സ്‌കൂളിൽ പോകുന്ന സമയങ്ങളിലും മറ്റും മാതാപിതാക്കൾ കുട്ടികളെ മഴ നനയാൻ സമ്മതിക്കാറില്ല. അഥവാ കുറച്ചു നനഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ഉടനെ തന്നെ നനവ് തോർത്തി നീക്കം ചെയ്യുന്നു. മഴ നനഞ്ഞാൽ പനി വരുമെന്നാണ് ഇതിനു പിന്നിലുള്ള കാരണമായി പറയുന്നത്. ചിലരെങ്കിലും വിചാരിച്ചിരിക്കുന്നത് മഴ തലയിൽ പതിക്കുമ്പോൾ അത് നെറുകയിലൂടെ തലക്കുള്ളിലേക്കെത്തുന്നു എന്നാണ്. ഇതിന് പരിഹാരമായി തല നനഞ്ഞാൽ രാസനാദി പൊടിയോ, അല്ലെങ്കിൽ അതിനു പകരം മറ്റു പൊടികളോ തലയിൽ ഇട്ടു തിരുമുന്നവരുമുണ്ട്. സത്യത്തിൽ മഴ കൊണ്ടാൽ പനിവരുമോ? ഇത് എത്രമാത്രം യാഥാർഥ്യമാണ്?
ബന്ധപ്പെട്ട വാർത്തകൾ: പനി വരുമ്പോൾ ചെയ്യേണ്ട ഭക്ഷണശീലങ്ങൾ
- മഴ ശരീര താപനില കുറയ്ക്കും. സാധാരണ താപനില നിലനിർത്താൻ, രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് വൈറസിനും ബാക്ടീരിയയ്ക്കും വളരാൻ പറ്റിയ സാഹചര്യമാണ്. അവ ശരീരത്തിൽ കൂടുതൽ അണുബാധ ഉണ്ടാക്കുന്നു. നമ്മുടെ ശരീരത്തിൽ അണുബാധ ഉണ്ടായാൽ അതിനെ പ്രതിരോധിക്കുന്നതിന് ഭാഗമായി ശരീരം താപനില ഉയരുന്നു. ഉയർന്ന ശരീര താപനില ശരീരത്തിൻറെ രോഗപ്രതിരോധ പ്രതികരണത്തേയും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. അതിനാൽ, പനി വന്നാൽ പെട്ടന്ന് ചികിത്സ ആവശ്യമില്ല എന്നിരുന്നാലും, ദീർഘനേരം അല്ലെങ്കിൽ 39 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയിൽ പനിക്ക് ഡോക്ടറുടെ സേവനം തേടണം.
ബന്ധപ്പെട്ട വാർത്തകൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ചില ആയുർവേദ രഹസ്യങ്ങൾ
- പൊടിപടലങ്ങളിൽ ധാരാളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കുന്നു. അതിനാൽ അന്തരീക്ഷത്തിലൂടെ വരുന്ന മഴയുടെ തണുത്ത തുള്ളികളിൽ റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, പാരൈൻഫ്ലുവൻസ വൈറസ് എന്നിവ കാണപ്പെടുന്നു. ഇവ ജലദോഷത്തിന് കാരണമായേക്കാം. ചർമ്മത്തിൽ മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ അതിൽ അണുബാധയുണ്ടാകാം. കൂടാതെ കണ്ണുകൾ, മൂക്ക്, വായ എന്നിവയിൽകൂടിയും അവ അകത്തു പ്രവേശിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി FSSAI ശുപാർശ ചെയ്യുന്ന ഒമേഗ-3 സമ്പന്നമായ 6 ഭക്ഷണങ്ങൾ
- മഴ നനഞ്ഞ ശേഷം നമ്മൾ വീടിനകത്തു വരണ്ട കാലാവസ്ഥയിൽ എത്തിയ ശേഷം വെള്ളം ക്രമേണ ബാഷ്പീകരിക്കപ്പെടുകയും അതിനാൽ ശരീരത്തിന്റെ താപം കുറയുകയും ചെയ്യുന്നു. താപനഷ്ടം പരിഹരിക്കുന്നതിന്, ശരീരം താപനില വർദ്ധിപ്പിക്കുകയും താൽക്കാലിക പനി ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ, അതിനെ ശരിക്കും പനി എന്ന് തരംതിരിക്കാനാവില്ല.
മഴയ്ക്കും പനിക്കും നേരിട്ട് ബന്ധമില്ല. ഇത് ആ വ്യക്തിയുടെ രോഗാണുക്കളോടുള്ള പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുന്നേ സൂചിപ്പിച്ചതുപോലെ, നമ്മൾ നനഞ്ഞ് തണുപ്പ് പിടിക്കുന്ന സമയങ്ങൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. എന്നാൽ നമുക്ക് നല്ല ആരോഗ്യത്തോടെ ഉള്ളപ്പോൾ മഴ നനയുന്നതുകൊണ്ട് പനിയോ, മറ്റു അസുഖങ്ങളോ ഉണ്ടാവില്ല.
Share your comments