<
  1. Health & Herbs

വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി പ്രമേഹ സാധ്യത (Diabetes) കൂടുതൽ ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഒരു കാരണം ആഹാരശൈലിയും ജീവിതരീതിയും തന്നെ ആയിരിക്കും.

Anju M U
rice
വെളുത്ത അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും

വെള്ള അരി (White rice) കഴിയ്ക്കുന്നത് ശരീരത്തിന് ചില നേട്ടങ്ങൾ നൽകുന്നുണ്ട്. എന്നാലും ഒരു പരിധി വരെ മാത്രമേ വെളുത്ത അരി കഴിയ്ക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. കാരണം, ശരീരഭാരം വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും വെളുത്ത അരി ഉപയോഗിക്കുന്നത് കാരണമാകും. അതിനാൽ തന്നെ വെളുത്ത അരി കഴിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെങ്കിൽ അത് ശരീരത്തെ മോശം രീതിയിലായിരിക്കും ബാധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: അരി കഴുകിയ വെള്ളം കളയണ്ട.... മുടിക്കും മുഖത്തിനും ഗുണം ചെയ്യും

ജീവിതശൈലി, ജീവശാസ്ത്രപരമായ കാരണങ്ങൾ എന്നിവ മൂലം ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി പ്രമേഹ സാധ്യത (Diabetes) കൂടുതൽ ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഒരു കാരണം ആഹാരശൈലിയും ജീവിതരീതിയും തന്നെ ആയിരിക്കും.

കാരണം നിങ്ങളുടെ ഈ ശീലം പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. ഹൃദയാഘാത സാധ്യത വർധിപ്പിക്കാനും ഇത് വഴിവയ്ക്കും. അതിനാൽ തന്നെ വെളുത്ത അരി കഴിയ്ക്കുന്നത് പ്രമേഹ രോഗികൾ കഴിവതും ഒഴിവാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും എന്നതിന് പുറമെ മറ്റെന്തെല്ലാം പാർശ്വഫലങ്ങളാണ് വെളുത്ത അരി അധികമായി കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

  • ഹൃദയാഘാത സാധ്യത കൂടുതൽ (Increase the risk of heart attack)

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അരിയിൽ അടങ്ങിയിട്ടില്ല. അതിനാൽ നിങ്ങൾ ദിവസവും വെള്ള അരിയുടെ ചോറ് കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. അമിതമായി ചോറ് കഴിക്കുന്നത് ഹൃദയാഘാത സാധ്യതയിലേക്ക് നയിക്കും.

  • ശരീരത്തിൽ പോഷകങ്ങളുടെ അഭാവത്തിന് കാരണമാകുന്നു (Cause lack of nutrients in body)

അമിതമായി ചോറ് കഴിക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. നിങ്ങളുടെ ആരോഗ്യ നിലയും പ്രായവും അനുസരിച്ച്, നിങ്ങളുടെ ഭക്ഷണത്തിൽ പ്രധാനമായും പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും പ്രോട്ടീനുകളും ഉൾപ്പെടുത്തണം. വെള്ള അരിയ്ക്ക് പകരം ബ്രൗൺ റൈസ് കഴിക്കുന്നത് താരതമ്യേന നല്ലതാണ്.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു (Increases blood sugar levels)

വെളുത്ത അരി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഉടൻ തന്നെ വെളുത്ത അരിയുടെ ആഹാരം ഒഴിവാക്കാൻ ശ്രമിക്കുക.

  • ശരീരഭാരം വർധിപ്പിക്കും (Lead to weight gain)

അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ആഹാരമാണ് വെള്ള അരി. ഇത് കഴിക്കുന്നത് ശരീരഭാരം കൂട്ടാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

  • മെറ്റബോളിക് സിൻഡ്രോം (Metabolic syndrome)

മെറ്റബോളിക് സിൻഡ്രോം എന്ന പ്രശ്‌നം വെളുത്ത അരി കഴിക്കുന്നതിലൂടെ ഉണ്ടാകാം. അതുകൊണ്ട് മാസത്തിലൊരിക്കൽ മാത്രം വെളുത്ത അരി കഴിക്കാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങൾക്ക് ഉപാപചയ പ്രശ്നങ്ങൾ ഒഴിവാക്കാം.

വെളുത്ത അരി മുഖ്യാഹാരമായി കഴിക്കുന്ന ഇന്ത്യയിൽ പ്രമേഹസാധ്യത കൂടുതലാണ്. ഇത് കുറയ്ക്കാൻ വെളുത്ത അരിയോടൊപ്പം പരിപ്പ്, പയർ വർഗങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

English Summary: Eating White Rice Daily Cause Side Effects To Your Body

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds