<
  1. Health & Herbs

വായ്‌നാറ്റം അകറ്റാൻ വെള്ളരിക്കയുടെ വിത്തുകൾ

ഒരുപാടു ആരോഗ്യഗുണങ്ങളുള്ള വെള്ളരി അഥവാ കുക്കുമ്പർ ക്യാൻസർ പ്രതിരോധിക്കാനും മലബന്ധമകറ്റാനും, മുടി നഖം എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. ദിവസേന ഒരു കുക്കുമ്പർ കഴിക്കുന്നത് ചർമത്തിൻറെ തിളക്കത്തിനും ശരീരത്തിൻറെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതു കൂടാതെ കുക്കുമ്പറിൻറെ വിത്തിലും അനേകം ആരോഗ്യഗുണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

Meera Sandeep
Cucumber seeds to get rid of bad breath
Cucumber seeds to get rid of bad breath

ഒരുപാടു ആരോഗ്യഗുണങ്ങളുള്ള വെള്ളരി അഥവാ കുക്കുമ്പർ ക്യാൻസർ പ്രതിരോധിക്കാനും മലബന്ധമകറ്റാനും, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.  ദിവസേന ഒരു കുക്കുമ്പർ കഴിക്കുന്നത് ചർമ്മത്തിൻറെ തിളക്കത്തിനും ശരീരത്തിൻറെ ആരോഗ്യത്തിനും ഉത്തമമാണ്.  ഇതു കൂടാതെ കുക്കുമ്പറിൻറെ വിത്തിലും അനേകം ആരോഗ്യഗുണങ്ങളുണ്ട്.  എന്തൊക്കെയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ക്യാൻസർ രോഗത്തെ പ്രതിരോധിക്കുന്ന രണ്ടു മഞ്ഞൾ വിഭവങ്ങൾ ഇതാ

* വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്നു. നിരവധി ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് വെള്ളരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുള്ളത്. വെള്ളരിക്കാ കുരുവിൻറെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്നത് വായ്‌നാറ്റം അകറ്റാം എന്നതാണ്. ഇവ കഴിക്കുന്നത് വായ്‌നാറ്റം, പല്ലിലെ കേടുകൾ, മോണയിലെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. ഇനി വെള്ളരിക്ക കഴിക്കുമ്പോൾ കുരു കളയാതിരിക്കുക.

* ആരോഗ്യമുള്ള മുടി വളരാൻ കുക്കുമ്പർ സീഡ്സ് കഴിക്കുന്നത് നല്ലതാണ്.   നിങ്ങളുടെ മുടിക്ക് കരുത്തും ബലവും നൽകുന്നതിനൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. കുക്കുമ്പർ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചിൽ, താരൻ, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

* ചർമ്മത്തിനും ഏറെ ഗുണകരമാണ് കുക്കുമ്പർ വിത്തുകൾ. ഇത് ചർമ്മത്തെ തിളക്കമുള്ളതും മനോഹരവുമാക്കുന്നു. മുഖക്കുരു, മുഖത്ത ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഇല്ലാതാക്കാൻ കുക്കുമ്പർ വിത്ത് കഴിക്കുന്നത് സഹായിക്കുന്നു. ഇത് മാത്രമല്ല, കുക്കുമ്പർ വിത്ത് കഴിക്കുന്നത് ടാനിംഗ്, സൂര്യാഘാതം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും പെരുംജീരകം വെള്ളം ശീലമാക്കാം

* പൊണ്ണത്തടി പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും കുക്കുമ്പർ വിത്ത് നിങ്ങളെ സംരക്ഷിക്കുന്നു. കലോറി രഹിതവും നാരുകളാൽ സമ്പന്നവുമാണ് വിത്തുകൾ. കുക്കുമ്പർ വിത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം പെട്ടെന്ന് കുറയാൻ സഹായിക്കും. കുക്കുമ്പർ വിത്തിൽ വെള്ളവും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ കലോറി വളരെ കുറവായതിൽ കഴിയുന്നത്ര കഴിക്കാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Cucumber seeds to get rid of bad breath

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds