മലയാളികൾക്ക് പ്രിയമുള്ളതായി മാറിയ കുറച്ച് ഇലക്കറികൾ ഉണ്ട്. ഉത്തരേന്ത്യ ഭക്ഷണരീതികളെ ഇഷ്ടപ്പെടുന്ന നമുക്ക് ചില ന്യൂജൻ ഇലക്കറികളോട് ഉള്ള ഇഷ്ടം ഏറിവരികയാണ്. അതിൽ പ്രധാനപ്പെട്ടതാണ് പാലക്ക്, കെയിൽ, ബോക്ചോയി, ലെറ്റ്യൂസ് തുടങ്ങിയവ.
ഇലക്കറികൾ എല്ലാം ദഹനത്തിനും, കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും, കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും മികച്ചതാണ്. സാലഡും സാൻവിച്ചും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന പച്ചടി ചീര എന്നറിയപ്പെടുന്ന ലെറ്റ്യൂസ് കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും, ഉറക്കമില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുവാനും നല്ലതാണ്.
ഇത് ക്യാൻസറിനെ പ്രതിരോധിക്കുവാൻ കഴിവുള്ളതാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ഇതുപോലെതന്നെ പോഷകസമ്പുഷ്ടമായ ഒന്നാണ് കെയിൽ. സാൻവിച്ച് ഉണ്ടാക്കുവാൻ വ്യാപകമായി ഉപയോഗിക്കുന്ന ഈ ഇല വർഗ്ഗം ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മികച്ചതാണ്. ഇതു വേവിച്ചാൽ പോഷകാംശം നഷ്ടപ്പെടുന്നതിനാൽ വേവിക്കാതെയാണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ ചൈനീസ് കാബേജ് എന്നറിയപ്പെടുന്ന ബോക്ചോയി തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കുവാൻ മികച്ചതാണ്. സെലിനിയം അടങ്ങിയ ഇല വർഗ്ഗം ആണ് ഇത്. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ അതീവ രുചികരം മാത്രമല്ല ആരോഗ്യ ദായകവും ആണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇത് മികച്ചതാണ്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇല വർഗ്ഗമാണ് പാലക്ക്. കാരണമെന്തെന്നാൽ അവരുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ പൊപ്പോയിയുടെ ഇഷ്ടഭക്ഷണം ആയതുകൊണ്ട് തന്നെ.
Leafy greens are great for digestion, improving eyesight and controlling cholesterol. Lettuce, also known as green spinach, is used in salads and sandwiches to control cholesterol and treat insomnia.
This leaf is widely used to make sandwiches and is good for digestive problems.
ഇതിലെ ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. ആരോഗ്യദായകമായ ഇത്തരം ഇലക്കറികൾക്ക് വിപണിയിൽനിന്ന് ആവശ്യക്കാർ ഏറെയാണ്. ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
Share your comments