<
  1. Health & Herbs

ഭക്ഷണത്തിൽ പച്ചമുളക് തീർച്ചയായും ഉൾപ്പെടുത്തണം

ഭക്ഷണത്തിന് രുചി കൂട്ടുവാനായി നമ്മൾ ഉപയോഗിക്കുന്ന പച്ചമുളകിന്‌ ഒരുപാടു ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണിത്. കാപ്സെയ്‌സിൻ എന്ന രാസ സംയുക്തം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പച്ചമുളകിന് എരിവ് പകരുന്നതും ഈ സംയുക്തമാണ്. വറുത്തതോ, റോസ്റ്റ് ചെയ്തതോ, പച്ചയ്ക്കോ ആകട്ടെ, പല രൂപത്തിൽ കഴിക്കാൻ കഴിയുന്ന ഒരു വൈവിധ്യമാർന്ന ഘടകമാണ് അവ.

Meera Sandeep
കാപ്സെയ്‌സിൻ എന്ന രാസ സംയുക്തം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
കാപ്സെയ്‌സിൻ എന്ന രാസ സംയുക്തം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഭക്ഷണത്തിന് രുചി കൂട്ടുവാനായി നമ്മൾ ഉപയോഗിക്കുന്ന പച്ചമുളകിന്‌ ഒരുപാടു ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണിത്.

കാപ്സെയ്‌സിൻ എന്ന രാസ സംയുക്തം ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പച്ചമുളകിന് എരിവ് പകരുന്നതും ഈ സംയുക്തമാണ്. വറുത്തതോ, റോസ്റ്റ് ചെയ്തതോ, പച്ചയ്ക്കോ ആകട്ടെ, പല രൂപത്തിൽ കഴിക്കാൻ കഴിയുന്ന ഒരു വൈവിധ്യമാർന്ന ഘടകമാണ് അവ.

പച്ചമുളകിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ഇവയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് രുചി വർദ്ധിപ്പിക്കുകയും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്ന മികച്ച ഘടകമാക്കി ഇതിനെ മാറുന്നു. ഈ ബഹുമുഖ ചേരുവയുടെ ആരോഗ്യഗുണങ്ങളിൽ ചിലത് കൂടി നമുക്ക് നോക്കാം.

ഏത് വിഭവത്തിലും എരിവ് ചേർക്കാനും വിഭവത്തിന്റെ രുചി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവയാണ് പച്ചമുളക്. എന്നാൽ രുചി വർദ്ധിപ്പിക്കുന്നതിന് പുറമെ പച്ചമുളകിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്. ഈ വൈവിധ്യമാർന്ന ഘടകത്തിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാ.

  • പച്ചമുളകിൽ കലോറി പൂജ്യമാണ് എന്നതും, വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നതിനാലും, ശരീരഭാരം നിയന്ത്രിക്കുവാൻ ശ്രമിക്കുന്ന ആളുകൾക്ക് കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണ് ഇത്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ഇവ ഫലപ്രദമാണ്.

  • വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിവിധ രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം കൈവരിക്കുന്നതിനും ഇത് കഴിക്കുന്നത് നമ്മെ സഹായിക്കുന്നു.

  • പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെയ്‌സിൻ എന്ന രാസ സംയുക്തം മ്യൂക്കസ് മെംബറേൻ വഴിയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും കഫത്തിന്റെ സ്രവത്തെ നേർത്തതാക്കുകയും അതുവഴി ജലദോഷം, സൈനസ് അണുബാധകളെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നു.

  • പച്ചമുളക് ഇൻസുലിൻ അളവ് നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിന് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇത് സഹായിക്കും

  • ബീറ്റാ കരോട്ടിൻ കൊണ്ട് സമ്പുഷ്ടമായ പച്ചമുളക് ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനും സഹായിക്കുന്നു. 

രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്ന രക്തം കട്ടപിടിക്കുന്ന പ്രശ്നം തടയുന്നതിനും അവ സഹായിക്കുന്നു.

English Summary: Green chillies should definitely be included in the diet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds