നിങ്ങളെ സഹായിക്കുന്നതിലൂടെ ശ്വസനനാളിയിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നു.

തേൻ

ഈ പ്രകൃതിദത്ത മധുരത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് തൊണ്ടയിലെ പ്രകോപനം കുറയ്ക്കും. ഈ ജനപ്രിയ ചേരുവയ്ക്ക് ധാരാളം നേട്ടങ്ങളുണ്ട്, മാത്രമല്ല ഇത് വ്യാപകമായി ലഭ്യവുമാണ്. മാത്രമല്ല, ഇത് ഉപയോഗിക്കാനും എളുപ്പമാണ്.

ആടലോടകം

വില്ലൻ ചുമ, വരണ്ട ചുമ തുടങ്ങി എല്ലാത്തരം ചുമകളെയും ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ശക്തമായ ഔഷധ സസ്യമാണ് ആടലോടകം. ആൻറി ഇൻഫ്ലമേറ്ററി, എക്സ്പെക്ടറന്റ് ഗുണങ്ങളാൽ സമ്പന്നമായ ഈ സസ്യത്തിന് ചുമയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങളെ ചികിത്സിക്കുന്നതിൽ ഉയർന്ന പ്രാധാന്യമുണ്ട്. ഇത് കഫക്കെട്ട്, മൂക്കടപ്പ് എന്നിവ അകറ്റുവാനും സഹായിക്കുന്നു.

ഇരട്ടിമധുരം

ചുമയ്ക്കും തൊണ്ടവേദനയ്ക്കും ചികിത്സിക്കാൻ പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒരു പ്രതിവിധിയായ ഇരട്ടിമധുരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ആയുർവേദ കൂട്ടുകൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ചർമ്മ അണുബാധകൾ, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകുന്നതിനും ഇരട്ടിമധുരം ഫലപ്രദമാണെന്ന് അറിയപ്പെടുന്നു.

ചെറു വഴുതന

കാന്തകാരി അഥവാ ‘ഇന്ത്യൻ നൈറ്റ്ഷെയ്ഡ്എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ചെറു വഴുതന ഒരു പ്രധാന ഔഷധ സസ്യമാണ്. ഇവയ്ക്ക് കടുത്ത വാസനയും കയ്പേറിയ രുചിയുമുണ്ട്. ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇത് ഗുണം ചെയ്യും. ഇത് ശ്വാസകോശ ഭാഗങ്ങളിൽ നിന്ന് കഫം പുറന്തള്ളാനും ആസ്ത്മയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കാനും ശ്വാസതടസ്സം ഒഴിവാക്കാനും സഹായിക്കുന്നു.

ഏറ്റവും പുരാതന ഇന്ത്യൻ ചികിത്സാ സംവിധാനങ്ങളിലൊന്നായ ആയുർവേദം ഇപ്പോൾ ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആയുർവേദം ഉപയോഗിച്ച്, ലളിതമായ ചേരുവകളുടെ സഹായത്താൽ നിങ്ങളുടെ ചുമ നിയന്ത്രിക്കാനും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കും.

English Summary: Cough can be cured by consuming these herbs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds