<
  1. Health & Herbs

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വായ്‌നാറ്റമകറ്റാം!

എന്ത് ചെയ്‌താലും മാറാത്ത വായ്‌നാറ്റം പലരുടെയും പ്രശ്നമാണ്. വായ്‌നാറ്റം ഉണ്ടാകുവാൻ പല കാരണങ്ങളുണ്ട്. വായ വൃത്തിയായി സൂക്ഷിക്കാത്ത അവസ്ഥ, നിർജലീകരണം, ശോധനക്കുറവ് എന്നിവയെല്ലാം വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്.

Meera Sandeep
Eating these food can get rid of bad breath!
Eating these food can get rid of bad breath!

എന്ത് ചെയ്‌താലും മാറാത്ത വായ്‌നാറ്റം പലരുടെയും പ്രശ്നമാണ്. വായ്‌നാറ്റം ഉണ്ടാകുവാൻ പല കാരണങ്ങളുണ്ട്. വായ വൃത്തിയായി സൂക്ഷിക്കാത്ത അവസ്ഥ, നിർജലീകരണം,  ശോധനക്കുറവ് എന്നിവയെല്ലാം വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. സവാള, വെളുത്തുള്ളി തുടങ്ങിയവ  വായ്നാറ്റത്തിന് കാരണമാകും. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം.

വായ്‌നാറ്റമകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

- വെള്ളം ധാരാളം കുടിക്കുക.

- ദിവസവും തൈര് കഴിക്കുന്നത് വായയുടെ ദുർഗന്ധം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  വായ്നാറ്റത്തിന് കാരണമാകുന്ന ഹൈഡ്രജൻ സൾഫൈഡ് എന്ന സംയുക്തത്തെ തൈര് കുറയ്ക്കുന്നു. അതിനാല്‍ തൈര് പതിവായി കഴിക്കുന്നത് വായ്നാറ്റത്തെ അകറ്റാൻ സഹായിക്കും.

- വായ്‌നാറ്റത്തെ അകറ്റാനുള്ള  മികച്ച പ്രതിവിധിയാണ് പെരുംജീരകം. പെരുംജീരകത്തിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ബാക്ടീരിയകളെ തുരത്തുന്നു. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഓറഞ്ച് വീട്ടിൽ തന്നെ വളർത്തി നോക്കിയാലോ? പരിചരണ രീതികൾ ശ്രദ്ധിക്കുക

- ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങള്‍ കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

- ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.

- ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും നല്ലതാണ്. 

- ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്.

- ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

- കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം.

English Summary: Eating these food can get rid of bad breath!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds