ഇന്ത്യക്കാര്‍ക്കിടയില്‍ വിറ്റാമിന്‍ ഡിയുടെ (Vitamin D) കുറവ് സാധാരണമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് പേശികളുടെ ബലക്ഷയം, ക്ഷീണം, എല്ലുകൾക്ക് അനുഭവപ്പെടുന്ന വേദന, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തലച്ചോർ, നട്ടെല്ല് എന്നിവയെ ദുർബലപ്പെടുത്തുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് തുടങ്ങിയവയെല്ലാം ഉണ്ടാകാം. കൂടാതെ വിറ്റാമിൻ ഡിയുടെ കുറവ് ദീർഘകാലം തുടർന്നാൽ അത് ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നും പറയപ്പെടുന്നു.
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായി കാണപ്പെടുന്നവരോട് സൂര്യപ്രകാശം ഏല്‍ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍, ഇതിനുള്ള അസൗകര്യം കാരണം ആളുകള്‍ പലപ്പോഴും വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുകയാണ് പതിവ്.
ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡി കിട്ടാൻ ഇളംവെയിൽ കൊള്ളണോ? ക്ഷീണം വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടാണോ വരുന്നത്?
ഇങ്ങനെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നാല്‍, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ അമിതമായി കഴിച്ചാല്‍ അത് ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഏതൊക്കെയാണ് അവ എന്ന് നോക്കാം :
വൃക്കകളെ ബാധിക്കുന്നു
വിറ്റാമിന്‍ ഡിയുടെ അളവ് അമിതമാകുന്നതിൻറെ ഫലമായി ഉണ്ടാകുന്ന മിക്ക പാര്‍ശ്വഫലങ്ങളും രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ഉയരുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് കോശങ്ങളെ മാത്രമല്ല അവയവങ്ങളെ പോലും ബാധിക്കും. വൃക്കകള്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ ഇത് കാരണമാകുന്നു. ഇത് സ്ഥിരമായി തുടരുന്നത് വൃക്കകളെ പൂര്‍ണ്ണമായും തകരാറിലാക്കിയേക്കാം.
അസ്ഥികള്‍ പെട്ടെന്ന് പൊട്ടുന്ന അവസ്ഥ
രക്തത്തിലെ ഉയര്‍ന്ന കാല്‍സ്യത്തിന്റെ അളവ് ധാതുക്കളെ അസ്ഥികളുമായി ബന്ധിപ്പിക്കാന്‍ ഹോര്‍മോണിനെ അനുവദിക്കില്ല, ഇത് ഗുരുതരമായ അസ്ഥി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പുറം വേദന, സന്ധി വേദന, അസ്ഥികള്‍ക്ക് വേദന, കൂന് എന്നിവ അനുഭവപ്പെടാന്‍ ഇത് കാരണമാകും.
ശ്വാസകോശത്തെ ബാധിക്കുന്നു
നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് ഉയരുന്നത് രക്തത്തില്‍ കാല്‍സ്യം, ഫോസ്‌ഫേറ്റ് പരലുകള്‍ രൂപപ്പെടുന്നതിലേക്ക് നയിക്കും. ഈ പരലുകള്‍ ശ്വാസകോശം പോലുള്ള അവയവങ്ങളില്‍ അടിഞ്ഞുകൂടുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവേദന ഉണ്ടാവാതിരിക്കാൻ ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക
കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍
അമിതമായ അളവില്‍ വിറ്റാമിന്‍ ഡി കഴിക്കുന്നത് നിങ്ങളുടെ കുടലിനെ പ്രശ്‌നത്തിലാക്കും. കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് വിശപ്പില്ലായ്മ, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും. മനംപിരട്ടലും ഛര്‍ദ്ദിയും പോലുള്ള ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമാകുന്നത് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വിറ്റമിന്‍ ഡിയുടെ അളവ് അമിതമായവരില്‍ വിഷാദം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
Share your comments