<
  1. Health & Herbs

പുളിയുടെ ആരോഗ്യഗുണങ്ങളും വിപണന സാധ്യതകളും

നമ്മുടെ എല്ലാവരുടെയും വീടു പറമ്പുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് പുളി ആഫ്രിക്കകാരിയാണ് വാളൻപുളി. വിത്തുകൾ കിളിർപ്പിച്ചു തൈകൾ വച്ചുപിടിച്ചും നമുക്ക് വാളൻപുളി നടാം.

Priyanka Menon
Puli
Puli

നമ്മുടെ എല്ലാവരുടെയും വീടു പറമ്പുകളിലും വഴിയോരങ്ങളിലും കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് പുളി
ആഫ്രിക്കകാരിയാണ് വാളൻപുളി. വിത്തുകൾ കിളിർപ്പിച്ചു തൈകൾ വച്ചുപിടിച്ചും നമുക്ക് വാളൻപുളി നടാം.

പുളിയുടെ ആരോഗ്യഗുണങ്ങൾ

ജീവകങ്ങൾ ആയ ഇ,സി,ബി എന്നിവയും കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മെഗ്നീഷ്യം, റൈബോഫ്ലേവിൻ, ടാർടാറിക് ആസിഡ്, തയാമിൻ തുടങ്ങിയ അനേകം ധാതുക്കളും പുളിയിൽ അടങ്ങിയിരിക്കുന്നു. ആൻറി ആക്സിഡന്റുകളാൽ സമ്പന്നമാണ് പുളി. ആൻറി മൈക്രോബിയൽ ആൻറി സെപ്റ്റിക് ഗുണങ്ങളുള്ള പുളി രോഗപ്രതിരോധശേഷി കൂട്ടുന്നു. രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുവാനും, കൊളസ്ട്രോൾ കുറയ്ക്കുവാനും പുളിയുടെ ഉപയോഗം കൊണ്ട് സാധ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: പുളി വെണ്ട- ഔഷവീര്യമുള്ള പച്ചക്കറി

പുളിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു. ഇതുകൂടാതെ ഇതിലടങ്ങിയിരിക്കുന്ന ആൽഫ അമിലേസ് ഷുഗർ ആയി മാറുന്ന കാർബോഹൈഡ്രേറ്റ് ആഗിരണം തടഞ്ഞ പ്രമേഹം നിയന്ത്രണ വിധേയമാകുന്നു. പൊട്ടാസ്യം ധാരാളമുള്ള പുളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. തയാമിന്റെ രൂപത്തിൽ ജീവകം ബി കോംപ്ലക്സ് അടങ്ങിയ പുളി നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് ആസിഡ് ശരീരഭാരം കുറയ്ക്കാൻ നമ്മെ പ്രാപ്തമാക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും ശരീരം ശുദ്ധീകരിക്കാനും പുള്ളിക്ക് സാധിക്കും

പുളിയുടെ വിപണന സാധ്യത

ഭക്ഷ്യ, ഔഷധ, വസ്ത്ര വ്യവസായ ശൃംഖലകളിൽ പുളിയും പുളിങ്കുരുവും പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ പുളിയുടെ ഉൽപ്പന്നങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഔഷധ വ്യവസായത്തിൽ പുളിയുടെ ഇലയും ഇല കളഞ്ഞ ഞരമ്പും വ്യാപകമായി ഉപയോഗിക്കുന്നു. കൊട്ടൻചുക്കാദി ചൂർണത്തിലും രാസനാദി ചൂർണത്തിലും യഥാക്രമം പുളിയിലയും പുളി ഞരമ്പു പ്രധാന ചേരുവയാണ്.

പുളി വിറകിന് വൻ ഡിമാൻഡാണ് ഇന്നുള്ളത്. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളും ഉണ്ടാക്കുവാൻ ആവശ്യമുള്ളതിനാൽ ഇതിന് വിപണിയിൽ കിലോയ്ക്ക് 30 രൂപ വരെ ലഭിക്കുന്നു. കാലിത്തീറ്റയ്ക്ക് റബർ പാല് ഉറയ്ക്കുന്നതിനും പുളിങ്കുരു ഒരു അസംസ്കൃത വസ്തുവായി ഉപയോഗിക്കാറുണ്ട്. കൂടാതെ പുളിങ്കുരു വിൻറെ തോടിൽ നിന്നെടുക്കുന്ന ടാനിൻ എന്ന രാസവസ്തു വസ്ത്രങ്ങൾക്ക് തവിട്ടു നിറം നൽകുവാൻ ഉപയോഗിക്കുന്നു. കൂടാതെ ഇതിലെ പെക്ടിൻ എന്ന ഘടകം ബേക്കറി പലഹാരങ്ങളിൽ ഉപയോഗിക്കുന്നു.

പുഴയിൽനിന്ന് ജ്യൂസ്‌, മിഠായികൾ, പേട അടക്കമുള്ള വിവിധ പലഹാരങ്ങൾ എന്നിവയും നിർമിക്കുന്നു. ഇത് കത്തിച്ചു കിട്ടുന്ന കരി ശുദ്ധീകരണ വസ്തുവായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ഇതിൽ നിന്ന് ലഭ്യമാകുന്ന തൈലം വാർണിഷ് പെയിൻറ് എന്നിവയിൽ ചേർക്കുന്നു. ബുക്ക് ബൈൻഡിംഗ്, പ്ലൈവുഡ് വ്യവസായത്തിലും പുളി പ്രധാനമാണ്. പുളിക്ക് ആരോഗ്യഗുണങ്ങളും വിപണന സാധ്യതകളും ഏറെയുള്ളതിനാൽ ഇന്ത്യയിൽനിന്ന് അറുപതോളം രാജ്യങ്ങളിലേക്കാണ് പുള്ളി കയറ്റുമതി ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പനി മാറ്റാൻ പുളി കൊണ്ട് ഒരു പ്രയോഗം

English Summary: Health benefits and marketing potential of tamarind

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds