നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആസ്ത്മ രോഗത്തിന് കാരണമാകാറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍, ഫ്‌ലേവനോയ്ഡുകള്‍, മഗ്നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവർക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്നും പറയപ്പെടുന്നു. ഈ ഭക്ഷണങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആസ്ത്മയുള്ളവർക്ക് താഴെ പറയുന്ന ഭക്ഷണക്രമങ്ങൾ ചെയ്‌തുനോക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ എങ്ങനെ പ്രതിരോധിക്കാം?
* പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. കിവി, സ്‌ട്രോബെറി, തക്കാളി, ബ്രൊക്കോളി, ക്യാപ്സിക്കം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.
* ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പാല്‍, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്തുക.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?
* പല ഭക്ഷ്യവസ്തുക്കളിലും സള്‍ഫൈറ്റുകള്‍ പ്രിസര്‍വേറ്റീവുകളായി ഉപയോഗിക്കാറുണ്ട്. സള്‍ഫൈറ്റുകള്‍ പലരിലും ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍, വൈന്‍, ഡ്രൈ ഫ്രൂട്ട്സ്, അച്ചാറുകള്‍, ചെമ്മീന്‍ തുടങ്ങിയ സള്‍ഫൈറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
* ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജികള്‍ പലപ്പോഴും ആസ്ത്മയ്ക്ക് കാരണമാകുകയും ചുമയ്ക്കും തുമ്മലിനും ഇടവരുത്തുകയും ചെയ്യാറുണ്ട്. ഈ അലര്‍ജി കാരണം ശ്വാസംമുട്ടലും അനുഭവപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ കാൽസ്യത്തിൻറെ കുറവ് നികത്താം
* നട്ട്‌സും സീഡ്സും ആരോഗ്യത്തിന് നല്ലതാണ്. ഇവ ആസ്ത്മ തടയാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇയില്‍ ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം ഉണ്ട്. ഇത് ആസ്ത്മ രോഗികളിലെ ചുമയും ശ്വാസതടസ്സവും കുറയ്ക്കാന്‍ സഹായിക്കുന്നു.
* ആസ്മയുള്ള കുട്ടികളുടെ രക്തത്തില്‍ വിറ്റാമിന്‍ എയുടെ അളവ് താരതമ്യേന കുറവായിരിക്കും. ഇലക്കറികള്‍, ചീര, കാരറ്റ്, ബ്രോക്കോളി, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിന്‍ എയുടെ മികച്ച ഉറവിടങ്ങളാണ്.
Share your comments