ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തുളസി ചായ. ഔഷധ ഉപയോഗത്തിന് പേരുകേട്ട തുളസിയെ ഉപയോഗപ്പെടുത്തി ഒരു പാനീയം നിർമ്മിക്കുമ്പോൾ ആരോഗ്യത്തിന് അതു പകരുന്ന ഗുണങ്ങൾ വാക്കുകൾക്കതീതമാണ്.
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തുളസി ചായ. ഔഷധ ഉപയോഗത്തിന് പേരുകേട്ട തുളസിയെ ഉപയോഗപ്പെടുത്തി ഒരു പാനീയം നിർമ്മിക്കുമ്പോൾ ആരോഗ്യത്തിന് അതു പകരുന്ന ഗുണങ്ങൾ വാക്കുകൾക്കതീതമാണ്.
തുളസി ചായയുടെ ഗുണങ്ങൾ
1. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള തുളസി ചായ കുടിക്കുന്നത് വഴി ബാക്ടീരിയ, ഫംഗസ്,വൈറസ് തുടങ്ങിയ അണുബാധകൾ പ്രതിരോധിക്കാൻ സാധിക്കും.
2. നിത്യവും തുളസി ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി ഉയർത്തുവാനും, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളെ തടഞ്ഞു നിർത്തുവാനും ഫലപ്രദമാണ്.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒറ്റമൂലിയാണ് തുളസി ചായ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായകമാണ്.
4. പ്രമേഹം കൂടാതെ മറ്റു ജീവിതചര്യ രോഗങ്ങളായ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുവാനും തുളസി ചായ ഉത്തമമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുവാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാണ് ഇതിൻറെ ഉപയോഗം.
5. തുളസി ചായ അമിതവണ്ണത്തെ ഇല്ലാതാക്കുന്നു.
6. മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും തുളസി ചായ കുടിക്കുന്നത് നല്ലതാണ്. മാനസിക സമ്മർദ്ദങ്ങളെ കുറയ്ക്കുവാൻ ഇത് ഗുണം ചെയ്യും.
7. തുളസി ചായ ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാനും, വിളർച്ച,ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാനും നല്ലതാണ്. കാരണം ഇതിൽ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു.
8. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുവാനും പ്രയോജനം ചെയ്യും.
9. ശരീരത്തിലെ യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാനും, വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യതകളെ ഇല്ലാതാക്കുവാനും മികച്ചതാണ് തുളസി ചായ.
Mint tea is a storehouse of health benefits. The health benefits of making a drink using mint, which is known for its medicinal properties, are beyond words.
തുളസി ചായ ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ ഒരു കപ്പ് വെള്ളം എടുത്ത് അതിലേക്ക് അഞ്ചോ ആറോ തുളസിയിലകളും, ഒരു ചെറിയ ഇഞ്ചി കഷണവും(ചതച്ചത്) ഇട്ടു നൽകുക. തുളസി ഇലകളുടെ നിറം പൂർണ്ണമായും മങ്ങുന്നത് വരെ ഇതു തിളപ്പിക്കണം. ശേഷം തുളസി ചായ ഒരു കപ്പിലേക്ക് പകർത്തുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കഴിക്കാം.
English Summary: Drink mint tea every day to get rid of diseases
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments