പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ല കറ്റാർവാഴയ്ക്ക്. സൗന്ദര്യ സംരക്ഷണത്തിനും കേശവളർച്ചയ്ക്കുമെല്ലാം ഉത്തമമായ കറ്റാർവാഴ ആരോഗ്യത്തിനുള്ള ഔഷധ കലവറയാണെന്ന് പറയാം. കൂടാതെ, ശരീരത്തിനകത്തും പലവിധ ഗുണങ്ങളും മൂല്യങ്ങളും നൽകുന്നതിന് കറ്റാർവാഴ ഗുണം ചെയ്യും.
ആരോഗ്യത്തിനും ചർമത്തിനും മുടിക്കും അത്യന്താപേക്ഷിതമായ കറ്റാർവാഴ ജെൽ കൊണ്ടുള്ള പൊടിക്കൈകളും മുഖകാന്തിയ്ക്കും മുടി വളർച്ചയ്ക്കുമായി പയറ്റി നോക്കാറുണ്ട് നമ്മൾ.
ബന്ധപ്പെട്ട വാർത്തകൾ: ഒരു രൂപ പോലും ചെലവാക്കാതെ കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി മതി; എങ്ങനെയെന്നല്ലേ!!!
പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ എന്ന വസ്തുത നിഷേധിക്കാനാവില്ലെങ്കിലും ഇത് ശരീരത്തിനും ചർമത്തിനും മുടിയ്‌ക്കും ചിലപ്പോഴൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
ഇങ്ങനെ കറ്റാർവാഴ അധികമായി ഉപയോഗിച്ചാലുണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
കറ്റാർ വാഴയുടെ പാർശ്വഫലങ്ങൾ (Side Effects Of Aloe Vera)
കറ്റാർ വാഴ ജെല്ലിന് ആയുർവേദപരമായ ഗുണങ്ങൾ ഉണ്ടെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ചില പാർശ്വഫലങ്ങൾ ഇതിന് ഉണ്ടാകാം. അതായത്,
-
കറ്റാർ വാഴ ഇലകളിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ലാറ്റക്‌സിനോട് അലർജിയുള്ളവരുടെ ചർമത്തിന് ഇത് പ്രശ്നമായേക്കാം. കൂടാതെ കറ്റാർവാഴ ജ്യൂസ് പതിവാക്കുന്നവരിൽ ലാറ്റക്സിനോട് അലർജിയുള്ള ശരീരമാണെങ്കിൽ, അത് വയറുവേദനയിലേക്ക് നയിക്കും.
-
കൂടാതെ, കറ്റാർവാഴയിലെ പൊട്ടാസ്യത്തിന്റെ അളവ് വയറ്റിലെ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ഇത്തരക്കാർ കറ്റാർവാഴയെ ഉചിതമായ രീതിയിൽ പ്രയോഗിച്ചാൽ സുരക്ഷിതമായിരിക്കും. കറ്റാർവാഴയോടെ അലർജിയുള്ള ത്വക്കുള്ളവർക്ക് അലർജി, കണ്ണുകളിൽ ചുവപ്പ്, ചർമ തിണർപ്പ്, പ്രകോപനം എന്നിവയ്ക്കും കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞളും കറ്റാർവാഴയും ചേർത്ത് 4 കൂട്ടുകൾ; മുഖക്കുരു നീങ്ങി ചർമം തിളങ്ങാനുള്ള വീട്ടുവിദ്യകൾ
-
ഇതു കൂടാതെ, കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കും. ചിലപ്പോഴൊക്കെ പ്രമേഹരോഗികളിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയുടെ സാധ്യത വർധിപ്പിക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. നിങ്ങൾ പ്രമേഹരോഗി ആണെങ്കിൽ, കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നതിന് മുൻപ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
-
കറ്റാർ വാഴയുടെ പോഷകഗുണങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും. കാരണം, ഇത് മലബന്ധം ലഘൂകരിക്കാൻ നല്ലതാണ്. എന്നിരുന്നാലും കൂടുതൽ അളവിൽ കഴിക്കുകയാണെങ്കിൽ അവ നിർജ്ജലീകരണത്തിന് കാരണമാകും.
-
കറ്റാർവാഴ ജ്യൂസിന്റെ ചില ഘടകങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനോരാഗ്യത്തിന് കാരണമായേക്കാം. അതായത്, ഗർഭിണികളിലെ ഗർഭാശയ സങ്കോചങ്ങളെ ഉത്തേജിപ്പിക്കാനും ഇത് ജനന സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വായ് മുതൽ വയർ വരെ ഗുണങ്ങൾ; കറ്റാർവാഴ ജെല്ല് ജ്യൂസാക്കി രാവിലെ കുടിച്ച് നോക്കൂ…
-
കറ്റാർ വാഴ ജ്യൂസ് ഹൃദയമിടിപ്പ്, ബലഹീനത, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. കാരണം, ഇത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കുന്നതിൽ സ്വാധീനിക്കുന്നു. പ്രായമായവരും രോഗികളും അതിനാൽ തന്നെ കറ്റാർവാഴ ജ്യൂസ് കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം.
-
കറ്റാർ വാഴയിലെ ജൈവ-സജീവ സംയുക്തങ്ങൾ കരളിന്റെ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇത് ആരോഗ്യപരമായി നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
-
ഇത് കൂടാതെ ഉദരസംബന്ധമായി പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുമ്പോൾ ശ്രദ്ധിക്കുക. കാരണം, ലാറ്റക്സ് അമിതമായ മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകുമെന്നും ഗവേഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിന്റെ കലവറ: കറ്റാർവാഴ കൃഷി ചെയ്തത് പണം സമ്പാദിക്കാം
Share your comments