പ്രഭാതഭക്ഷണം എന്നത് കൊണ്ട് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇത് സാധാരണയായി നമ്മൾ ആ ദിവസം കഴിക്കുന്ന ആദ്യത്തെ ഭക്ഷണം കൂടിയാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രധാന പോഷകങ്ങളുടെ ആഗിരണം പരമാവധി വർദ്ധിപ്പിക്കുന്നതിനും നമ്മൾ കഴിക്കുന്ന ഭക്ഷണം എങ്ങനെ സഹായം ചെലുത്തും എന്ന് മനസിലാക്കുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം. അതിനാൽ, ഭക്ഷണകാര്യത്തിൽ ഫലപ്രദമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്നതിന്, ഒഴിഞ്ഞ വയറ്റിൽ നിങ്ങൾ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം:
1. പഴച്ചാറുകൾ (Fruit Juice)
നമ്മളിൽ പലർക്കും, ജ്യൂസുകൾ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭക്ഷണമാണ്. എന്നിരുന്നാലും, ഒഴിഞ്ഞ വയറ്റിൽ, ജ്യൂസുകൾ കുടിക്കുന്നത് പാൻക്രിയാസിൽ ഒരു അധിക ഭാരം നൽകുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന fructose രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും.
Toranto University of Nutrition Science ന്റെ ഗവേഷണ പ്രകാരം, പഴങ്ങൾ ജ്യൂസ് അടിക്കുമ്പോൾ, ജ്യൂസ് എക്‌സ്‌ട്രാക്റ്ററുകൾ, ഫൈബർ അടങ്ങിയ പൾപ്പ്, തൊലികൾ എന്നിവ ജ്യൂസിൽ നിന്ന് വേർതിരിക്കുന്നതിനാൽ ആരോഗ്യകരമായ ചില നാരുകൾ അതിൽ നിന്ന് നഷ്ടപ്പെടും. പഴച്ചാറുകളിൽ നാരുകൾ നഷ്ടപ്പെടുന്നത് യഥാർത്ഥ പഴം കഴിക്കുന്നതിനേക്കാൾ താരതമ്യേന രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം, ഇത് പ്രമേഹം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
2. സിട്രസ് പഴങ്ങൾ (Citrus fruits)
സിട്രസ് പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ നിങ്ങളുടെ കുടലിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രൈറ്റിസ് (gastritis), ഗ്യാസ്ട്രിക് അൾസർ (gastric ulcer) എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം പഴങ്ങളിൽ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നതിനാൽ, അവ വെറും വയറ്റിൽ കഴിച്ചാൽ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും.
3. കാപ്പി
നിർഭാഗ്യവശാൽ, നാം അമൃത് പോലെ കരുതി കുടിക്കുന്ന ഈ പാനീയം ഒഴിഞ്ഞ വയറ്റിൽ കഴിച്ചാൽ അസിഡിറ്റി ഉണ്ടാകാം. കാരണം, ഇത് ദഹനവ്യവസ്ഥയിലെ hydrochloric acid ന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്ട്രൈറ്റിസിന് കാരണമായേക്കാം.
4. തൈര്
പുളിപ്പിച്ച പാൽ ഉൽപന്നങ്ങളിൽ പെടുന്ന തൈര് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് തൈരിൽ അടങ്ങിയിരിക്കുന്ന lactic acid, ബാക്ടീരിയകളെ ആമാശയത്തിലെ ഉയർന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ ആമാശയം hydrochloric acid ഉത്പാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
5. സലാഡുകൾ
സലാഡുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് കഴിക്കാനുള്ള നല്ലൊരു തെരഞ്ഞെടുപ്പാണ്. അസംസ്കൃത പച്ചക്കറികളിൽ നാരുകൾ നിറഞ്ഞിരിക്കുന്നു, ഇത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, വയറിന് അധിക ഭാരം നൽകുകയും വായുകോപത്തിനും വയറുവേദനയ്ക്കും കാരണമാവുകയും ചെയ്യും. ഉദാഹരണത്തിന്, തക്കാളിയിൽ tannic acid അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ഗ്യാസ്ട്രിക് ജ്യൂസുമായി സമ്പർക്കം പുലർത്തുന്നത് വയറ്റിലെ അസ്വസ്ഥതയ്ക്ക് കാരണമാകും.
കുറഞ്ഞ കലോറിയും പോഷക സമ്പുഷ്ടവുമായ കഞ്ഞിയും 90% വെള്ളം അടങ്ങിയ തണ്ണിമത്തൻ പോലുള്ള പഴങ്ങളും രാവിലെ വെറും വയറ്റിൽ കഴിക്കാൻ ഉത്തമവും ആരോഗ്യകരവും രുചികരവുമായ ഭക്ഷ്യവിഭവങ്ങളാണ്.
#krishijagran #kerala #healthtips #food #shouldnoteat #emptystomach
Share your comments