വേനലില്‍ സുലഭമായ ഒരു ഭക്ഷ്യവസ്തുവാണ് തണ്ണിമത്തന്‍. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കും. എന്നാല്‍ ഇതു മാത്രമല്ല, തണ്ണിമത്തന് വേറെയും ഏറെ ഔഷധഗുണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നവര്‍ക്കു പോലും അറിയാത്ത പല ഗുണങ്ങള്‍. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ,
ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
ഇതില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കും.
പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്നു പറയാം. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി.
തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.
തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍ കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.
തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
ഇതിലെ സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ഇത് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
ഇതിലെ ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.
തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്. ഇതിലെ ഫോളിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.
ദിവസവും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
കാലിലുണ്ടാകുന്ന നീരും മറ്റും ഒഴിവാക്കാന്‍ ത്ണ്ണിമത്തന്‍ നല്ലതാണ്.
ചെറുകുടലിന്റെ ഭിത്തികളെ ബലപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും തണ്ണിമത്തന്‍ സഹായിക്കും.
ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തനു കഴിയും. ഇതിലെ വൈറ്റമിന്‍ സി, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്
ഡയറ്റെടുക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു മധുരം കൂടിയാണിത്. ഇതിലെ മധുരം ശരീരം തടിപ്പിക്കില്ല.
നല്ല ചൂടുള്ള സമയത്ത് തണ്ണിമത്തന്‍ കഴിച്ചു നോക്കൂ. ശരീരമാകെ വെള്ളം കോരിയൊഴിച്ച പോലെ കുളിര്‍മ തോന്നും.
വെയിലിലേക്കിറങ്ങുമ്പോള്‍ ശരീരത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും തണ്ണിമത്തന് കഴിയും.
വയറ്റിലുണ്ടാകുന്ന വിരകളില്‍ നിന്നും സംരക്ഷണം നല്‍കാനും തണ്ണിമത്തന്‍ നല്ലതു തന്നെ.
Share your comments