<
  1. Health & Herbs

മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം

മഴക്കാലങ്ങളിൽ, പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നതു കൊണ്ടും മറ്റും പലതരം രോഗാണുക്കളും കൊതുകുകളുടെ കൂത്താടികളുമുണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ ഇക്കാലത്ത് അസുഖം പിടികൂടാനും വളരെ എളുപ്പമാണ്.

Meera Sandeep
Follow these healthy habits during the monsoon season to keep diseases at bay
Follow these healthy habits during the monsoon season to keep diseases at bay

മഴക്കാലങ്ങളിൽ, പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നതു കൊണ്ടും മറ്റും പലതരം രോഗാണുക്കളും കൊതുകുകളുടെ കൂത്താടികളുമുണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ ഇക്കാലത്ത് അസുഖം പിടികൂടാനും വളരെ എളുപ്പമാണ്.  മഴക്കാലത്ത് ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്  അനിവാര്യമാണ്. അല്ലാത്തപക്ഷം, പലതരത്തിലുള്ള അസുഖങ്ങള്‍ നമ്മളെ ബാധിക്കുവാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് നമ്മളോരോരുത്തരും കൃത്യമായി പാലിക്കേണ്ട ചില കാര്യങ്ങളാണ് പങ്കു വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കൊതുകുകളെ ഫലപ്രദമായി അകറ്റാൻ ഈ സസ്യങ്ങൾ വളർത്തു

* റോഡരികില്‍ വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മഴക്കാലത്ത് റോഡ്‌മൊത്തം വൃത്തികേടായി കിടക്കുന്നതിനാലും വെള്ളക്കെട്ടെല്ലാം ഉള്ളതിനാലും ഇതില്‍ നിന്നും അണുക്കള്‍ ഇത്തരം ഭക്ഷണങ്ങളിലേയ്ക്കും എത്തിപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ഓടയില്‍ നിന്നുള്ള ചെളിവെള്ളങ്ങള്‍ വരെ നോഡില്‍ നിറഞ്ഞിട്ടുണ്ടാകാം. ഇതില്‍ നിന്നെല്ലാം അതിസൂക്ഷമമായ അണുക്കള്‍ എല്ലായിടത്തും വ്യാപിക്കുന്നതിനാല്‍ തുറന്നുവെച്ച് പാചകം ചെയ്യുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം, വയറിന് പലതരത്തിലുള്ള അസുഖങ്ങള്‍ വരുവാന്‍ സാധ്യതകൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തനും പാലും ഒരുമിച്ച് കഴിക്കുന്നത് വയറിന് ദോഷം ചെയ്യും; എങ്ങനെ?

* മഴക്കാലത്ത് ചെളിവെള്ളത്തില്‍കൂടെയും വൃത്തിഹീനമായ അന്തരീക്ഷതിതലൂടെയും പലപ്പോഴും നടക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. ഇത്തരം സാഹചര്യത്തില്‍ വീട്ടില്‍ എത്തിയാല്‍ ഉടന്‍ ചെറുചൂടുവെള്ളത്തില്‍ കുറച്ച് ഷാംപൂ ഒഴിച്ച് കാല്‍ കുറച്ചുനേരം മുക്കി വയ്ക്കുക. അതിനുശേഷം നന്നായി ഉരച്ച് കഴുകി എടുക്കാവുന്നതാണ്. കാല് വൃത്തിയാക്കുന്നതിനോടൊപ്പം നഖവും നന്നായി ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കി എടുത്താല്‍ നഖങ്ങളില്‍ ഉണ്ടാകുന്ന ഫംഗല്‍ ബാധകള്‍ ഒഴിവാക്കുവാന്‍ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശാർബുദത്താൽ, നഖങ്ങളിൽ കാണുന്ന ഈ വ്യത്യാസങ്ങൾ അവഗണിക്കാതിരിക്കൂ!

* മഴക്കാലത്ത് നമ്മള്‍ ഹെവിയായിട്ടുള്ള ഭക്ഷണങ്ങള്‍ ഉപയോഗിച്ചാല്‍ അത് ദഹിക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ലൈറ്റ് ആയിട്ടുള്ളതും വേഗം ദഹിക്കുവാന്‍ സഹായിക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതുപോലെ ഹെവി മീറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വളരെ നല്ലതാണ്.

* കൈകള്‍ പുറത്തുപോയി വന്നതിനുശേഷം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. കൈകളില്‍ പറ്റിയിരിക്കുന്ന അണുക്കളെ നശിപ്പിക്കുവാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് അണുക്കള്‍ വേഗം പകരുവാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് നന്നായി സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകാം.

* ഒരുവട്ടം ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം, മഴക്കാലത്ത് ചെളിവെള്ളം തെറിക്കുന്നതിനും അഴുക്ക് പിടിക്കുന്നതിനുമെല്ലാം സാധ്യതകൂടുതലാണ്. അതുകൊണ്ടു വന്നുകഴിഞ്ഞാല്‍ വസ്ത്രം മാറ്റി അത് അലക്കിയിടേണ്ടത് അനിവാര്യമാണ്.

* അലക്കിയിട്ട വസ്ത്രങ്ങള്‍ ഉണങ്ങിയെല്ലെങ്കില്‍ അതുതന്നെ ഉപയോഗിക്കുന്നവരുണ്ട്. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് സ്‌കിന്‍ റാഷസ് വരുന്നതിനും അണുബാധ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

* നനഞ്ഞ ഷൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ ബാക്ടീരിയകള്‍ പെരുകുന്നതിനും അതേപോലെ കാലിലെ സ്‌കിന്‍ സെന്‍സിറ്റീവ് ആക്കുന്നതിനും കാരണമാകുന്നു. നനഞ്ഞ ഷൂ സ്ഥിരമായി ഉപയോഗിക്കേണ്ടിവന്നാല്‍ കാലില്‍ ദീര്‍ഘനേരം ചെളി ഇരിക്കുകയും ഇത് നഖങ്ങള്‍ക്കും ചർമ്മത്തിനും  ദോഷം ചെയ്യുകയും ചെയ്യുന്നു. ഇത് പലതരത്തിലുള്ള സ്‌കിന്‍ റാഷസ് വരുന്നതിന് പ്രധാനകാരണമാണ്. മാത്രവുമല്ല, കാലില്‍ ഒരു ദുര്‍ഗന്ധം ഉണ്ടാക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഷൂ നന്നായി ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത് ഷൂവിനേക്കാള്‍ നല്ലത് സാധാരണ ചെരുപ്പുകളാണ്.

* ഭക്ഷണം നന്നായി പാചകം ചെയ്‌തശേഷം മാത്രം കഴിക്കുക. നന്നായി വേവാത്ത ഭക്ഷണം വയറ്റില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ നന്നായി വേവിച്ച് ചൂടോടുകൂടിതന്നെ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ഇത് നല്ല ദഹനം ലഭിക്കുന്നതിനും ശരീരത്തില്‍ ചൂട് നിലനിര്‍ത്തുവാനും സഹായിക്കുന്നു. ഈ സമയത്ത് സൂപ്പ് കുടിക്കുന്നതും നല്ല ഹെര്‍ബല്‍ ടീ കനടിക്കുന്നതുമെല്ലാം വളരെ നല്ലതാണ്.

English Summary: Follow these healthy habits during the monsoon season to keep diseases at bay

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds