പോഷക ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുൻപിലാണ് പാലക്. രോഗപ്രതിരോധശേഷി ഉയർത്തുവാനും, ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുവാനും പാലകിന് വിശേഷാൽ കഴിവുണ്ട് നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണം ഇല്ലാതാക്കുകയും, ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണം പകരുന്ന കാൽസ്യവും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ k സമ്പുഷ്ടമായ അളവിൽ അടങ്ങിയ വിഭവം കൂടിയാണ് പാലക്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഫോളിക് ആസിഡും ഇരുമ്പും നല്ലരീതിയിൽ അടങ്ങിയിരിക്കുന്ന പാലക് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ ഓക്സാലിക് കണികകൾ ഉള്ളതിനാൽ വൃക്കരോഗികളും മൂത്രത്തിൽ കല്ല് ഉള്ളവരും ഇത് അധികം കഴിക്കാൻ പാടില്ല.
പാലക് സാലഡ്
- തക്കാളി- രണ്ടെണ്ണം അരിഞ്ഞത്
- ഗ്രീൻ ആപ്പിൾ - ഒരെണ്ണം അരിഞ്ഞത് എള്ള് - രണ്ട് ടീസ്പൂൺ
- പീച്ചിങ്ങ -അരക്കപ്പ്
- പാലക്കില- കാൽ കപ്പ് അരിഞ്ഞത്
- നാരങ്ങാനീര്, ഉപ്പ്,കുരുമുളകുപൊടി ആവശ്യത്തിന്
ചെരുവകൾ ഒന്നിച്ചു ഇളക്കി ഒരുനേരത്തെ ഭക്ഷണമായി പ്രമേഹരോഗികൾ ഹൃദ്രോഗികൾ രക്തസമ്മർദമുള്ളവർ എന്നിവർക്ക് നൽകുന്നത് ഉത്തമമാണ്.
പാലക് അവിയൽ
- പാലക് ഇല -ഒരു കപ്പ്
- മുരിങ്ങക്ക -രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
- പച്ച ഏത്തക്ക - ഒരെണ്ണം ചെറുതായി അരിഞ്ഞത്
- തക്കാളി -മൂന്നെണ്ണം
- പച്ചമാങ്ങ -ഒരെണ്ണം
- മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
- ചുവന്നുള്ളി - 3-4
- ഉപ്പ് ആവശ്യത്തിന്
- തേങ്ങ -അര മുറി
- പച്ചമുളക് മൂന്നെണ്ണം അരിഞ്ഞെടുക്കുക.
It is best to mix the ingredients together and give it as a single meal to diabetics, heart patients and people with high blood pressure.
പാലക് ഇല ഒഴികെ ബാക്കി ചേരുവകൾ ഒന്നിച്ചാക്കി ഉടഞ്ഞു പോകാതെ വെള്ളം വറ്റിച്ചെടുത്തശേഷം അരപ്പും പാലക്കിലയും ചേർത്ത് അടച്ചു വെച്ച് ആവി കയറ്റി വെർജിൻ വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് ഇളക്കി ഇറക്കുക.
Share your comments