<
  1. Health & Herbs

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്

പല കാരണങ്ങൾ കൊണ്ടും മൈഗ്രൈൻ ഉണ്ടാകാറുണ്ട്. ശക്തമായ തലവേദന പ്രധാനമായും തലയുടെ ഒരു വശത്ത്), ചിലപ്പോഴൊക്കെ ഓക്കാനം, തലകറക്കം, എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. കൂടാതെ ചിലരിൽ ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജനില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം, എന്നിവയും കാണപ്പെടാറുണ്ട്.

Meera Sandeep
Eating these food can cause Migraine
Eating these food can cause Migraine

പല കാരണങ്ങൾ കൊണ്ടും മൈഗ്രൈൻ ഉണ്ടാകാറുണ്ട്. ശക്തമായ തലവേദന പ്രധാനമായും തലയുടെ ഒരു വശത്ത്), ചിലപ്പോഴൊക്കെ ഓക്കാനം, തലകറക്കം, എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. 

കൂടാതെ ചിലരിൽ ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജനില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം, എന്നിവയും കാണപ്പെടാറുണ്ട്. വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സെന്സിറ്റിവിറ്റി പലരിലും ഇത് ഉണ്ടാക്കാറുണ്ട്. മൈഗ്രൈൻ തലവേദന ഇടയ്ക്കിടെ ഉണ്ടാകുന്നവർ, കഴിക്കുന്ന ഭക്ഷണത്തിൽ ഇവ അടങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

*ചോക്ലേറ്റുകൾ: ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ചോക്ലേറ്റുകൾ മൈഗ്രെയ്ൻ ആക്രമണത്തിനുള്ള കാരണമാകാറുണ്ട്.  അതുകൊണ്ട് മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ ചോക്ലേറ്റുകൾ കഴിക്കുന്നത് പരിമിതപ്പെടുത്തുകയും കഴിവതും ഒഴിവാക്കുകയും വേണം.

*കഫീൻ: വളരെയധികം കഫീൻ കഴിക്കുന്നത് മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകും എന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചോക്ലേറ്റ്, കാപ്പി, ചായ എന്നിവയിൽ കഫീൻ കൂടുതലായി അടങ്ങിയിട്ടുണ്ട്.  എന്നാൽ ഇത് കഴിക്കുന്നത് തീരെ ചെറിയ അളവിൽ ആണെങ്കിൽ അതുവഴി ദോഷം ചെയ്യില്ല എന്നും അഭിപ്രായമുണ്ട്.

*ചീസ്: നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ള 35% ത്തിലധികം പേർക്കും ചീസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഇതിൻറെ സാധ്യത വർദ്ധിക്കും എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവർ ചീസും ഒഴിവാക്കേണ്ടതുണ്ട്.

*കൃത്രിമ മധുരം: സംസ്കരിച്ച പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു ചേരുവയാണിത്. കൃത്രിമ വസ്തുക്കൾ മധുരപലഹാരങ്ങൾ പലതും കൂടുതൽ കഴിക്കുന്ന ആളുകൾക്ക് മൈഗ്രേൻ ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് പറയപ്പെടുന്നു.

*മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ: എന്താണ് MSG നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാമായിരിക്കും. ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സ്രോതസായ ഒരുതരം സോഡിയം ഉപ്പാണ്. ചില ഭക്ഷണങ്ങളിൽ ഇത് ഒരു അഡിറ്റീവായി ചേർക്കുന്നത് വഴി ഭക്ഷണത്തിൻ്റെ രുചിയും സുഗന്ധവും വർദ്ധിക്കും. എന്നാൽ ഇത് പലപ്പോഴും മൈഗ്രൈൻ ലക്ഷണങ്ങളെ വിളിച്ചു വരുത്തും എന്നതാണ് വസ്തുത.

*മാംസം: നൈട്രേറ്റുകൾ അടങ്ങിയതും നിറവും രുചിയും ചേർത്ത് സംരക്ഷിക്കപ്പെടുന്ന മാംസത്തിൽ കാണപ്പെടുന്ന ഒരു പ്രിസർവേറ്റീവുകൾ ഇതിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഹാം, ഹോട്ട് ഡോഗുകൾ, സോസേജുകൾ തുടങ്ങിയവയിൽ ഇത്തരം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങൾ കഴിച്ചു കഴിയുമ്പോൾ രക്തത്തിലേക്ക് നൈട്രിക് ഓക്സൈഡ് പുറപ്പെടുവിക്കുന്നു. ഇത് തലച്ചോറിലെ രക്തക്കുഴലുകൾ വികസിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം പലപ്പോഴും മൈഗ്രൈൻ ലക്ഷണങ്ങൾ ഇരട്ടി ആക്കുന്നതിന് കാരണമാകും.

*കേടായ ഭക്ഷണങ്ങൾ: കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പലപ്പോഴും നിരവധി ആളുകളിൽ മൈഗ്രൈൻ ലക്ഷണങ്ങൾക്ക് ഇടയാക്കുന്നു. അതുകൊണ്ട് ചീസ്, സോയ സോസ്,  പോലുള്ള ഭക്ഷണങ്ങളെല്ലാം എല്ലായ്പ്പോഴും ശ്രദ്ധയോടെ തന്നെ ഉപയോഗിക്കണം.

ഇതുകൂടാതെ മദ്യം അമിതമായി ഉള്ളിൽ ചെല്ലുന്നത് നിങ്ങളുടെ മൈഗ്രൈൻ ലക്ഷണങ്ങളെ പെട്ടെന്ന് വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

English Summary: Eating these food can cause Migraine

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds