<
  1. Health & Herbs

പ്രമേഹത്തെയും അതിന്റെ ചികിൽത്സയെയും കുറിച്ചുള്ള ഐതിഹ്യങ്ങളും കെട്ടുകഥകളും സത്യാവസ്ഥയും

പ്രമേഹത്തെയും അതിന്റെ ചികിൽത്സയെയും കുറിച്ച് അനേകം ഐതിഹ്യങ്ങളും കെട്ടുകഥകളും നാട്ടിൽ നിലവിലുണ്ട്. അങ്ങനെയുള്ള ചില കാര്യങ്ങളെകുറിച്ചും അവയുടെ യാഥാർഥ്യത്തെ കുറിച്ചും താഴെ പ്രതിപാദിച്ചിരിക്കുന്നു.

Arun T
ഡയബെറ്റിസ്
ഡയബെറ്റിസ്

ഡയബെറ്റിസ് - സത്യവും മിഥ്യയും

പ്രമേഹത്തെയും അതിന്റെ ചികിൽത്സയെയും കുറിച്ച് അനേകം ഐതിഹ്യങ്ങളും കെട്ടുകഥകളും നാട്ടിൽ നിലവിലുണ്ട്. അങ്ങനെയുള്ള ചില കാര്യങ്ങളെകുറിച്ചും അവയുടെ യാഥാർഥ്യത്തെ കുറിച്ചും താഴെ പ്രതിപാദിച്ചിരിക്കുന്നു.

There are many myths about diabetes and its treatment in the country. Some of these things and their reality are described below.

കെട്ടുകഥ
പ്രമേഹരോഗികൾക്ക് പഞ്ചസാര നിഷിദ്ധമാണ്. ഇതു വളരെ പ്രചാരത്തിലുള്ള മിഥ്യാധാരണയാണ്.

സത്യാവസ്ഥ : ആഹാരത്തിലെ മൊത്തം അന്നാഹാരത്തിന്റെ അളവ് 50 ശതമാനത്തിലേക്ക് കുറക്കുകയെന്നതാണു പ്രധാനകാര്യം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ഒരാളുടെ മൊത്തം ഊർജത്തിന്റെ (ആഹാരത്തിന്റെ) ഉപഭോഗത്തിന്റെ 5 ശതമാനത്തോളം സിമ്പിൾ ഷുഗർ അല്ലെങ്കിൽ പഞ്ചസാരയിൽ നിന്നു സ്വീകരി ക്കാവുന്നതാണ്.

കെട്ടുകഥ
Type 2
ഡയബെറ്റിസ് തീവ്രമാകാത്ത അസുഖം ആണ്. ഇക്കാര്യത്തിൽ ഒരു തരിപോലും സത്യമില്ല.

സത്യാവസ്ഥ : പ്രമേഹം ഏതു ഗണത്തിൽപെട്ടതാണെങ്കിലും ഗൗരവമായിട്ടെടുക്കുകയും
ചികിൽസിക്കുകയും വേണം.

കെട്ടുകഥ 3
പ്രമേഹം അമിത വണ്ണമുള്ളവരിൽ മാത്രം കാണപ്പെടുന്ന രോഗമാണ്.

സത്യാവസ്ഥ
Type 2
ഡയബറ്റിസ് അമിതവണ്ണമുള്ളവരിലാണു സാധാരണയായി കാണപ്പെടുന്നതെങ്കിലും, 40 % വരുന്ന രോഗികളിൽ അങ്ങനെയാവണമെന്നില്ല.

കെട്ടുകഥ 4
പ്രമേഹരോഗികൾക്ക് എല്ലായ്പോഴും കാലുകൾ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സത്യാവസ്ഥ
അസുഖത്തിന്റെ കർശനമായ നിയന്ത്രണത്തിലൂടെയും, പാദ സംരക്ഷണത്തെക്കുറിച്ചുള്ള
ശരിയായ അവബോധത്തിലൂടെയും കാലുകൾ നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാവുന്നതാണ്.

കെട്ടുകഥ
രോഗലക്ഷണങ്ങളിലൂടെ ഒരാൾക്ക് ഡയബെറ്റിസ് രോഗമുണ്ടാ, ഇല്ലയോ എന്ന് എളുപ്പം മനസിലാക്കാൻ സാധിക്കും.

സത്യാവസ്ഥ
ആരംഭഘട്ടത്തിൽ ഡയബെറ്റിസ് ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടാക്കുന്നില്ല.
ചിട്ടപ്പെടുത്തിയതും മുറ്റപകാരവുമുള്ള ടെസ്റ്റിലൂടെ മാത്രമേ പ്രമേഹത്ത ആരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഡയബെറ്റിസ് വരാൻ സാധ്യത കൂടുതലുള്ളവരിലെങ്കിലും ഇതു നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കെട്ടുകഥ
പ്രമേഹമുള്ള സ്ത്രീകൾ ഗർഭം ധരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

സത്യാവസ്ഥ
നേരത്തെ ആസൂത്രണം ചെയ്യുകയും ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചികിൽസിക്കുകയും
ചെയ്യുകയാണെങ്കിൽ ഡയബറ്റിസ് രോഗികളിലെ ഗർഭധാരണം മറ്റുള്ളവരിലേതുപോലെ തന്നെ സുരക്ഷിതമായിരിക്കും.

കെട്ടുകഥ
പ്രമേഹമുള്ളവർ ഫുട്ട്സ് ഒഴിവാക്കണം.

സത്യാവസ്ഥ
പഴവർഗങ്ങൾ, നാര്, സൂഷ്ട പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റീഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ്. പ്രമേഹരോഗികൾ ദിവസേന രണ്ട് പോർഷൻ ഫ്രട്ട്സ് (പോർഷൻസിനെക്കുറിച്ചു നേരത്തെ പ്രതിപാദിച്ചിട്ടുണ്ട് എങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

കെട്ടുകഥ
ഹൈപ്പോഗ്ലസീമിയ (താണരക്തത്തിലെ ഗ്ലൂക്കോസ്തില ശരിയായ ചികിത്സയുടെ അഭിവാജ്യഘടകമായതിനാൻ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ആവശ്യമില്ല.

സത്യാവസ്ഥ
ഹൈപ്പോഗ്ലസീമിയ ഗുരുതരവും ജീവഹാനി തന്നെ സംഭവിച്ചേക്കാവുന്നതുമായ ഒരു ചികിത്സാ പിഴവാണ്. അതിനെ ഒരിക്കലും ലഘുവായി കാണരുത്. എല്ലാ ഹൈപോഗ്ലസെമിയകളും റെക്കോർഡ് ചെയ്യുകയും, നിങ്ങളുടെ ഡോക്ടറോട് വെളിപ്പെടുത്തുകയും വേണം. മാത്രമല്ല അതിനെതിരെയുള്ള ഡോക്ടറുടെ നിർദ്ദേശങ്ങൾ ചികിത്സയിൽ നടപ്പിലാക്കുകയും വേണം.

Courtesy - Diabetics Hand Book _ CODES

പ്രമേഹ രോഗികൾക്ക് വിലക്കപ്പെടാത്ത 10 കനികൾ

പ്രമേഹം: സങ്കീർണമായ രോഗാവസ്ഥ - പരിഹാരം അക്യുപങ്ചറിൽ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി FSSAI ശുപാർശ ചെയ്യുന്ന ഒമേഗ-3 സമ്പന്നമായ 6 ഭക്ഷണങ്ങൾ

English Summary: DIABETICS TRUTH AND FALSE SAYING BETWEEN PEOPLE

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds