നരച്ച മുടി പലരുടെയും പ്രശ്‌നമാണ്. വിപണിയിൽ നിന്ന് വാങ്ങുന്ന ഹെയർ ഡൈകളിൽ എല്ലാം തന്നെ അമോണിയ അടങ്ങിയവയും, ആയതിനാൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് കാരണവുമാകുന്നവയുമാണ്. അതുകൊണ്ട് ചിലർ ഇത് വാങ്ങുവാൻ മടിക്കുന്നവരാണെങ്കിലും മറ്റു ചിലർ റിസ്‌ക് എടുത്ത് ഈ ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കുന്നവരാണ്. ഒരു കെമിക്കൽസും ഇല്ലാതെ പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ ഉണ്ടാക്കിയാലോ? അതും നല്ല റിസൾട്ട് കിട്ടുന്ന രീതിയിൽ! അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ഇതിനു ആവശ്യമായ സാധനങ്ങൾ പനി കൂർക്ക, നെല്ലിക്ക പൌഡർ, ഹെന്ന പൗഡർ, തേയില എന്നിവയാണ്.
ആദ്യമായി ഒരു വലിയ ഗ്ലാസ് വെള്ളം ചൂടാക്കി അതിൽ നാല് സ്‌പൂൺ തേയിലയിട്ട് നന്നായി (5 മിനിറ്റ്) തിളപ്പിച്ചെടുക്കുക. തേയില വെള്ളം തണുക്കാൻ അനുവദിക്കുക. ശേഷം അരിഞ്ഞു വെച്ച പനി കൂർക്ക, നെല്ലിക്ക പൌഡർ, ഹെന്ന പൗഡർ, തണുപ്പിക്കാൻ വെച്ച തേയില വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ ചേരുവകളും മുടി വളരാൻ ഉപയോഗപ്രദമായ ചേരുവകളാണ്. ഈ മിശ്രിതം ഒരു ഇരുമ്പ് ചീന ചട്ടിയിലേക്ക് ഒഴിച്ച് വെക്കുക. ഇരുമ്പു ചട്ടിയിലുള്ള ഇരുമ്പിന്റെ അംശവും മുടി വളരുന്നതിന് നല്ലതാണ്. ഈ മിശ്രിതം പിറ്റേ ദിവസം വേണം മുടിയിൽ പുരട്ടാൻ. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വെച്ച ശേഷം മാത്രമേ കഴുകി കളയാവൂ.
ഉണക്ക നെല്ലിക്ക ഉപയോഗിച്ചും ഹെയർ ഡൈ ഉണ്ടാക്കാം
ഇതിനായി ഉണക്കനെല്ലിക്ക (രണ്ടു പിടി വെള്ളത്തിലിട്ട് കുതിര്‍ത്തി വെച്ചത്) ഇന്ഡിക പൌഡർ (നീലയമരി), ഒരു ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ പകുതി നീര് പിഴിഞ്ഞെടുത്തത്, എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരയ്ക്കുക. തലേ ദിവസം തന്നെ ഇത് തയ്യാറാക്കി വയ്ക്കുക. ഇത് ഇരുമ്പുചട്ടിയില്‍ വേണം, തയ്യാറാക്കാന്‍. ഇത് എണ്ണമയമില്ലാത്ത ഉണങ്ങിയ മുടിയില്‍ നല്ലതു പോലെ പുരട്ടുക. നാലു മണിക്കൂര്‍ വയ്ക്കണം. പിന്നീട് മുടി കഴുകാം. ആദ്യ ദിവസം ഷാംപൂ ഉപയോഗിയ്ക്കരുത്. പിറ്റേന്ന് വേണമെങ്കില്‍ ഷാംപൂ ഉപയോഗിയ്ക്കാം
ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം. ചെമ്പത്തി ഹെയർ ഡൈ തയ്യാറാക്കുന്ന വിധം
Share your comments